"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/ഗണിത ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
===Catching Math=== | ===Catching Math=== | ||
ഗണിതത്തിലെ എളുപ്പ വിദ്യകൾ, 10,100,1000 തുടങ്ങിയ സംഖ്യകൾ കൊണ്ടുള്ള ഗുണനം, ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട ചതുഷ്ക്രിയകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്ക് എളുപ്പം മനസ്സിലാവുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രവർത്തനമാണ് ക്യാച്ചിംഗ് മാത്സ്. | ഗണിതത്തിലെ എളുപ്പ വിദ്യകൾ, 10,100,1000 തുടങ്ങിയ സംഖ്യകൾ കൊണ്ടുള്ള ഗുണനം, ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട ചതുഷ്ക്രിയകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്ക് എളുപ്പം മനസ്സിലാവുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രവർത്തനമാണ് ക്യാച്ചിംഗ് മാത്സ്. | ||
===Crazy Numbers=== | |||
കാപ്രേക്കർ സംഖ്യ, രാമാനുജൻ സംഖ്യ, പാസ്കൽ ത്രികോണം, ഫിബോനാച്ചി |
08:51, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികവുകൾ
- കുന്ദമംഗലം ഉപജില്ലയിലെ ഏറ്റവും നല്ല ഗണിത ക്ലബിനുള്ള ംഅംഗീകാരം മൂന്ന് തവണ ലഭിച്ചു.
- കോഴിക്കോട് ജില്ലാ ഗണിത ാശാസ്ത്രമേള (2014)യിൽ ോപോയന്റ് അടിസ്ഥാനത്തിൽ ജില്ലയിൽ രണ്ടാമതെത്തി.
- സംസ്ഥാന ഗണിത ശാസ്ത്രമേളയിലെ പങ്കാളിത്തം, എ ഗ്രേഡ്.
- ആറാം ്ലക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഗണിത ടാലന്റ് - നുമാത്സ് പരീക്ഷയിൽ സബ്ജില്ലയിൽ അഞ്ച് തവണ ഒന്നാം സ്ഥാനം.
- കുന്നമംഗലം ഉപജില്ലയിലെ ഏറ്റവും മികച്ച ഗണിത ക്ലബിനുള്ള ആദ്യ പുരസ്കാരം.
പ്രവർത്തനങ്ങൾ
ഗണിതശാസ്ത്രം പൊതുവെ വിദ്യാർത്ഥികൾക്ക് വിരസതയുള്ള വിഷയമാണെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. എന്നാൽ മാക്കൂട്ടം എ എം യു പി സ്കൂൾ ഗണിത ക്ലബ് ഈ ധാരണ തെറ്റാണെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചു.ഗണിത പഠനം വിദ്യാർത്ഥികൾക്ക് സരളവും കൗതുകകരവും ആനന്ദപ്രദമാക്കുന്നതിനും വേണ്ടി സ്കൂൾ ഗണിത ശാസ്ത്ര ക്ലബ് ഏറ്റെടുത്ത വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
'ഇന്നത്തെ രാമാനുജൻ'
എല്ലാ ദിവസവും ക്ലാസിൽ ഒരു ഗണിത ചോദ്യം ഗണിതാധ്യാപകൻ ചോദിക്കുന്നു. ശരിയുത്തരം പറയുന്ന വിദ്യാർത്ഥിയെ അന്നത്തെ രാമാനുജനായി പ്രഖ്യാപിക്കുന്നു.
ജ്യാമിതിയുടെ ലോകം
2017-2018 അധ്യയനവർഷം ജ്യാമിതീയ ലോകം എന്ന പേരിൽ ജ്യാമിതീയ ചിത്രങ്ങളെക്കുറിച്ച് ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
കൗതുക ലോകം
സംഖ്യാ ചാർട്ട്, ഗണിത ശാസ്തവുമായി ബന്ധപ്പെട്ട നിശ്ചല മാതൃകകൾ തയ്യാറാക്കൽ, ഗണിത സെമിനാർ, ഗണിത ക്വിസ്, ജ്യാമിതീയ പാറ്റേൺ നിർമ്മാണം എന്നിവ ഉൾപ്പെടുത്തി കൗതുക മേളം െഎന്ന പേരിൽ 2016, 2017 വർഷങ്ങളിൽ ഗണിത മേള സംഘടിപ്പിച്ചു.
കുടുംബമരം
2015, 2016, 2017 വർഷങ്ങളിലെ ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ് അംഗങ്ങളും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളും ചേർന്ന് കുടുംബമരം (Family Tree) ഗണിത പതിപ്പ് തയ്യാറാക്കി.
സിഗ്മ
2021 ൽ ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡിസംബർ 22 ന് ക്വിസ് റൗണ്ട്, ലോജിക് വേൾഡ് (യുക്തിചിന്തയുമായി ബന്ധപ്പെട്ട രണ്ട് ചോദ്യങ്ങൾ നോട്ടീസ് ബോർഡിലൂടെ വിദ്യാർത്ഥികൾക്ക് നൽകുകയും ആദ്യം ശരിയുത്തരം നൽകുന്നവരെ വിജയിയായും പ്രഖ്യാപിക്കുന്ന മൽസരം),പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
അബാക്കസ് റൗണ്ട്
ഗണിത ശാസ്ത്രത്തിൽ അവശ്യം നേടേണ്ട ശേഷികളിലൊന്നായ സ്ഥാനവിലയിൽ എൽ പി ക്ലാസ് വിദ്യാർത്ഥികൾക്ക് ശരിയായ ധാരണയുണ്ടാക്കുന്നതിന് സംഘടിപ്പിച്ചുവരുന്ന പരിപാടിയാണ് അബാക്കസ് റൗണ്ട്.
Catching Math
ഗണിതത്തിലെ എളുപ്പ വിദ്യകൾ, 10,100,1000 തുടങ്ങിയ സംഖ്യകൾ കൊണ്ടുള്ള ഗുണനം, ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട ചതുഷ്ക്രിയകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്ക് എളുപ്പം മനസ്സിലാവുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രവർത്തനമാണ് ക്യാച്ചിംഗ് മാത്സ്.
Crazy Numbers
കാപ്രേക്കർ സംഖ്യ, രാമാനുജൻ സംഖ്യ, പാസ്കൽ ത്രികോണം, ഫിബോനാച്ചി