"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ ജീവൻ സംരക്ഷിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം പാലിക്കൂ ജീവൻ സംരക്ഷിക്കൂ

ഒരിടത്ത് ഒരിടത്ത് മഹാവികൃതിയും അനുസരണ ശീലം ഇല്ലാത്തതുമായ ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ പേര് മനു എന്നാണ്. കൂടുതൽ സമയവും അവൻ കളിയിലും ടിവി യിലും ഫോണിലുമായി ചിലവഴിക്കുമായിരുന്നു. കളി കഴിഞ്ഞ് വന്നാൽ വൃത്തിഹീനമായ കൈകളാൽ ഭക്ഷണം കഴിക്കും. കൈകൾ കഴുകാത്തതിന് അമ്മ അവനെ എന്നും വഴക്ക് പറയുമെങ്കിലും അവൻ അതൊന്നും അനുസരിക്കാറില്ല.

മനുവിന് സ്കൂളിലേക്ക് പോകാനും മടിയാണ്.പഠനത്തിനേക്കാൾ കളിയോടായിരുന്നു താല്പര്യം. സ്കൂളിലായാലും ഉച്ചഭക്ഷണ സമയത്തും അവൻ കൈ കഴുകാതെ ഭക്ഷണം കഴിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം മനു ഉച്ചഭക്ഷണം കഴിഞ്ഞ് കൂട്ടുകാരൊടൊത്ത് കളിക്കുകയായിരുന്നു. പെട്ടെന്ന് അവന് വല്ലാതെ വയറുവേദന അനുഭവപ്പെട്ടു. അധ്യാപകർ അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് വീട്ടുകാരെ വിവരവും അറിയിച്ചു.ഡോക്ടർ അവനെ പരിശോധിച്ചു. ശുചിത്വ മില്ലായ്മയാണ് അസുഖത്തിന് കാരണം എന്ന് പറഞ്ഞു.മുതിർന്നവർ പറയുന്നത്‌ അനുസരിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഭക്ഷണത്തിന് മുൻപും പിൻപും കൈ കഴുകണം എന്നും ആഴ്ചയിലൊരിക്കൽ നഖം വെട്ടണമെന്നും വൃത്തിയോടെ നടക്കണമെന്നും ഡോക്ടർ പറഞ്ഞു. തുടർന്ന് അവന് മരുന്ന് നൽകി. മനുവിന് അവന്റെ തെറ്റ് മനസ്സിലായി.പിന്നീട് അവൻ എല്ലാവരെയും ബഹുമാനിക്കാനും വൃത്തിയോടെയും അനുസരണയോടെയും ജീവിക്കാനും തീരുമാനിച്ചു.

നിവേദ്യ ടി
5 സി ‍ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം