"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
22:46, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റുഡൻറ് പോലീസ് പദ്ധതി
കേരള പോലീസ് ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർ അധ്യക്ഷനായ ബിജെപിയുടെയും ഡി പി ഐ യുടെയും നേതൃത്വത്തിൽ കേരളത്തിൽ കോഴിക്കോട് ആരംഭിച്ച് ഇന്ന് എല്ലാ ജില്ലകളിലും വിവിധ സംസ്ഥാനങ്ങളിലുമായി ഈ പദ്ധതി പ്രവർത്തിച്ചുവരുന്നു. ഈ പദ്ധതിയുടെ സാക്ഷാത്കാരത്തിന് തുടക്കംകുറിച്ച മഹാ വ്യക്തിത്വമാണ് ശ്രീ .പി . വിജയൻ ഐപിഎസ് . കുട്ടികളിലെ കുറ്റവാസനയും ആക്രമണ സ്വഭാവവും വർദ്ധിച്ചുവരുന്ന സാഹചര്യങ്ങളാണ് ഇന്ന് . എന്നാൽ ഇവരാരും തന്നെ ജന്മനാ കുറ്റവാളികളല്ല. സാഹചര്യങ്ങളാണ് അവരെ ഈ പ്രവണതയിലേക്ക് കൊണ്ടെത്തിക്കുന്നത്. ഇവർക്കെല്ലാം ഒരു നിഷ്കളങ്കമായ ബാല്യം ഉണ്ടായിരുന്നു. സാഹചര്യങ്ങളെ അതിജീവിക്കാനുള്ള മനോധൈര്യവും, ശാരീരികവും മാനസികവുമായ വളർച്ച, ഭാവി എന്നിവ ലക്ഷ്യമാക്കി ഒരു നല്ല തലമുറയെ സൃഷ്ടിച്ചെടുക്കാനുള്ള പരിശ്രമമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
കുറച്ചു പേരിലൂടെ നേരിട്ടും അവരിലൂടെ മറ്റുള്ളവരിലേക്കും നന്മയുടെ വിത്തുകൾ പാകി ഈ ലോകത്തെ തന്നെ നന്മയിലേക്ക് എത്തിക്കുകയാണ് എസ്.പി.സി.
ഈ പദ്ധതി ആരംഭിച്ച വർഷം 2010 മുതൽ തന്നെ മണക്കാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് അതിന്റെ ഭാഗമാകാൻ ഉള്ള അവസരം ലഭ്യമായി. ഇന്നും തികഞ്ഞ അർപ്പണ ബോധത്തോടെ, ആ ലക്ഷത്തിലൂടെ മുന്നേറുന്നു .
എച്ച്.എസ് വിഭാഗത്തിലെ .എട്ടാം ക്ലാസിലെ കുട്ടികളിൽ നിന്നും 44 പേരെ ഇതിലേക്ക് തിരഞ്ഞെടുക്കുന്നു. സംസ്ഥാന പോലീസ് വകുപ്പിൽ സിവിൽ പോലീസ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്ന അതേ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത്. ജൂൺ ആദ്യവാരം തന്നെ അതിനുള്ള അറിയിപ്പും, അപേക്ഷാപത്രവും കുട്ടികൾക്ക് എത്തിക്കുന്നു.താല്പര്യമുള്ള കുട്ടികൾ അപേക്ഷ പത്രം പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് സ്കൂൾ കമ്മ്യൂണിറ്റി ഓഫീസറെ ഏൽപ്പിക്കുന്നു. അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി നിശ്ചിത തീയതിയിൽ തന്നെ കേരളത്തിലെ എല്ലാ സ്കൂളുകളിലും ഒരേ ദിവസം അതിനുള്ള പരീക്ഷ നടത്തുകയും തുടർന്ന് കായികക്ഷമതാ പരിശോധന നടത്തുകയും ഇവ രണ്ടിന്റെയും അടിസ്ഥാനത്തിൽ ഒരു വിദഗ്ധ സമിതി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യുന്നു. ജൂനിയർ സീനിയർ കേഡറ്റുകളായി ആകെ 88 കുട്ടികളാണ് ഒരു സ്കൂൾ പദ്ധതിയിൽ ഉണ്ടാവുക. ബുധൻ, ശനി ദിവസങ്ങളിലായി കുട്ടികൾക്ക് പരിശീലനം നൽകുന്നു. ബുധനാഴ്ച വൈകുന്നേരം 3. 30 മുതൽ 5 .30 വരെ പരേഡ് പരിശീലനം നൽകുന്നു. ശനിയാഴ്ചകളിൽ രാവിലെ 7 30 മുതൽ കായികപരിശീലനം , വിദഗ്ധ വ്യക്തികളെ ഉൾക്കൊള്ളിച്ച് ക്ലാസ്സുകൾ എന്നിവ നൽകുന്നു .ഉച്ചയ്ക്ക് ഒരു മണിക്ക് ഇവ അവസാനിപ്പിക്കുന്നു. വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് ഓഫീസർ നയിക്കുന്ന പരേഡ് പരിശീലനങ്ങളും വിവിധ കായികവിനോദങ്ങളും ആണ് ലഭ്യമാക്കുന്നത് .കുട്ടികളിലെ ശാരീരിക മാനസിക വളർച്ചയ്ക്കും ചിട്ടയായ ജീവിതശൈലി കൈവരിക്കുന്നതിനും ഇവ വളരെ പ്രയോജനം നൽകുന്നവയാണ്.
ശനിയാഴ്ച കളിലെ ഇൻഡോർ ക്ലാസുകൾ പ്രാർത്ഥനയും മഹത്തായ ചിന്താ വചനങ്ങളും ആയാണ് ആരംഭിക്കുന്നത് .പ്രത്യേകം തയ്യാറാക്കി നൽകിയിട്ടുള്ള ആക്ടിവിറ്റി കലണ്ടർ പ്രകാരം ആണ് വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലാസുകൾ നൽകുന്നത് .ന്യൂസ് പേപ്പർ വായന ,വാർത്താ അവലോകനം എന്നിവയും ക്ലാസുകളെ സജീവമാക്കുന്നു
.സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ സമയബന്ധിതമായി ഇവർക്ക് നൽകുന്നു പരിസ്ഥിതി സംബന്ധമായ പ്രോജക്ടുകളും കുട്ടികളിൽ എത്തിക്കാറുണ്ട് .എല്ലാ മാസവും ഒരു ദിവസം ഇവർ വീടുകളിൽ നിന്നും കൊണ്ടുവരുന്ന പൊതിച്ചോറുകൾ വിവിധ ആശുപത്രികളിൽ എത്തിച്ച് രോഗികൾക്കും അവരുടെ കൂടെ ഉള്ളവർക്കും നൽകുന്ന "ഒരു വയറൂട്ടാം " എന്ന പദ്ധതി നടത്തുന്നു .
നിർധനരായ കുട്ടികളെ കണ്ടെത്തി സാമ്പത്തികസഹായവും പരിലാളനയും സാന്ത്വനവും നൽകുന്നു. അനാഥാലയങ്ങൾ , വൃദ്ധസദനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് അവരുടെ ജീവിതസാഹചര്യങ്ങൾ പഠിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നു .സ്കൂൾ പരിസരം ഹരിതാഭമാക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിത്വമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. വിജ്ഞാനപ്രദമായ വിനോദയാത്രകളും , പരിസ്ഥിതി പഠനം, ട്രക്കിംഗ് എന്നിവയും നടത്തുന്നു.
ഓണം , ക്രിസ്തുമസ് , മധ്യവേനലവധി എന്നീ സമയങ്ങളിൽ തുടർച്ചയായി മൂന്നു ദിവസത്തെ ക്യാമ്പുകൾ നടത്തുന്നു. തികച്ചും വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ് ഈ ദിവസങ്ങളിൽ കുട്ടികൾക്ക് ലഭിക്കുന്നത്. എസ്എസ്എൽസി പരീക്ഷ എഴുതുന്ന സീനിയർ കേഡറ്റുകൾക്ക് പ്രത്യേക പരിശീലനം നൽകുന്നു .എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിക്കുന്ന കേഡറ്റുകൾക്ക് മികവിന്റെ ആഘോഷം സംഘടിപ്പിക്കുകയും അവാർഡ് വിതരണം നടത്തുകയും ചെയ്യുന്നു. സ്വാതന്ത്ര്യദിനം ,റിപ്പബ്ലിക് ദിനം എന്നീ ദിവസങ്ങളിൽ കേഡറ്റുകൾക്ക് പ്രത്യേക പരിശീലനം നൽകി പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നു.
ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും വിവിധ നിർദ്ദേശങ്ങളും നേതൃത്വവും നൽകി ഈ പദ്ധതിയുടെ വിജയകരമായ മുന്നേറ്റം നയിക്കുന്നത് സ്റ്റേഷൻ ഇൻസ്പെക്ടറാണ് . സ്കൂൾതല പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ സ്കൂൾ ഹെഡ്മാസ്റ്ററിനൊപ്പം എസ്.പി. സി യുടെ പ്രത്യേക പരിശീലനം നേടിയ സി.പി.ഒ ശ്രീ .എസ് . എ.സജീവ് കുമാർ , സി.പി.ഒ. ശ്രീമതി എൻ. ലിജി എന്നിവർ നേതൃത്വം നൽകുന്നു.