"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഉപഭോക്തൃ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('* ഉപഭോക്തൃക്ഷേമമാണ് 1986 ലെ ഉപഭോക്തൃ സംരക്ഷണനി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 35: | വരി 35: | ||
* അതേപോലെ സംസ്ഥാനത്ത് ഒരു സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും നിലവിലുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംസ്ഥാനത്തിനകത്ത് പരിരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുക എന്നതാണ് സംസ്ഥാനസമിതിയുടെ ലക്ഷ്യം.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരവും ഉള്‍പെടെ 5 ലക്ഷം രൂപയില്‍ കൂടിയതും എന്നാല്‍ 20 ലക്ഷം രൂപയില്‍ കൂടാത്തതുമായ പരാതികള്‍ സ്വികരിക്കുന്നതിന് സംസ്ഥാനകമ്മീഷനധികാരമുണ്ട്. | * അതേപോലെ സംസ്ഥാനത്ത് ഒരു സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും നിലവിലുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംസ്ഥാനത്തിനകത്ത് പരിരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുക എന്നതാണ് സംസ്ഥാനസമിതിയുടെ ലക്ഷ്യം.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരവും ഉള്‍പെടെ 5 ലക്ഷം രൂപയില്‍ കൂടിയതും എന്നാല്‍ 20 ലക്ഷം രൂപയില്‍ കൂടാത്തതുമായ പരാതികള്‍ സ്വികരിക്കുന്നതിന് സംസ്ഥാനകമ്മീഷനധികാരമുണ്ട്. | ||
* വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപഭോക്തൃ ക്ലബ്ബ് 1998 മുതല്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ഉപഭോക്തൃസംരക്ഷണത്തെ ക്കുറിച്ച് പല പരിപാടികളും നടത്തിവരുന്നു.'''ശ്രീ. സുബൈര്‍ സാര്‍'''ഉപഭോക്തൃ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു | * വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപഭോക്തൃ ക്ലബ്ബ് 1998 മുതല്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ഉപഭോക്തൃസംരക്ഷണത്തെ ക്കുറിച്ച് പല പരിപാടികളും നടത്തിവരുന്നു.'''ശ്രീ. സുബൈര്‍ സാര്‍'''ഉപഭോക്തൃ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു | ||
[[പ്രമാണം:Roleofconsumerclubs.pdf|thumb|consumerclub]] |
08:26, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
- ഉപഭോക്തൃക്ഷേമമാണ് 1986 ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിന്റെ മുഖ്യമായ ലക്ഷ്യം.
- പ്രതിഫലം നല്കി ഏതെങ്കിലും സാധനം വാങ്ങുമ്പോഴോ സേവനം ലഭ്യമാക്കുമ്പോഴോ ഒരാള്‍ക്ക് ഉപഭോക്താവ് എന്ന നിലയില്‍ ചില അവകാശങ്ങള്‍ വന്നു ചേരുന്നു.
- ഉപഭോക്താക്കളുടെ താഴെ പറയുന്ന അവകാശങ്ങള്‍ ഈ നിയമം അംഗീകരിക്കുന്നു:-
- ജീവനും സ്വത്തിനും ആപല്‍ക്കരമായ സാധനങ്ങളും സേവനങ്ങളും വിപണനം ചെയ്യപ്പെടുന്നതില്‍ നിന്നുള്ള അവകാശം;
- അന്യായമായ വ്യാപാരസംബ്രദായങ്ങളില് നിന്ന് സംരക്ഷിക്കുവാനുതകും വിധം സാധനങ്ങളുടെയും സേവനങ്ങളുടേയും അളവ്, ഗുണം,വീര്യം, ശുദ്ധത നിലവാരം എന്നിവ അറിയുന്നതിനുള്ള അവകാശം;
- സാധ്യമാകുന്നിടത്തോളം സാധനങ്ങളും സേവനങ്ങളും മത്സരവിലക്ക് ലഭ്യമാവുമെന്ന് ഉറപ്പ്വരുത്തികിട്ടുന്നതിനുള്ള അവകാശം;
- സമുചിത സമിതികളില്‍ കേള്‍ക്കപ്പെടുകയും ഉപഭോക്താക്കളുടെ തല്പര്യങ്ങള്ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പ് വരുത്തി കിട്ടുന്നതിനുള്ള അവകാശം;
- അന്യായമായ വ്യാപാരസംബ്രദായത്തിനോ, സമ്മര്‍ദ്ദവിപണന തന്ത്രങ്ങള്‍ക്കോ അല്ലെങ്കില്‍ തത്വദീക്ഷയില്ലാത്ത ഉപഭോക്തൃ ചൂഷണത്തിനോ എതിരെ പരിഹാരം തേടാനുള്ള അവകാശം;
- ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം.
- ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിള്‍ സ്ഥാപിച്ചിട്ടുള്ള ഉപഭോക്തൃ കോടതികള്‍ വഴി ഒട്ടും പണചിലവില്ലാതെ പെട്ടന്ന് നീതി നടപ്പാക്കി കിട്ടുന്നത് ഈ നിയമത്തിന്റെ പ്രത്യേകതയാണ്.
- 1986 ലെ ഉപഭോക്തൃസംരക്ഷണനിയമപ്രകാരം ഒരു ഉപഭോക്താവിന്:
- ഉപഭോക്തൃകോടതിയില്‍ പരാതികൊടുക്കുന്നതിനോ, വാദം കേള്‍ക്കുന്നതിനോ യാതൊരുവിധത്തിലുള്ള ഫീസും നല്‍കേണ്ടതില്ല.
- ഉപഭോക്തൃകോടതിയില്‍ നല്‍കേണ്ട പരാതിക്ക് പ്രത്യേക രൂപം നിര്ദ്ദേശിക്കാത്തതുകൊണ്ട് വെള്ളക്കടലാസ്സില്‍ പരാതിയുടെ കാരണവും ആവശ്യപ്പെടുന്ന പരിഹാരവും കാണിച്ചുകൊണ്ട് അപേക്ഷ നല്കിയാല് മതിയാകും.
- ഉപഭോക്തൃകോടതിയില്‍ സ്വന്തം നിലയിലോ അധികാരപ്പെടുത്തുന്ന മറ്റൊരാള്‍ മുഖേനയോ തന്റെ വാദം സമര്‍ഥിക്കാവുന്നതാണ് ഈ ആവശ്യത്തിന് വക്കീലിനെ ഏര്‍പ്പെടുത്തേണ്ടതില്ല.
- പരാതിയോടൊപ്പം സത്യവാങ്ങ്മൂലം നല്‍കേണ്ടതില്ല.
- സാധാരണ സിവിള്‍ കോടതിയില്‍ കാണുന്ന വാദപ്രദിവാദത്തിന് വിധേയനാകേണ്ടതില്ല.
- വ്യവഹാരകാരണം ഉത്ഭവിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ പരാതി നല്കിയാല് മതിയാകും.
- ഉപഭോക്തൃകോടതിയുടെ വിധിപ്പകര്‍പ്പ് സൗജന്യമായി ലഭിക്കും.
- ജംഗമവസ്തുക്കളെയാണ് ഈ നിയമത്തിലെ സാധനങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കൈമാറ്റ വ്യവസ്ഥയിലൂടെ വാങ്ങുന്ന സാധനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. അതായത് ദൈനംദിന ആവശ്യങ്ങള്‍ക്കായി ടൂത്ത്പേസ്റ്റ്, വസ്ത്രം, ഭക്ഷണപതാര്ഥങ്ങള്, ടെലിവിഷന്‍ എന്നിങ്ങനെ ഓരോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മള് ഉപഭോക്താക്കളാണ്.
- ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം 'സാധനം' എന്ന പദത്തിന്റെ നിര്‍വചനത്തില്‍ സ്ഥാവരവസ്തുക്കള്‍ ഉള്‍പ്പെടുന്നില്ല. അതുകൊണ്ടുതന്നെ പുരയിടം വാങ്ങൂന്നയാള്‍ ഉപഭോക്താവല്ല.
- സംസ്ഥാന സര്‍ക്കാര്‍ ഈ നിയമത്തിന്റെ വിവിധ വകുപ്പുകളിലുള്ള വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തുന്നതിന് ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
- സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം വഴി സംസ്ഥാനത്തിന്റെ ഓരോ ജില്ലയിലും 'ജില്ലാ ഫാറം' എന്നറിയപ്പെടുന്ന ഉപഭോക്തതര്‍ക്ക പരിഹാര ഫാറങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരവും ഉള്‍പെടെ 5 ലക്ഷം രൂപയില്‍ കൂടാത്ത പരാതികള്‍ സ്വികരിക്കുന്നതിന് ജില്ലാഫാറത്തിനധികാരമുണ്ട്.
- അതേപോലെ സംസ്ഥാനത്ത് ഒരു സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും നിലവിലുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംസ്ഥാനത്തിനകത്ത് പരിരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുക എന്നതാണ് സംസ്ഥാനസമിതിയുടെ ലക്ഷ്യം.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരവും ഉള്‍പെടെ 5 ലക്ഷം രൂപയില്‍ കൂടിയതും എന്നാല്‍ 20 ലക്ഷം രൂപയില്‍ കൂടാത്തതുമായ പരാതികള്‍ സ്വികരിക്കുന്നതിന് സംസ്ഥാനകമ്മീഷനധികാരമുണ്ട്.
- വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപഭോക്തൃ ക്ലബ്ബ് 1998 മുതല്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ഉപഭോക്തൃസംരക്ഷണത്തെ ക്കുറിച്ച് പല പരിപാടികളും നടത്തിവരുന്നു.ശ്രീ. സുബൈര്‍ സാര്ഉപഭോക്തൃ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു