"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/വിഷുക്കൈനീട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/അക്ഷരവൃക്ഷം/വിഷുക്കൈനീട്ടം എന്ന താൾ ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/വിഷുക്കൈനീട്ടം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിഷുക്കൈനീട്ടം
പൊരിയുന്ന വെയിലിൽ ചുട്ടു പഴുത്തുകിടക്കുന്ന തീർത്തും വിജനമായ റോഡ്. കടകളെല്ലാം അടഞ്ഞുകിടക്കുന്നു. ആളുമനക്കവുമില്ലാത്ത റോഡിലൂടെ ചക്രവണ്ടിയിൽ നിരങ്ങി നീങ്ങുന്നു ലോട്ടറി വില്പനക്കാരി ശാരദ.പോളിയോ ബാധിച്ചു ഇരു കാലുകളും തളർന്ന അവൾ വൃക്ക രോഗിയായ ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ പോറ്റൻ കഷ്ടപ്പെടുന്നു. ബിരുദധാരിയായ അവൾ ഭർത്താവിന്റെ അസുഖത്തെത്തുടർന്നാണ് ലോട്ടറി വില്പനയ്ക്കുിറങ്ങിത്തിരിച്ചത്.ഇളയ മകളും രോഗിയാണ്. കൊറോണ വൈറസ് വ്യാപനത്തോടെ അവളുടെയും കുടുംബത്തിന്റെയും ജീവിതവും ലോക്ഡൗണിലായി. കഴിഞ്ഞ കുറേ ദിവസങ്ങളായി അവർ പട്ടിണിയിലാണ്. കുട്ടിയുടെ രോഗവും മൂർച്ഛിക്കുന്നു. കിടന്നിട്ടു ഉറക്കം വരുന്നില്ല." നാളെ വിഷുവാണ് . എന്തേ ഇങ്ങനൊരു ജീവിതം” . അവളറിയാതെ തേങ്ങി.എപ്പോഴോ ഒന്നു മയങ്ങി പുലർച്ചെ ലോട്ടറിയുമായി അവളിറങ്ങി .പ്രതിക്ഷിച്ചതുപോലെ ടിക്കറ്റൊന്നും വിറ്റു പോയില്ല.കത്തുന്ന വെയിലിൽ ഉരുകിയൊലിച്ച് തിരിച്ചെത്തുമ്പോൾ ഒറ്റമുറി വാടക വീടിനു മുന്നിൽ കുറച്ചു പേർ നില്ക്കുന്നു. മനസ്സാകെ പതറി. ഭർത്താവിനോ കുട്ടിക്കോ എന്തെങ്കിലും പറ്റിയോ?. അവൾ കൈ നിലത്തു കുത്തി ആവും വേഗത്തിൽ ചക്രവണ്ടി തള്ളി മുറ്റത്തെത്തി.. “ ശാരദയല്ലേ, മന്ത്രിക്കു തന്നോട് എന്തോ സംസാരിക്കണമെന്ന് ” , കൂട്ടത്തിലൊരാൾ ഫോൺ നീട്ടിക്കൊണ്ടു പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ കേട്ടവൾ കുറച്ചു നേരം സ്തബ്ദയായിപ്പോയി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തൊണ്ടയിടറിക്കൊണ്ടവൾ ഭർത്താവിനോട് പറഞ്ഞു, “ ചേട്ടാ, എനിക്ക് സർക്കാർ ജോലി കിട്ടി ” ,ജീവിതമെന്നേ ലോക്ഡൗണിൽ പെട്ടു പോയ അവൾക്ക് ഇന്നത്തെ വിഷുക്കൈനീട്ടം ഒരപൂർവ്വ അനുഭവമായി മാറി. ഇത്രനാളും ദൈവത്തെ വിളിച്ചു കരഞ്ഞതിനുള്ള ഫലം. കൊറോണക്കാലം എല്ലാവർക്കും ഒരലോസരമാകുമ്പോൾ തനിക്കൊരനുഗ്രഹമായി..തുണയായി..
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ