"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ബുദ്ധിമാനായ മാൻ- കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

ബുദ്ധിമാനായ മാൻ- കഥ

ഒരിടത്തൊരിടത്ത് ഒരു വലിയ കാടുണ്ടായിരുന്നു. അതിൽ വ്യത്യസ്തമാർന്ന പക്ഷികളും മൃഗങ്ങളും ജീവിച്ചിരുന്നു. സിംഹമാണ് കാട്ടിലെ രാജാവ് എന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ എന്നാൽ സാധാരണ കാടുകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ രണ്ട് സിംഹങ്ങൾ രാജാക്കന്മാരായി വാണിരുന്നു.എന്നാൽ അവരിൽ ആരാണ് യഥാർത്ഥ രാജാവ് എന്ന് തെളിയിക്കുന്നതിനുള്ള ശ്രമങ്ങൾ അവർ നടത്തിക്കൊണ്ടേയിരുന്നു .ഒരു രാജാവിന് വേണ്ടത് എപ്പോഴും കായിക ശക്തിയാണെന്നായിരുന്നു അവരുടെ രണ്ട് പേരുടെയും വാദം.

           അങ്ങനെ ഒരു ദിവസം പതിവുപോലെ അവർ തങ്ങളുടെ ശക്തി തെളിയിക്കാൻ ഇറങ്ങി തിരിച്ചു അവർക്ക് നന്നായി വിശക്കുന്നുമുണ്ടായിരുന്നു.അവർ തങ്ങളുടെ മുന്നിൽ കണ്ട ഒരു മാനിന് പുറകെ ഓടി. തന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയ ബുദ്ധിമാനായ ആ മാൻ ഒരു നിമിഷം ചിന്തിച്ചു.എന്നിട്ട് സിംഹങ്ങൾക്ക് നേരെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു "മഹാന്മാരായ രാജാക്കന്മാരേ, നിങ്ങൾ രണ്ട് പേരും ഒരുപോലെ യോഗ്യരാണെന്ന് എനിക്കുറപ്പുണ്ട്. എങ്കിലും അതിൽ ഏറ്റവും ശക്തനാരെന്നറിയാൻ ഈ കാട്ടിലെ മറ്റെല്ലാ പ്രജകളെയും പോലെ എനിക്കും ആഗ്രഹമുണ്ട്" അതു കൊണ്ട് ഞാൻ ഒരു പന്തയം വെക്കാം അതിൽ വിജയിച്ചാൽ എന്നെ കഴിച്ചു കൊണ്ട് വിജയിക്കുന്നയാൾക്ക് അവരുടെ വിശപ്പ് മാറ്റാം. 

അങ്ങനെ മാൻ പറഞ്ഞതനുസരിച്ച് മണ്ടന്മാരായ സിംഹങ്ങൾ കാടിന്റെ അറ്റം വരെ ഓടി പന്തയം വക്കാൻ തുടങ്ങി. ബുദ്ധിമാനായ മാനാകട്ടെ തിരിഞ്ഞ് ഓടി തന്റെ സുരക്ഷിത താവളത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. മൽസരം കഴിഞ്ഞ് തിരിച്ചെത്തിയ സിംഹങ്ങളാകട്ടെ തങ്ങളുടെ വിവേകമിലായ്മയെ ചൊല്ലി ഇളിഭ്യരായി.


( ഗുണപാഠം: ശക്തിയല്ല, ബുദ്ധിയാണ് പ്രധാനം)

സിനാൻ.പി
2 B ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കഥ