"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ശുചിത്വ ബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ബോധം ജീവരക്ഷക്ക് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=ലേഖനം}}

13:19, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വ ബോധം ജീവരക്ഷക്ക്

ശുചിത്വബോധം വളരണം "പൊതുസ്ഥലത്ത് തുപ്പുന്നതും ഭക്ഷണം പാഴാക്കുന്നതും ശിക്ഷാർഹമാണ് "ഇത് കേന്ദ്രസർക്കാർ ഉത്തരവാണ്.കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും പറ്റിയ മാർഗ്ഗമായാണിതിനെ കാണുന്നത്. "പൊതു സ്ഥലങ്ങളിൽ തുപ്പരുത് "എന്നറിയാത്തവരായി ആരുമില്ല. എന്നാൽ അത്തരം അറിവുകൾ വേണ്ടവിധത്തിൽ പാലിക്കപ്പെടുന്നില്ല. ഈ അറിവ് നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഭാഗമായി ലഭ്യമാകുന്നതാണ്. എന്നാലിത് പാലിക്കപ്പെടുന്നുണ്ടോയെന്ന് അധികൃതർ ശ്രദ്ധിക്കേണ്ടതാണ്.മരുന്നില്ലാത്ത കോവിഡ്19ൻറെ മുന്നിൽ ഈ ശീലം തിരുത്തേണ്ടതാണ്. അതിനു നാം തയ്യാറായേ തീരൂ. കേരളം നേരിട്ട ഓഖി, പ്രളയം എന്നീ പ്രശ്നങ്ങൾ നാം ഒത്തൊരുമിച്ച് നിന്ന് പരിഹരിച്ച ചരിത്രമാണുള്ളത്. എന്നാൽ കൊറോണ എന്ന മഹാമാരിയെ തിരുത്താൻ നാം ഒത്തൊരുമിച്ച് പ്രവർത്തിക്കണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രം പ്രവർത്തിക്കാൻ ശ്രദ്ധിക്കണം.എന്നാൽ മാത്രമേ കൊവിഡ്19 എന്ന് വിളിക്കുന്ന മഹാമാരിയെ തുരത്താനാവൂ. ശുചിത്വം ശീലമാക്കണം. സാധാരണക്കാർ ഒരു നേരത്തെ അന്നത്തിനു പോലും വഴിമുട്ടുന്ന ഈ സാഹചര്യത്തിൽ നാം നമ്മളാൽ കഴിയുന്ന സഹായം മറ്റുള്ളവർക്കുവേണ്ടി ചെയ്യാൻ ശ്രദ്ധിക്കുക. ഈ സമയം കൊറോണയെ ഇല്ലായ്മചെയ്യാൻ അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ,പോലീസ് ഓഫീസർമാർ സാമൂഹൃപ്രവർത്തകർ, സെക്യൂരിറ്റി പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ചെയ്യുന്ന പ്രവർത്തനങ്ങൾ നാം അംഗീകരിക്കണം. അവരുടെ നിർദ്ദേശങ്ങൾ നാം പാലിക്കണം. അതിനു നാം ബാദ്ധ്യസ്ഥരാണ്. ശുചിത്വം നമ്മുടെ ജീവിതചര്യയാക്കി മാറ്റണം. 2014 ഗാന്ധിജയന്തി ദിനം മുതൽ "വൃത്തിയും വെടിപ്പുമുളള ഇന്ത്യ " എന്ന ലക്ഷ്യം മുൻനിർത്തി സ്വച്ഛ് ഭാരത് മിഷൻ " നടത്തി വരുന്ന പ്രവർത്തനങ്ങൾ അതിൻറെ ഭാഗമാണ്. മാലിന്യ വിമുക്ത ഭാരതം എന്ന സ്വപ്നത്തിൽ നിന്ന് നാം എത്രയോ അകലെയാണ് എന്ന് മനസ്സിലാക്കാൻ പഠന റിപ്പോർട്ടിൻറെ ആവശ്യമൊന്നുമില്ല. പകരം നമ്മുടെ നാട്ടിലേക്കൊന്നിറങ്ങിയാൽ മാത്രം മതി. പദ്ധതികൾ മാത്രം പോര,അത് പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കണം . അതിനു നമുക്കോരോരുത്തർക്കും മനസ്സും വേണം. നാം താമസ്സിക്കുന്ന വീട്ടിനുള്ളിൽ തുപ്പാറുണ്ടോ? ഒരിക്കലുമില്ല. നാം പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുകയും, തുപ്പുകയും, ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുകയും,പ്ളാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് വായുവും, ജലവും കരയും മലിനമാക്കുകയും സഹജീവികളുടെ തന്നെ ജീവിതവും അവതാളത്തിലാക്കുകയും കൂടെ ചെയ്യുകയാണെന്ന് നാം ബോധവാൻമാരാവുക. നാമെല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുക . പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.അല്ലെങ്കിൽ വർഷങ്ങൾക്കു മുൻപ് വസുരി വന്ന് കോടിക്കണക്കിനു ജനങ്ങൾ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായത്. അതുപോലെ കൊറോണമൂലം എത്ര പേർക്ക് ജീവൻ വെടിയേണ്ടി വരുമെന്നറിയില്ല. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതി ഒരു സംതുലനം നടത്തുക തന്നെ ചെയ്യും. കൊറോണ എന്ന വില്ലനെ തുരത്തണം അത് ഇന്നിൻറെ ആവശ്യമാണ്. അതിനെ പ്രതിരോധിക്കാൻ നാം സാമൂഹിക അകലം പാലിച്ചേ മതിയാകൂ. പുറത്തിഇറങ്ങുന്നത് കഴിവും ഒഴിവാക്കുക. ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ സാമൂഹിക അകലം പാലിക്കുക. മാസ്ക് ഉപയോഗിക്കണം. കൈകളിൽ ഗ്ലൗസ് ധരിക്കണം . തിരികെ വരുമ്പോൾ കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കൈകഴുകുകയും ചെയ്യണം.ശൗചാലയങ്ങളില്ലാത്ത പ്രദേശങ്ങളിപ്പോഴുണ്ട്. ശുചിത്വ പാലനം അവിടങ്ങളിൽ അസാധ്യവുമാണ്. അടിസ്ഥാന വികസനം ഇത്രയും പെട്ടെന്ന് അവിടങ്ങളിൽ എത്തേണ്ടതുണ്ട്. വികസന അജണ്ടകളിൽ പ്രാഥമിക മുൻഗണന അത്തരം പ്രദേശങ്ങൾക്ക് ലഭ്യമായേ തീരൂ. ഈ വേനൽ കഷ്ടിച്ച് ഒരു മാസം നടപടിയുണ്ടാവും.അടിസ്ഥാന ശുചീകരണപ്രവർത്തനങ്ങൾ നിലച്ച ഈ സാഹചര്യത്തിൽ ഇടുക്കിയിൽ ഡങ്കിപോലുളള രോഗങ്ങൾ പടരുന്നു. ജനങ്ങൾ കോവിഡിനു പിന്നിലേക്ക് ശ്രദ്ധ തിരിക്കുമ്ബോൾ മറ്റ് രോഗങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. വ്യക്തി ശുചിത്വ ബോധവും പരിസര ശുചിത്വ ബോധവും നമ്മളിൽ വളർന്നേ മതിയാകൂ. പൊതു സ്ഥലങ്ങളിൽ തുപ്പുകയും മാലിന്യങ്ങൾ നിക്ഷേപിക്കും ചെയ്യുന്നവർക്കെതിരെ അതി കർശനമായ നടപടികൾ സ്വീകരിച്ചേ മതിയാകൂ. രോഗങ്ങളുടെ വളർത്തു കേന്ദ്രങ്ങളാണ് അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ. അതൊഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇപ്പോൾ സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കുകയുമാണ് വേണ്ടത്. അത് പാലിച്ചാൽ നമുക്ക് രക്ഷപ്പെടാം ഇല്ലെങ്കിൽ കോവവിഡിനൊപ്പം ,വരുന്ന മഴക്കാലം കൂടുതൽ ദുരിത പൂർണമാകും.കഴിഞ്ഞ രണ്ടു വർഷവും നമ്മുടെ നാട് പ്രളയം അനുഭവിച്ചു കഴിഞ്ഞു. എല്ലാ മഴക്കാലവും നമുക്ക് പനിക്കാലവും കൂടെയാണ്. ഏതു തരം പനിയാണെന്ന് മഴക്കാലത്ത് തിരിച്ചറിയുക പ്രയാസമാണ്. അതുകൊണ്ട് സർക്കാരിന്റെ ഉത്തരവാദിത്വം ഭാരിച്ചതാണ്. "കൂട്ടുകാർ ഈ ലോക്ഡൗൺ കാലത്ത് വീട്ടിലെ കൃഷിയും കളികളുമായി ബന്ധപ്പെട്ട് കഴിയാൻ ശ്രദ്ധിക്കുക. സാമൂഹിക അകലം കൃത്യമായി പാലിക്കുക.മാലിന്യ മുക്ത രാഷ്ട്രത്തിനായി ജനതയെ സജ്ജമാക്കാൻ ഈ കോവിഡ് കാല അടച്ചു പൂട്ടൽ വിനിയോഗിക്കുക."

അലീന എസ്സ്. ജെ.
6എ സെൻറ് ഫ്രാൻസിസ് യു പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം