"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
കായികാധ്യാപകൻ മുബഷിർ ഗാർഡിയൻ പിടിഎ അംഗം ഹഫ്സ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | കായികാധ്യാപകൻ മുബഷിർ ഗാർഡിയൻ പിടിഎ അംഗം ഹഫ്സ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
<p style="text-align:justify"> | <p style="text-align:justify"> | ||
== '''ക്രിസ്തുമസ് ദ്വിദിന ക്യാമ്പ്''' == | == '''ക്രിസ്തുമസ് ദ്വിദിന ക്യാമ്പ്''' == |
15:44, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്റ്റുുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി
അച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരബോധം, സഹജീവി സ്നേഹം, ഭരണഘടനയോടുള്ള വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും നിയമങ്ങൾ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. കേരളത്തിന്റെ മണ്ണിൽ രൂപം കൊണ്ട ഈ പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കാൻ സാധിച്ചു. 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കുമാണ് ഒരു വർഷം പ്രവേശനം ലഭിക്കുക. എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ആഴ്ചയിൽ 2 ദിവസം കേഡറ്റുകൾക്കായി പി ടി യും പരേഡും.നടത്തുന്നു. വിദ്യാർത്ഥികളിലെ അലസതയും ആത്മവിശ്വാസക്കുറവും മാറ്റി നിർത്തി അവനിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പുറത്തെടുത്ത് നാളെയുടെ നായകരായി വളരാൻ 2 വർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ സാധിക്കുന്നു. 2008 ൽ മൂന്ന് വിദ്യാലയങ്ങളിൽ തുടങ്ങിയ ഈ പദ്ധതി 2010 ൽ 21 വിദ്യാലയങ്ങളിൽ കൂടി ആരംഭിച്ചു. ഇപ്പോൾ 984 സ്കൂളുകളിൽ ഈ പദ്ധതി വിജയകരമായി പ്രയാണം തുടരുന്നു. 2019-20 അധ്യയന വർഷത്തിൽ അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലും എസ്പിസി പദ്ധതിക്ക് തുടക്കം കുറിച്ചു.
എസ് പി സി ആദ്യ ബാച്ച് പ്രവർത്തനോദ്ഘാടനം
എസ് പി സി ആദ്യ ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഷെരീഫ ടീച്ചർ നിർവ്വഹിച്ചു.
എഡിഎൻ ഒ പൗലോസ് കുട്ടമ്പുഴ, അരീക്കോട് പോലീസ് ഇൻസ്പെക്ടർ ബിനു തോമസ്, എ ഇ ഒ മോഹൻ ദാസ് ,ജിതേഷ് ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
കൂട്ടുകാരന് വീടൊരുക്കാൻ കൈകോർത്ത് കുട്ടിപ്പോലീസ്
അരീക്കോട് :പൊട്ടിപ്പൊളിഞ്ഞ ഷീറ്റിനിടയിലൂടെ അകത്തേക്ക് പെയ്തിറങ്ങുന്ന മഴയിൽ ഉറക്കത്തെ മാറ്റി നിർത്തുമ്പോൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ നരേന്റെ മനസ്സിൽ ഉറഞ്ഞുകൂടുന്നൊരു നൊമ്പരമുണ്ട്... ഒറ്റമുറിയിലെങ്കിലും സ്വന്തമായൊരു വീട്.നരേന്റെ സ്വപ്‌നങ്ങൾക്ക് എസ് പി സി കേഡറ്റുകൾ കൈകോർത്തപ്പോൾ സ്നേഹവീടെന്ന പദ്ധതിക്ക് വികാര നിർഭരമായ തുടക്കം. അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയും സീനിയർ കേഡറ്റുമായ നരേൻ ഒ.കെ യാണ് വീടെന്ന സ്വപ്നം പൂർത്തിയാകാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. നരേന്റെ അച്ഛൻ വേലിപ്പറമ്പൻ പ്രകാശനും കുടുംബവും .പതിനഞ്ചു വർഷമായി വാടക ഷെഡിലാണ് താമസം. അവരുടെ ദുരിതക്കാഴ്ചയിൽ കണ്ണുടക്കി തല ചായ്ക്കാനൊരു തണലൊരുക്കാൻ ഒത്തുചേർന്നത് അരീക്കോട് ഗവൺമെൻറ് ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകളും. എസ് പി സി പ്രോജക്ടിന്റെ നേതൃത്വത്തിൽ അരീക്കോട് ഐടിഐക്ക് സമീപമുള്ള ആറ് സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന സ്നേഹഭവനത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് അരീക്കോട് പോലീസ് ഇൻസ്പെക്ടർ ശ്രീ ലൈജുമോൻ നിർവ്വഹിച്ചു.എസ് പി സി എ ഡി എൻ ഒ പൗലോസ് കുട്ടമ്പുഴ ചടങ്ങിന് ആശംസകൾ നേർന്നു.സ്കൂൾ പിടിഎ പ്രസിഡന്റ് സുരേഷ് ബാബു, ഗാർഡിയൻ പിടിഎ പ്രസിഡന്റ് വേണുഗോപാൽ, അംഗങ്ങളായ റഹ്മത്ത്, ഹഹ്സ, ബുഷ്റ അധ്യാപകരായ ഇ.സോമൻ, അബ്ദുള്ള, സുരേന്ദ്രൻ, കബീർ എം.സി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സി പി ഒ പി.എ സഫിയ എ സി പി ഒ ഉണ്ണിക്കൃഷ്ണൻ ഒ.കെ എന്നിവർ പരിപാടിക്ക്നേതൃത്വം നൽകി. സുമനസ്സുകൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേഡറ്റുകൾ.
ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു
അരീക്കോട്: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി അരീക്കോട് ഗവ. ഹൈസ്കൂൾ എസ്പിസി യൂനിറ്റിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു. എച്ച്.എം സലാവുദ്ദീൻ പുല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് പി. സൗമിനി സ്റ്റാഫ് സെക്രട്ടറി പി.എൻ കലേശൻ, അധ്യാപകരായ വി. അബ്ദുല്ല, സിപിഒ പി.എ സഫിയ, എസിപിഒ ഒ.കെ ഉണ്ണികൃഷ്ണൻ എസ്പിസി അംഗങ്ങളായ ഹിബ ഷെറിൻ, ശ്രീലക്ഷ്മി, നിരഞ്ജന തുടങ്ങിയവർ സംബന്ധിച്ചു.
ഭൂമിക്കൊരു തണലായ് ...
സെപ്തംബർ 16ഓസോൺ ദിനത്തിൽ ഭൂമിക്കൊരു തണലായ് ... പച്ചപ്പുകൾ തീർത്ത് ഭൂമിയുടെ മേൽക്കൂരയെ താങ്ങി നിർത്താൻ ജൂനിയർ കേഡറ്റുകൾ ഒത്തു ചേർന്നു. അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലെ കേഡറ്റുകൾ ഓസോൺ ദിനത്തിൽ വിവിധ പരിപാടികളോടെ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തി. ഭൂമിക്ക് തണലേകാൻ ഫലവൃക്ഷതൈ നട്ട് അഫ്നാൻ ചാലി പരിപാടിക്ക് തുടക്കം കുറിച്ചു. മറ്റ് കേഡറ്റുകളും വീട്ടുവളപ്പിൽ വിവിധയിനം വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. ഓസോൺ ദിന സന്ദേശം ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഓസോൺ പാളികളുടെ നാശം വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി. വരകളിൽ, വർണങ്ങളിൽ തീർത്ത പോസ്റ്ററുകൾ 'ജീവന് ഓസോൺ' എന്ന സന്ദേശത്തെ മറ്റുള്ളവരിലേക്കെത്തിക്കാൻ ഉതകുന്നതായിരുന്നു.
കോവിഡ് രോഗികൾക്ക് കൈത്താങ്ങായി അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ കേഡറ്റുകൾ
കോവിഡ് രോഗികൾക്ക് കൈത്താങ്ങായി അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ കേഡറ്റുകൾ. മിഠായിയും ചോക്ളേറ്റും വാങ്ങാൻ കരുതി വെച്ച ചെറിയ സംഖ്യയും ഉദാരമനസുകളുടെ കനിവും ഒത്തുചേർന്ന് കോവിഡ് രോഗികൾക്ക് ആവശ്യമായ മെഡിസിൻ വാങ്ങി അരീക്കോട് താലൂക്ക് ഹോസ്പിറ്റലിന് നൽകിയാണ് കേഡറ്റുകൾ മാതൃകയായത്.അരീക്കോട് പോലീസ് ഇൻസ്പെക്ടർ ശ്രീ.ഉമേഷ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് സൂപ്രണ്ട് ഡോ.സ്മിത റഹ്മാൻ മെഡിസിൻ ഏറ്റുവാങ്ങി. അരീക്കോട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സലാവുദ്ദീൻ പുലത്ത് സ്വാഗതം പറഞ്ഞു. അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ദിവ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നൗഷർ കല്ലട .എസ് സി പി ഒ ശ്രീജിത്ത് , സീനിയർ എച്ച് ഐ സച്ചിദാനന്ദൻ,പി ടി എ പ്രസിഡന്റ് സുരേഷ് ബാബു, ഗാർഡിയൻ പിടിഎ പ്രസിഡന്റ് റഹ്മത്ത്.പി എന്നിവർ ആശംസകളർപ്പിച്ചു.കേഡറ്റുകളായ ഹിബ ഷെറിൻ.പി, സനദ് റോഷൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സന്തോഷം പങ്കുവെച്ചു. ഗാർഡിയൻ പിടിഎ മെമ്പർ ഹഫ്സ സി.വി നന്ദി പറഞ്ഞു. സി പി ഒ ദിവാകരൻ എൻ, എ സി പി ഒ സഫിയ പി.എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ചോക്ളേറ്റിന് ലോക് ഡൗൺ ഏർപ്പെടുത്തി കോവിഡ് രോഗികൾക്ക് അവശ്യമരുന്നുമായെത്തിയ കേഡറ്റുകൾ മറ്റുള്ളവർക്ക് എക്കാലവും മാതൃകയാണെന്ന് പോലീസ് ഇൻസ്പെക്ടർ ഉമേഷ് സാർ അഭിപ്രായപ്പെട്ടു.
ആദിവാസി കോളനിയിൽ വസ്ത്രവിതരണം
അരീക്കോട് ഗവൺമെൻറ് ഹൈസ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ മൈലാടി ആദിവാസി കോളനിയിൽ വസ്ത്രവിതരണം നടത്തി.വേഴക്കോട് ബദൽ സ്കൂളിൽ നടന്ന ചടങ്ങിന് എ സി പി ഒ സഫിയ.പി എ സ്വാഗതം പറഞ്ഞു. ഗാർഡിയൻ പി ടി എ പ്രസിഡന്റ് റഹ്മത്ത്.പി അധ്യക്ഷത വഹിച്ചു. അരീക്കോട് എസ് ഐ വിമൽ പരിപാടി ഉദ്ഘാടനം ചെയ്തു മലപ്പുറം AD NOപൗലോസ് കുട്ടമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസ്നത്ത് ,ഡി ഐശ്രീജിത്ത്, ബദൽ സ്കൂൾ അധ്യാപിക അനിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.CPO ദിവാകരൻ സാർ ചടങ്ങിന് നന്ദി പറഞ്ഞു. കായികാധ്യാപകൻ മുബഷിർ ഗാർഡിയൻ പിടിഎ അംഗം ഹഫ്സ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ക്രിസ്തുമസ് ദ്വിദിന ക്യാമ്പ്
ക്രിസ്തുമസ് ദ്വിദിന ക്യാമ്പിനു തുടക്കമായി.അരീക്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ "ഉണർവ് 2021" (ടോട്ടൽ ഹെൽത്ത്) എസ് പി സി ക്യാമ്പിന് തുടക്കമായി. 28/12/2021 ന് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അബ്ദു ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സുരേഷ് ബാബു പി ടി എ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു . എച്ച് എം സലാവുദ്ദീൻ പുല്ലത്ത് സ്വാഗതം പറഞ്ഞു.ചടങ്ങിൽ അരീക്കോട് സ്റ്റേഷൻ സി ഐ ശ്രീ ലൈജു മോൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ നൗഷർ കല്ലട( വിദ്യഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ശ്രീമതി റംല വെള്ളേരി( വാർഡ് മെമ്പർ ), റഹ്മത്ത് പി ( മുൻ ഗാർഡിയൻ പി ടി എ പ്രസിഡൻറ് എസ് പി സി ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ വേണു ഗോപാലൻ ( ഗാർഡിയൻ പിടിഎ പ്രസിഡണ്ട് എസ് പി സി ). നന്ദി പറഞ്ഞു.ക്യാമ്പിലെ ക്ലാസുകൾക്ക് ശ്രീ സച്ചിദാനന്ദൻ (എച്ച് ഐ, അരീക്കോട്), ശ്രീ നാദിർഷ (റിട്ടയേർഡ് എച്ച് ഐ) എന്നിവർ നേതൃത്വം നൽകി.