"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/മാവിൻ തൈയും കൃഷിക്കാരനു०(കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മാവിൻ തൈയും കൃഷിക്കാരനു०

പണ്ട് പണ്ട് ഒരിടത്ത് രാമു എന്ന് പേരുളള ഒരു കൃഷിക്കാരൻ ജീവിച്ചിരുന്നു. അദ്ദേഹം തൻെറ പാടത്ത് അനേകം മരങ്ങളും ചെടികളു० നട്ടുപിടിപ്പിച്ചു .അങ്ങനെ ആ മരങ്ങളും ചെടികളും വളർന്നു. രുചിയുളളതു० മനോഹരവുമായ അനേകം ഫലങ്ങൾ അത് സമ്മാനിച്ചു. അങ്ങനെ രാമു ധനികനായി മാറി. ദൂരെ ഒരു പട്ടണത്തിൽ രാമുവിൻെറ അനിയൻ രാമൻ താമസിച്ചിരുന്നു. അദ്ദേഹം വളരെ ധനികനായിരുനു. ഒരു ദിവസം രാമൻ തൻെറ ജേൃഷ്ഠനെ കാണുവാനായി ८ഗാമത്തിലെത്തി. തൻെറ ജേൃഷ്ഠൻെറ പാടത്ത് നില്ക്കുന്ന മരങ്ങളും അതിൽ നില്ക്കുന്ന ഫലങ്ങളും കണ്ട് രാമൻ അതിശയിച്ചു. രാമൻ തൻെറ ജേൃഷ്ഠനോട് ഒരു തൈ ആവശ്യപ്പെട്ടു. രാമു തൻെറ അനിയന് ഒരു മാവിൻ തൈ നല്കി. അദ്ദേഹം തൻെറ വീടിൻെറ ഒരു വശത്തായി ആ മാവിൻ തൈ നട്ടു. ആ മാവ് വളർനു. അപ്പോൾ രാമന് ഒരു സംശയം തോന്നി. ആരെങ്കിലും തൻെറ മാവിൽ നിന്ന് മാങ്ങ മോഷ്ടിക്കുമോ?.അതുകൊണ്ട് അദ്ദേഹം തൻെറ മാവിന് ചുറ്റും മതിൽ കെട്ടി. അങ്ങനെ ആ മരം മതിലിനെകാൾ വലുതായി വളർന്നു. അതിൽ പൂക്കളും വന്നു. അപ്പോൾ രാമന് ഒരു സംശയം തോന്നി .എൻെറ ജോലിക്കാർ ആരേലും ഇതിൽ നിന്ന് മാങ്ങ മോഷ്ടിക്കുമോ? രാമൻ മാവിനേക്കാൾ ഉയരത്തിൽ മതിൽ പണിതു. അതിനുമുകളിൽ മേൽക്കൂരയു० പണിതു. ഇനി ആർക്കു० തൻെറ മാവ് കാണാൻപോലു० പറ്റില്ല എന്ന് കരുതി രാമൻ സമാധാനിച്ചു.കുറച്ചുനാൾ കഴിഞ്ഞ് രാമൻ തൻെറ മാവ് നില്ക്കുന്ന സ്ഥലത്ത് പോയി നോക്കി. മാവിൽ മാങ്ങ വരേണ്ടതിന് പകരം മാവിലെ പൂക്കൾ എല്ലാം പൊഴിഞ്ഞ് പോയിരിക്കുന്നു. രാമൻ വിചാരിച്ചു :തൻെറ ജേൃഷ്ഠൻ താൻ ധനികനാകരുത് എന്ന് കരുതി തനിക്കു മോശം തൈ നല്കിയതാണ്. രാമൻ തൻെറ ജേൃഷ്ഠനെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നിട്ട് ജേൃഷ്ഠനോട് ചോദിച്ചു :എന്തിനാണ് എനിക്ക് മോശ० തൈ നല്കിയത്. ഞാൻ ധനിക നാകു० എന്ന് കരുതി അല്ലേ എനിക്കു മോശം തൈ നല്കിയത്? ജേൃഷ്ഠൻ ഇ८ത ദുഷ്ടനാണ് എന്ന് ഞാൻ കരുതിയിരുന്നില്ല. രാമു ആ മാവ് നില്ക്കുന്ന സ്ഥലത്തേക്ക് പോയി നോക്കി. എന്നിട്ട് പറഞ്ഞു: നിൻെറ സൃാർത്ഥത മൂലമാണ് ഈ മാവ് നശിച്ചു പോയത്. ഈ മതിലും മേല്ക്കൂരയു० കെട്ടിയതുകൊണ്ട് ഈ മാവിന് വെയിലും വായുവും ലഭിച്ചില്ല. അതുകൊണ്ടാണ് ഈ മാവ് നശിച്ചുപോയത്. ഗുണപാഠം :പരിസ്ഥിതിയിലെ ഓരോ ജീവജാലങ്ങൾക്കു० വെയിലും വായുവും അതൃാവശൃമാണ്

Aksa Reji
6 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - ലേഖനം