"ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/ലേഖനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

 വീട്ടിലും കടുത്ത നിയന്ത്രണം.😷   

(വീട്ടിലും കടുത്ത
    നിയന്ത്രണം.😷
ഞങ്ങൾക്കും ഇളവ് അനുവദിക്കില്ലേ....🙏
........................................
👉ഒറ്റപ്പെടുന്നു എന്ന ബോധം എന്നെ പലപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എൻ്റ വേനലവധി എന്നിൽ നിന്നും തട്ടിയകറ്റാൻ ആർക്കാണധികാരം എന്ന ബോധം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു.ഒളിക്കാൻ മറന്ന എൻ്റെ വളപ്പൊട്ടുകളും, മണ്ണപ്പത്തിൻ ചിരട്ടകളും എന്നെ നോക്കി കൊഞ്ഞണം കുത്തുമ്പോൾ എന്തെന്നില്ലാത്ത അമർശം എനിക്ക് എൻ്റെ ദേശത്തേക്ക് എത്തിയ ചൈനീസ് വംശജനായ കൊറോണയോട് തോന്നിത്തുടങ്ങി. കൂട്ടുകാരേ ചൈനയിലെ ബുഹാനിൽ ആദ്യ കൊവിഡ് സ്ഥിതീകരിച്ച പ്പോൾ നമുക്കിതൊന്നും വരില്ലന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു പലരും ,ഇന്നു നമ്മുടെ തൊട്ടടുത്ത് എവിടെയോ അത് മറഞ്ഞിരിക്കുന്നു. നമ്മുടെ മഹാരാഷ്ട്രയും, പഞ്ചാബും, ഡൽഹിയുമൊക്കെ ഇന്ന് പേടിയുടെ മുൾമുനയിലാണ്.പെട്ടെന്നുള്ള മാറ്റം അംഗീകരിക്കാനോ, ഗൗരവ സ്ഥിതി മനസിലാക്കാനോ ജനങ്ങൾ തയ്യാറാകുന്നില്ല, ഇളവ് എന്നത് സ്വര്യ വിഹാരം നടത്താനുള്ള ലൈസൻസായി കരുതുന്ന ഒരു വിഭാഗം ഇപ്പോഴും സ്ഥിതി വഷളാക്കിക്കൊണ്ടേരിക്കുന്നു. എന്നാൽ വിവേകത്തോടു കൂടി നമ്മുടെ ഗവൺമെൻ്റും ആരോഗ്യ വകുപ്പും പ്രതിസന്ധികളെ തരണം ചെയ്യുമ്പോൾ മനുഷ്യചങ്ങല തീർത്ത നമ്മുടെ കൈകൾക്ക് ഒരിക്കൽക്കൂടി പ്രതീക്ഷയുടെ വാനിലേക്കുയരാൻ കഴിയണം. ,
കൂട്ടുകാരുമായി ഒത്തു ചേർന്ന് കളിക്കാൻ കഴിയുന്നില്ലല്ലോ എന്ന എൻ്റെ വേദന ., ദിവസങ്ങളോളം ഐസൊലേഷനിൽ സ്വന്തം കുടുംബാംഗങ്ങളെ കാണാതെ കഴിയുന്നവരോളം വരില്ലല്ലോ.....,,
എൻ്റെ എല്ലാ കൂട്ടുകാരുടേയും കുസൃതികൾ ഓർത്ത് ചിരിച്ച് ഞാൻ ഈ പ്രതിസന്ധിയെ തരണം ചെയ്യും., പുതിയ തീരുമാനങ്ങളെടുക്കാനും ,ഇന്നേവരെ നാം പിന്നിട്ട വഴികളിലെ നെല്ലും ,പതിരും തിരിച്ചറിയാനും ഈ ഒഴിവു സമയങ്ങൾ നിങ്ങൾക്കുപകരിക്കട്ടേയെന്ന് പ്രത്യാശിക്കുന്നു.

പുതിയ തയ്യാറെടുപ്പോടുകൂടി പുതിയ അധ്യയന വർഷത്തേക്കുള്ള കാത്തിരിപ്പോടെ,.......
                              
 

കൃഷ്ണപ്രിയ
6A ഈ.വി യുപി എസ് മടന്തകോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം