"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/മാമാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''മാമാങ്കം''' == | |||
2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്ന വാർഷിക ആഘോഷം ആണ് മാമാങ്കം. ഒരു സ്കൂളിന്റെ ആനിവേഴ്സറി എന്നതിനപ്പുറം വണ്ടൂരിലെ പ്രാദേശിക ഉത്സവമായി ആണ് മാമാങ്കം ഇന്ന് പൊതുജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. 2001ലെ മധ്യവേനലവധി യോടനുബന്ധിച്ച് അമ്പലപ്പടി കോളനി കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ നടത്തിയും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പകൽ മുഴുവൻ ചെലവഴിച്ച അമ്പലപ്പടി യിലെ ഹോസ്റ്റലിൽ ഭക്ഷണം വെച്ചുവിളമ്പി കലാപരിപാടികളും നടത്തിയാണ് മാമാങ്കം സമാരംഭിച്ചത്. | 2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്ന വാർഷിക ആഘോഷം ആണ് മാമാങ്കം. ഒരു സ്കൂളിന്റെ ആനിവേഴ്സറി എന്നതിനപ്പുറം വണ്ടൂരിലെ പ്രാദേശിക ഉത്സവമായി ആണ് മാമാങ്കം ഇന്ന് പൊതുജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. 2001ലെ മധ്യവേനലവധി യോടനുബന്ധിച്ച് അമ്പലപ്പടി കോളനി കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ നടത്തിയും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പകൽ മുഴുവൻ ചെലവഴിച്ച അമ്പലപ്പടി യിലെ ഹോസ്റ്റലിൽ ഭക്ഷണം വെച്ചുവിളമ്പി കലാപരിപാടികളും നടത്തിയാണ് മാമാങ്കം സമാരംഭിച്ചത്. | ||
19:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
മാമാങ്കം
2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്ന വാർഷിക ആഘോഷം ആണ് മാമാങ്കം. ഒരു സ്കൂളിന്റെ ആനിവേഴ്സറി എന്നതിനപ്പുറം വണ്ടൂരിലെ പ്രാദേശിക ഉത്സവമായി ആണ് മാമാങ്കം ഇന്ന് പൊതുജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. 2001ലെ മധ്യവേനലവധി യോടനുബന്ധിച്ച് അമ്പലപ്പടി കോളനി കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ നടത്തിയും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പകൽ മുഴുവൻ ചെലവഴിച്ച അമ്പലപ്പടി യിലെ ഹോസ്റ്റലിൽ ഭക്ഷണം വെച്ചുവിളമ്പി കലാപരിപാടികളും നടത്തിയാണ് മാമാങ്കം സമാരംഭിച്ചത്.
അന്നു നട്ടുവളർത്തിയ മരങ്ങൾ ഇന്ന് പലപ്പോഴും നടക്കുമ്പോൾ അവിടത്തുകാർ ചൂണ്ടിക്കാണിക്കുന്നത് തന്നെ ആ പ്രവർത്തനത്തിന് പ്രസക്തി എത്രമേൽ വലുതായിരുന്നു എന്ന് അഭിമാനത്തോടെ പറയാനാവും. അവിടുന്നിങ്ങോട്ട് നാം ഒരു വർഷവും മുടങ്ങാതെ വാർഷികം ആഘോഷിച്ച ചരിത്രമാണ് കോവിഡ ആരംഭിക്കും വരെ പറയാനുള്ളത് തുടർച്ചയായ 18 മാമാങ്കങ്ങൾ. 12 വർഷത്തിലൊരിക്കൽ നിള നദി കരയിൽ നടക്കുന്നത് ഒഴിവാക്കി വർഷംതോറും വണ്ടൂർ യത്തീംഖാന സ്കൂളിന്റെ അല്ലല്ല വണ്ടൂരിന്റെ തന്നെ അന്തസ്സും അഭിമാനവും ആയി മാറിയ ആഘോഷം.
വർണ്ണാഭമായ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും അവാർഡ് ദാനങ്ങളും മാമാങ്കത്തെ ഒരു സ്കൂൾ വാർഷികത്തിന് അപ്പുറത്തേക്ക് ഉയർത്തിക്കാട്ടുന്നു. സാധാരണ സ്കൂൾ വാർഷിക ങ്ങളിൽ കഴിവുള്ള കുട്ടികളും പണമുള്ള രക്ഷിതാക്കളും ആഘോഷങ്ങളിൽ ഒഴുകുമ്പോൾ ഇതൊന്നും ഞങ്ങൾക്കുള്ളത് അല്ല എന്ന തോന്നലിൽ ബഹുഭൂരിഭാഗവും വേദിയിലേക്ക് പോലും വരാതിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ സ്കൂളിലെ ഓരോ കുട്ടിയേയും തന്റെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരമായി മാമാങ്കങ്ങൾ മാറാറുണ്ട് എന്നത് ഏറെ ഹൃദയ സന്തോഷം ഉളവാക്കുന്നു. എല്ലാം നിലച്ചുപോയ കോവിഡ കാലത്തും ഓൺലൈൻ മാമാങ്കം നടത്തി ശ്രദ്ധേയം ആവാനും നമുക്ക് കഴിഞ്ഞു എന്ന് പ്രത്യേകം സ്മരിക്കട്ടെ. വരുംതലമുറ എന്നെങ്കിലും വണ്ടൂരിലെ ചരിത്രമെഴുതുന്ന ഒരു പ്രോജക്ട് ചെയ്യുന്നുവെങ്കിൽ തീർച്ചയായും നിറമുള്ള ഒരു അധ്യായമായി മാമാങ്കം അതിൽ ഇടം പിടിക്കും തീർച്ച.