"ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

12:29, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്

പ്രവർത്തനങ്ങൾ

ജൂൺ 1 ന് ക്ലബ് പ്രവർത്തനം ആരംഭിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രസംഗം എന്നിവ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. ഒരു തൈ നടാം എന്ന സുഗതകുമാരിയുടെ കവിതയുടെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു.

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ എസ് ഡി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ രാജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി

ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തോട് അനുബന്ധിച്ച് പുതുപ്പള്ളി സി.എം.എസ് ഹൈസ്കൂൾ അധ്യാപകൻ ഷിബു ജോയി സാർ ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം വിശദമാക്കി' ഹവിൽദാർ പ്രസന്നകുമാർ സാർ കാർഗിൽ യുദ്ധ അനുഭവങ്ങൾ കുട്ടികളുമായി പങ്ക് വെച്ചു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അസം റൈഫിൾസിലെ ഏക മലയാളി വനിത ആതിര കെ പിള്ളയെ ആദരിച്ചു - നവംബർ 14 ശിശുദിനം ,നവംബർ 1 കേരളപ്പിറവി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു

    കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും തെരെഞ്ഞെടുത്ത കുട്ടികൾ G. K അവതരിപ്പിക്കുന്നു .വാർത്താ വായനയിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ദിവസവും കുട്ടികളെ കൊണ്ട് വാർത്ത വായിപ്പിക്കുന്നു.