"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎സ്കൂൾ ഫോട്ടോകൾ: ചിത്രം ഉൾപ്പെടുത്തി)
വരി 304: വരി 304:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:37337 6ശിശുദിനം.jpg|ലഘുചിത്രം|ശിശുദിനം]]


==വഴികാട്ടി==
==വഴികാട്ടി==

14:08, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്
വിലാസം
കുമ്പനാട്

കുമ്പനാട് പി.ഒ.
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1872
വിവരങ്ങൾ
ഇമെയിൽgupskumbanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37337 (സമേതം)
യുഡൈസ് കോഡ്32120600505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയദേവി ആർ
പി.ടി.എ. പ്രസിഡണ്ട്നിഷ.എ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ പ്രസന്നൻ
അവസാനം തിരുത്തിയത്
24-01-202237337


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ . യു .പി .ബി .എസ്സ് .കുമ്പനാട്‌ . മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നു വിശേഷിപ്പിക്കുന്ന ടി .കെ റോഡിൽ കുമ്പനാട് ജംഗ്‌ഷനിൽ നിന്നും ആറാട്ടുപുഴ റോഡിലൂടെ ഏകദേശം 130 മീറ്റർ അകലെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .


ചരിത്രം

മാതൃഭൂമി പുരസ്ക്കാരം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. കൂടുതൽ ചരിത്രംനൂറുകണക്കിനു

ഭൗതികസൗകര്യങ്ങൾ

  • 7ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലൈബ്രറി
  • 2 ലാപ്ടോപ്പും 2 പ്രൊജക്ടുകളും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബുണ്ട്.
  • ഹൈടെക് പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി.
  • സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകൾ (50 എണ്ണം)പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.
  • കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.
  • ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.
  • കോയിപ്രം ബ്ലോക്ക് പഞ്ചായത്താൽ നിന്നും 2003-2004വർഷത്തെവരൾച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം നിർമ്മിച്ച മഴവെള്ളസംഭരണിയുണ്ട്
  • ജൈവവൈവിധ്യഉദ്യാനവും, ഔഷധസസ്യത്തോട്ടവും പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.

മികവുകൾ

2015-16 അധ്യയനവർഷം അക്ഷരമുറ്റം ക്വിസിൽ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും മത്സരിച്ച് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ ആദിത്യ .കെ, ആനന്ദ് . വിഎം എന്നിവർ ക്ക് അവസരം ലഭിച്ചു.

മാതൃഭൂമി സീഡിന്റെ ഏറ്റവും നല്ല റിപ്പോർട്ടർക്കുള്ള 2015-16 വർഷത്തെ അവാർഡ് അധ്യാപികയായ ശ്രീമതി ശ്രീജ. ഒ ക്ക് ലഭിച്ചു. സീഡ് ക്ലബ്ബിന്റെ ഭാഗമായി വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യാനും അതിന്റെ ഭാഗമായി participation Certificate ജില്ലാ കളക്ടറിൽ നിന്ന് സ്കൂൾ റിപ്പോർട്ടർ ഷോൺ ജോർജ്ജ് വർഗ്ഗീസ്, ആനന്ദ് വി.എം എന്നിവർ കരസ്ഥമാക്കി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള , കലാ മേള എന്നിവയിൽ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ കരസ്ഥമാക്കാനും സാധിച്ചു.

ബുക്ക് ബയന്റിംഗ് - ഷോൺ ജോർജ് വർഗ്ഗീസ് - രണ്ടാം സ്ഥാനം

കുടനിർമ്മാണം - മാധവ് ഒന്നാം സ്ഥാനം

ചന്ദനത്തിരി നിർമ്മാണം - ആനന്ദ് ഒന്നാം സ്ഥാനം

ഗണിത പാർട്ട് - ബിബിന ശാസ്ത്ര പാർട്ട് - അഭി ഷാജി, വിജിത ബിനു - ഒന്നാം സ്ഥാനം

ഒന്നാം സ്ഥാനത്തിനർഹരായവർ ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ചു.

ഉറുദു സംഘഗാനം - രണ്ടാം സ്ഥാനം

ഉറുദു പദ്യംചൊല്ലൽ - രണ്ടാ സ്ഥാനം

ഹിന്ദി പ്രസംഗം - ഒന്നാം സ്ഥാനം

കവിതാലാപനം - രണ്ടാം സ്ഥാനം

എന്നിവ കരസ്ഥമാക്കി.

2019 - 20 അധ്യയന വർഷത്തിൽ ലഘു പരീക്ഷണത്തിന് അക്ഷയ് കെ. അശോക്, ജോയൽ അച്ചൻ കുഞ്ഞ് എന്നിവർക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1 എൻ.കെ.രാജൻ 2002-2006
2 വർഗ്ഗീസ് . പി. പീറ്റർ 2006 - 2015
3 സേതുനാഥ് 2015 - 2016
4 ജോളിമോൾ ജോർജ് 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 . ഹരികുമാർ  കുമ്പനാട് (മെഴുക് പ്രതിമ നിർമ്മാണത്തിൽ പ്രസിദ്ധൻ)

ദിനാചരണങ്ങൾ

പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ.ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്‌തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് .

ദിനങ്ങൾ പ്രവർത്തങ്ങൾ
ജൂൺ 5 : ലോക പരിസ്ഥിതിദിനം

സമാനാദിനങ്ങൾ:

ജൂൺ 8 : ലോക സമുദ്ര ദിനം

സെപ്റ്റംബർ 16 : ഓസോൺ ദിനം

ഫെബ്രുവരി 2 : തണ്ണീർത്തടദിനം

മാർച്ച് 21 : ലോക വന ദിനം

മാർച്ച് 22 : ലോക ജലദിനം

വൃക്ഷത്തൈ നടീൽ, ജൈവവൈവിധ്യ പാർക്കിന് തുടക്കം കുറിക്കൽ , പരിസരശുചീകരണം , വീഡിയോ പ്രസന്റേഷൻ , ചിത്രരചന , പരിസ്ഥിതികവിതകളുടെ ആലാപനം , പോസ്റ്റർ , ക്വിസ്സ്
ജൂൺ 19 : വായനദിനം വായനശാലാ സന്ദർശനം , വായനാനുഭങ്ങൾ പങ്കുവെക്കൽ ,ക്വിസ്സ് ,കഥാപാത്ര രംഗാവിഷ്‌ക്കാരം ,വായനാ മത്സരം
ജുലൈ 5: ബഷീർ ദിനം ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരം , ചർച്ച , ക്വിസ്സ്
ജൂൺ 26: ലോക മയക്കുമരുന്ന് വിരുദ്ധ ദിനം ബോധവത്ക്കരണ പ്രവർത്തനങ്ങൾ , പോലീസ്/എക്സൈസ് ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കൽ , ലഘുലേഖ

സംഘാടനം : ഹെൽത്ത് ക്ലബ്ബ്

ജൂലൈ 21: ചാന്ദ്ര ദിനം ചാന്ദ്രദിന ക്വിസ്സ് , പോസ്റ്റർ പ്രദർശനം , ആൽബം , ക്വിസ്സ്
ആഗസ്റ്റ് 6: ഹിരോഷിമദിനം

സമാന ദിനങ്ങൾ :

ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം / നാഗസാക്കി ദിനം

പോസ്റ്റർ നിർമ്മാണം , ക്വിസ്സ് , സഡാക്കോ കൊക്ക് നിർമ്മാണം ,സി.ഡി.പ്രദർശനം

സംഘാടനം : സോഷ്യൽ ക്ലബ്

ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം പ്ലക്കാർഡ് നിർമ്മാണം , റാലി ,സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം , പോസ്റ്റർ നിർമ്മാണം ,സ്വാതന്ത്ര്യദിന മാസിക ,ക്വിസ്സ്
ആഗസ്റ്റ് 17: (ചിങ്ങം 1: കർഷകദിനം ) കൃഷി പഴഞ്ചൊല്ലുകൾ , കടങ്കഥകൾ ശേഖരിക്കൽ

സംഘാടനം : പരിസ്ഥിതി ക്ലബ്ബ്

ആഗസ്റ്റ് 28: അയ്യങ്കാളി ദിനം നവോത്ഥാന നായകരെ പരിചയപ്പെടൽ , കുറിപ്പ് തയ്യാറാക്കൽ

സംഘാടനം : സോഷ്യൽ ക്ലബ്

ഒക്ടോബർ 2: ഗാന്ധി ജയന്തി ചിത്രരചന , പോസ്റ്റർ ,ക്വിസ്സ് , ഗാന്ധി കവിതകളുടെ ആലാപനം ,ആൽബം
ഒക്ടോബർ 16 : ഓസോൺ ദിനം പോസ്റ്റർ നിർമ്മാണം , വീഡിയോ പ്രദർശനം , പ്ലക്കാർഡ് നിർമ്മാണം , ക്വിസ്സ്
നവംബർ 1: കേരളപ്പിറവി ദിനം പ്രസംഗം , പോസ്റ്റർ , ക്വിസ്സ് , സന്ദേശം , കവിതാലാപനം
നവംബർ 14: ശിശുദിനം ചാച്ചാജി അനുസ്മരണം , നെഹ്‌റു തൊപ്പി നിർമ്മാണം , ശിശുദിന റാലി
ഡിസംബർ 1: എയ്ഡ്സ് ദിനം ബാഡ്ജ് നിർമ്മാണം , പോസ്റ്റർ , ബോധവൽക്കരണ ക്ലാസ്സ്
ഡിസംബർ 10 : മനുഷ്യാവകാശ ദിനം ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ - കുട്ടികൾ , സ്ത്രീകൾ , വൃദ്ധർ , വികലാംഗർ , ഭിന്നശേഷിക്കാർ , ഭിന്നലിംഗക്കാർ തുടങ്ങിയവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയുക
ജനുവരി 26: റിപ്പബ്ലിക് ദിനം ഭരണഘടനാ ശില്പികളുടെ ജന്മദിനങ്ങൾ , പോസ്റ്റർ , ക്വിസ്സ് , പ്രസംഗം ,ദേശഭക്തിഗാനാലാപനം , ആൽബം
ഫെബ്രുവരി 21 : മാതൃഭാഷാ ദിനം മലയാളം മാതൃഭാഷ ,പഠനഭാഷ ,ഭരണ ഭാഷ . മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പരിചയപ്പെടൽ

സംഘാടനം : ഭാഷാ ക്ലബ്ബ്

ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം

നവംബർ 7: സി.വി.രാമൻ.ജന്മദിനം

ഇന്ത്യയുടെ വിവിധ മേഖലകളിലെ ശാസ്ത്ര നേട്ടങ്ങൾ ചർച്ച

സംഘാടനം : ശാസ്ത്ര ക്ലബ്ബ്

അദ്ധ്യാപകർ

പ്രഥമ അധ്യാപിക
1 ശ്രീമതി . ജയദേവി .ആർ ഹെഡ്മിസ്ട്രസ്
2 ശ്രീമതി . സിന്ധു .എബ്രഹാം പി ഡി ടീച്ചർ
3 ശ്രീമതി. ഗീത . പ്രഭ എൽ .പി. എസ്. ടി
4 ശ്രീമതി .മിഷ .എം എൽ .പി .എസ്. ടി
5 ശ്രീമതി .അശ്വതി .ആർ കുറുപ്പ് എൽ .പി .എസ്. ടി
6 ശ്രീമതി .വിദ്യ. കെ .ആർ നായർ യു. പി .എസ്. ടി
7 ശ്രീമതി .മഞ്ജു .എൽ യു. പി .എസ്. ടി
8 ശ്രീ .പൊന്നമ്മ .പത്രോസ് പാർട്ട് ടൈം ജൂനിയർ ഹിന്ദി ലാങ്ഗേജ് ടീച്ചർ

അനധ്യാപകർ

1 ശ്രീമതി .ഓമന എം.കെ പി.ടി.സി.എം
2 ശ്രീമതി. സീനത്ത് .ബീവി പി.എ പി.ടി.സി.എം
3 ശ്രീമതി .പ്രകാശിനി പ്രകാശൻ കുക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി പ്രർത്തിക്കുന്നു.എല്ലാ കുട്ടികളും സജിവമായി പങ്കെടുക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷാ ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ്,സാമൂഹിക ശാസ്ത്ര ക്ലബ്,ഇക്കോ ക്ലബ് ഇവ പ്രവർത്തിക്കുന്നു.

ക്ലബുകൾ

  • സയൻസ് ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഭാഷാ ക്ലബ്ബ്
  • മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • കൃഷി
  • ഭക്ഷ്യമേള
  • ക്വിസ് മത്സരങ്ങൾ
  • പ്രദർശനങ്ങൾ
  • ടാലന്റ് ലാബ്

സ്കൂൾ ഫോട്ടോകൾ

ശിശുദിനം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. |}