"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/നാഷണൽ കേഡറ്റ് കോപ്സ് എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/നാഷണൽ കേഡറ്റ് കോപ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:42, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.
- യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
- സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
- യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.1954ൽ ഒരു ത്രിവർണ്ണ പതാക എൻ.സി.സി. ഉപയോഗിക്കാൻ തുടങ്ങി.
- മൂന്ന് നിറങ്ങളും മൂന്ന് സേനാ വിഭാഗങ്ങളെ സൂജിപ്പിക്കുന്നതായിരുന്നു. ചുവപ്പ് കരസേനയെ പ്രതിനിധീകരിക്കുന്നു, കടും നീല നാവിക സേനയെയും, ഇളം നീല വായു സേനയെയും പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൻ സി സി യൂണിറ്റ് ഉണ്ട്.. ആൺകുട്ടികളും , പെൺകുട്ടികളും , ഇവിടത്തെ എൻ സി സി യൂണിറ്റ് ൽ അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ട് . സ്കൂളിലെ എല്ലാ പ്രവർത്തങ്ങളിലും എൻ സി സി യൂണിറ്റുകൾ സജീവമായി പങ്കെടുക്കാറുണ്ട്. ഇൻഡിപെൻഡൻസ് ഡേ , റിപ്പബ്ളിക് ഡേ എന്നീ ദിവസങ്ങളിൽ സ്കൂളിൽ കുട്ടികളുടെ പരേഡ് ഉണ്ടായിരിക്കുന്നതാണ് . മാത്രമല്ല ആഴ്ചയിൽ രണ്ടുദിവസം കുട്ടികൾക്ക് പരേഡ് പരീശീലനം ഉണ്ടായിരിക്കുന്നതാണ് . മലയാളം അധ്യാപകനായ ശ്രീ വിനോജ് സർ ആണ് എൻ സി സി ക്കു നേതൃത്യം നൽകുന്നു