"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
പ്രമാണം:34035 ITSVS 4.jpeg | പ്രമാണം:34035 ITSVS 4.jpeg | ||
പ്രമാണം:34035 ITSVS 3.jpeg | പ്രമാണം:34035 ITSVS 3.jpeg | ||
പ്രമാണം:34035 UPLOADS PD3 2.jpeg | |||
പ്രമാണം:34035 UPLOADS PD3 4.jpeg | |||
</gallery><u><h3 style="margin: 20px auto;font-size: 18px;padding: 10px 0; font-weight: 800">• സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ</h3></u> | </gallery><u><h3 style="margin: 20px auto;font-size: 18px;padding: 10px 0; font-weight: 800">• സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ</h3></u> | ||
<p style="text-align: justify"> മാനേജ്മെന്റിന്റെ കീഴിൽ സ്കൂളിനോട് ചേർന്ന് സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു. എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലായി ഇവിടെ ഏകദേശം 66 കുട്ടികൾ പഠിക്കുന്നു. </p><gallery mode="packed"> | <p style="text-align: justify"> മാനേജ്മെന്റിന്റെ കീഴിൽ സ്കൂളിനോട് ചേർന്ന് സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു. എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലായി ഇവിടെ ഏകദേശം 66 കുട്ടികൾ പഠിക്കുന്നു. </p><gallery mode="packed"> |
21:18, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി ,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
റവ.ഡോ സാജു മാടവനക്കാട് സി എം ഐ കോർപറേറ്റ് മാനേജരും, റവ ഫാ ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ സ്കൂൾ മാനേജരുമായിട്ടുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി. എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന ഈ വിദ്യാലയത്തിൽ 1-ാം തരം മുതൽ 10-ാം തരം വരെ 26 ക്ലാസുകളാണുള്ളത്. എൽ പി വിഭാഗം ഓരോ ക്ലാസ്സും 2 ഡിവിഷനു കൾ വീതവും, യു പി, എച്ച് വിഭാഗങ്ങളിൽ ഓരോ ക്ലാസ്സും 3 ഡിവിഷനുകൾ വീതവും. ആകെ 26 ക്ലാസ്സുകളിലായി ഏകദേശം ആയിരത്തോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മുൻ കേന്ദ്രമന്ത്രിയും ചേർത്തലയുടെ അഭിമാനവുമായ ശ്രീ.എ.കെ.ആന്റണി അവറുകൾ അനുവദിച്ച് നല്കിയ തുകയും ചേർത്ത് മാനേജ്മെന്റ് നിർമ്മിച്ച ജൂബിലി സ്മാരക കെട്ടിടത്തിലാണ്-ൽ ആണ് ഇപ്പോൾ എച്ച് എസ് ക്ലാസ്സുകൾ നടക്കുന്നത്. ശ്രീ. കെ സി വേണുഗോപാൽ തന്റെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി കുട്ടികൾക്ക് കളിക്കുവാൻ തക്കവണ്ണം അനുയോജ്യമാക്കുകയും ചുറ്റും ഗ്യാലറി കെട്ടി മനോഹരമാക്കുകയും ചെയ്തു.
• ഹൈ ടെക് ക്ലാസ് മുറികളും, ഐ റ്റി ലാബും
ഹൈസ്കൂൾ വിഭാഗത്തിലെ ഒൻപത് ക്ലാസ്സ് മുറികളും ഹൈടെക് നിലവാര ത്തിലുള്ളതാണ് . നമ്മുടെ സ്കൂളിലെ കുട്ടികളുടെ ഐ റ്റി പഠനം കാര്യക്ഷമമായി നടത്തുക എന്ന ലക്ഷ്യത്തോടെ യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി പ്രത്യേകം സുസജ്ജമായ ഐ റ്റി ലാബുകൾ ഉണ്ട്.
• സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ
മാനേജ്മെന്റിന്റെ കീഴിൽ സ്കൂളിനോട് ചേർന്ന് സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു. എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലായി ഇവിടെ ഏകദേശം 66 കുട്ടികൾ പഠിക്കുന്നു.
• ഇൻ്റലിജൻ്റ് ഇൻ്ററാക്റ്റീവ് പാനൽ
സാധാരണ കുടുംബങ്ങളിൽ നിന്നും വരുന്ന നമ്മുടെ കുട്ടികൾക്ക് അത്യാധുനിക പഠന സൗകര്യങ്ങൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സി എം ഐ കളമശ്ശേരി പൊവിൻസിന്റെ നേതൃത്വത്തിൽ ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന ഇൻ്റലിജൻ്റ് ഇൻ്ററാക്റ്റീവ് പാനൽ 2019 -20 അധ്യയന വർഷം നമ്മുടെ സ്കൂളിൽ സ്ഥാപിച്ചു.
• സയൻസ് ലാബ്
സയൻസ് ലാബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. മോഡൽസ്, ചാർട്ട്, അപ്പാരറ്റസ്, കെമിക്കൽസ് തുടങ്ങിയവയെല്ലാം വളരെ അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുന്നു. കുട്ടികൾക്ക് ഇരുന്ന് പഠിക്കുവാൻ സൗകര്യമുള്ള ലാബാണ്. പാഠഭാഗത്ത് വരുന്ന പരീക്ഷണനിരീക്ഷണങ്ങൾ അധ്യാപികമാർ ലാബിൽവച്ച് വിശദീകരിക്കുകയും കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും ജീവചരിത്രകുറിപ്പുകളും ലാബിൽ സൂക്ഷിക്കുന്നു. പരീക്ഷണങ്ങൾക്ക് ശേഷം കുട്ടികളെക്കൊണ്ട് പരീക്ഷണകുറിപ്പ് എഴുതിപ്പിക്കുന്നു. ശാസ്ത്രപരമായ വസ്തുക്കൾ കുട്ടികൾ നിർമ്മിക്കുകയും അവ ലാബിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ലാബിലെ പ്രവർത്തനങ്ങൾ കൊണ്ട് ശാസ്ത്ര അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താൻ ഞങ്ങൾക്ക് സാധിക്കുന്നു.
• കുടിവെള്ള പദ്ധതി
പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ അനുബന്ധമായി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ "ഐ ആം ഫോർ ആലപ്പി " എന്ന പദ്ധതി പ്രകാരം ലഭിച്ച യു വി പ്ലാൻ്റ് സ്ഥാപിക്കുക വഴി സ്കൂളിലെ ശുദ്ധജല ലഭ്യത പൂർണ്ണമായും ഉറപ്പാക്കാൻ സാധിച്ചു. പ്രത്യേകമായി എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ ആർ ഒ പ്ലാൻ്റ് സ്ഥാപിച്ചു.
• പാചകപ്പുര
ആവശ്യമായ സൗകര്യങ്ങളോടു കൂടി പോഷകാഹാരം പാചകം ചെയ്യുന്നതിനായി നല്ലൊരു പാചകപ്പുര നമ്മുടെ സ്വപ്നമായിരുന്നു. 2022 ജനുവരി 3-ാം തീയതി മുൻ അരൂർ എം എൽ എ ശ്രീമതി.ഷാനിമോൾ ഉസ്മാൻ അനുവദിച്ചു നൽകിയ പാചകപ്പുരയ്ക്ക് സ്കൂൾ മാനേജർ റവ.ഫാ.ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ തറക്കല്ലിട്ട് പണി ആരംഭിച്ചു.
• സ്കൂൾ ബസ്
മാനേജ്മെന്റ് സ്കൂളിന് നല്കിയ സ്കൂൾ ബസ്സിനോടൊപ്പം 2 വാഹനങ്ങൾ കൂടി വാടകയ്ക് എടുത്ത് കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നു.
• പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് കോംപ്ലക്സ്
ശ്രീ. എ എം ആരിഫ് അരൂർ എം എൽ എ ആയിരുന്നപ്പോൾ അനുവദിച്ചുതന്ന ഫണ്ട് ഉപയോഗിച്ച് പെൺകുട്ടികൾക്കായി ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ചു.
• തെരേസ്യൻ ഹാൾ, ഫുട്ബോൾ , ബാസ്ക്കറ്റ് ബോൾ, ബാഡ്മിന്റൻ കോർട്ടുകൾ
വളർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറാൻ, ഇവിടുത്തെ വിദ്യാർത്ഥികൾക്കായി വിശാലമായ ഫുട്‌ബോൾ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട്, കോണ്ക്രീറ്റ് ചെയ്യപ്പെട്ട ബാഡ്മിന്റൻ കോർട്ട്, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ പ്രവേശനകവാടത്തിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന തെരേസ്യൻ ഓഡിറ്റോറിയം കൂട്ടികളുടെ കലാ-സാഹിത്യ സാംസ്ക്കാരിക വേദികൾക്ക് സാക്ഷിയാകുന്നു. നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും, അഭ്യുദയകാംക്ഷിയുമായ ശ്രീ.മാത്യു ജോസഫ് വാര്യംപറമ്പിലിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നിർമ്മിച്ചു നല്കിയതാണ് തെരേസ്യൻ ഓഡിറ്റോറിയം.
അക്കാദമിക സൗകര്യങ്ങൾ
ഒരു സ്കൂളിന്റെ അക്കാദമിക പ്രവർത്ത നങ്ങളാണ്, ആ സ്കൂളിനെ മികവിന്റെ തലത്തിലേക്ക് ഉയർത്തുന്നത്. അധ്യാപകർ പാഠ്യപാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ നല്ല ഒരു സമൂഹത്തെയാണ് വാർത്തെടുക്കുന്നത്. മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ അധ്യാപകരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സ്കൂളിന്റെ അക്കാദമിക മേഖലയിലെ മികവ് ഇന്നും നിലനിർത്തിക്കൊണ്ടുപോരുന്നു.
• എസ് ആർ ജി യോഗങ്ങൾ
കുട്ടികൾക്കായുള്ള പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിൽ എസ് ആർ ജി യോഗങ്ങൾക്ക് വളരെ പങ്കാണുള്ളത്. എൽ പി ,യു പി, എച്ച് എസ് വിഭാഗങ്ങളിലായി ശ്രീമതി ലീമ ജേക്കബ്, റവ. ഫാ. വിപിൻ കുരിശുതറ സി എം ഐ, ശ്രീമതി വിൻസി മോൾ റ്റി കെ എന്നിവരുടെ നേതൃത്വത്തിൽ വിഷയാടിസ്ഥാനത്തിലുള്ള എസ് ആർ ജി യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും അടുത്ത രണ്ടാഴ്ചയിലെ പാഠ്യപാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. തുടർന്ന് എസ് ആർ ജി കൺവീനർ ശ്രീമതി റെജി അബ്രാഹത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ എസ് ആർ ജി യോഗം കൂടുകയും ചർച്ചയിലൂടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എലിസബത്ത് പോളിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നു. എല്ലാ ക്ലാസ്സ് പ്രവർത്തനങ്ങളും ദിനാചരണങ്ങളും വളരെ ഭംഗിയായി നടത്തുവാൻ ഈ രീതി വളരെ സഹായകമാണ്.
• ക്ലബുകൾ, യൂണിറ്റുകൾ
സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഐ റ്റി, ഹിന്ദി, ശാസ്ത്ര രംഗം, വിദ്യാരംഗം കലാസാഹിത്യവേദി, ഇംഗ്ലീഷ്, സംസ്കൃതം, പ്രവൃത്തിപരിചയം എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യപാഠ്യാനുബന്ധ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ എന്നിവ ഭംഗിയായി നടത്തിവരുന്നു. ഹലോ ഇംഗ്ലിഷ്, സുരേലി ഹിന്ദി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നു. ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് , ഗൈഡ്, ബുൾബുൾ, കബ്ബ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒത്തിരിയേറെ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു.
ക്ലബ്ബുകൾ | |
---|---|
ലിറ്റിൽകൈറ്റ്സ് | |
ഗ്രന്ഥശാല | |
സ്കൗട്ട് & ഗൈഡ്സ് | |
വിദ്യാരംഗം | |
സോഷ്യൽ സയൻസ് ക്ലബ്ബ് | |
സയൻസ് ക്ലബ്ബ് | |
ഗണിത ക്ലബ്ബ് | |
പരിസ്ഥിതി ക്ലബ്ബ് | |
ആർട്‌സ് ക്ലബ്ബ് | |
മറ്റ്ക്ലബ്ബുകൾ |
• എസ് എസ് എൽ സി റിസൾട്ട്
അധ്യയന വർഷാരംഭത്തിൽത്തന്നെ എസ് എസ് എൽ സി കുട്ടികളെ അവരുടെ പഠന നിലവാരമനുസരിച്ച് പല ബാച്ചുകളായി തിരിച്ച് അവർക്ക് പരിശീലനം നല്കിവരുന്നു. വർഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന 100% വിജയം മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന് കൂടുതൽ നിറപ്പകിട്ടേകുന്നു. 2020-21 വർഷത്തിൽ 41 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചതും 24 കുട്ടികൾക്ക് 9 എ പ്ലസ് ലഭിച്ചതും എടുത്തു പറയേണ്ട മികവാണ്. മാനേജർ, എച്ച് എം, പിറ്റിഎ, സ്റ്റാഫ് ഏവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി എസ് എസ് എൽ സി റിസൾട്ടിൽ മികച്ച നിലവാരം നിലനിർത്തിക്കൊണ്ടുപോകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്.
(https://youtu.be/BapAciHhKrE)
2019, 20, 21 വർഷങ്ങളിൽ സ്കൂളിന് പൊൻതിളക്കം നൽകിയവർ
ടി വി, സ്മാർട്ട് ഫോൺ
കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ പഠനം ഒട്ടും സാധ്യമാകാത്ത ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് ടി വി ,സ്മാർട്ട് ഫോൺ എന്നിവ നല്കാൻ സാധിച്ചു. സ്റ്റാഫ്, പി.ടി.എ, മാനേജ്മെന്റ്, വിവിധ ക്ലബുകൾ, സൊസൈറ്റികൾ. സർക്കാർ സംവിധാനങ്ങൾ, സുമനസ്സുകൾ ചേർന്ന് 35 കുട്ടികൾക്ക് ടെലിവിഷനും 46 കുട്ടികൾക്ക് സ്മാർട്ട് ഫോണും നല്കി. (https://youtu.be/xgMn1SZuUco)
ഇവിടെ () ക്ലിക്ക് ചെയ്യുക.
• സ്കോളർഷിപ്പ്
2017 - 18 വർഷത്തിൽ 6 കുട്ടികൾക്ക് എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. 2020-21 വർഷത്തിൽ 2 കുട്ടികൾക്ക് യു എസ് എസ് ലഭിക്കുകയും അവർ രണ്ടുപേരും ഗിഫ്റ്റഡ് സ്റ്റുഡൻസായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2021-22 വർഷത്തിൽ 4 കുട്ടികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. മുൻവർഷങ്ങളിലും 2 കുട്ടികൾക്കു വീതം ഈ സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി.
• സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ പ്രത്യേക പ്രവർത്തനങ്ങൾ
സി എം ഐ മാനേജ്മെന്റിന്റെ കീഴിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂളിലെ എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രീ പ്രൈമറി അധ്യാപകരോടൊപ്പം ഇവിടുത്തെ പ്രൈമറി വിഭാഗം അധ്യാപകരും ഓൺലൈൻ ക്ലാസ്സുകൾ നല്കുകയും ക്ലാസ്സുകൾ കൂടുതൽ രസകരമാക്കുവാൻ നോൺ ടീച്ചിങ് സ്റ്റാഫിൻ്റെ സഹകരണത്തോടെ പഠന പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ തയ്യാറാക്കി നല്കുകയും ചെയ്യുന്നു