"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ബാല്യകാല അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
(ചെ.) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ബാല്യകാല അനുഭവം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
 
(വ്യത്യാസം ഇല്ല)

23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ബാല്യകാല അനുഭവം

ആദ്യമായി അമ്മയുടെ കൈയും പിടിച്ച് നേഴ് സറിയിലേക്ക് പോകുന്ന സമയം വളരെ സന്തോഷമായിരുന്നു. പുതിയ ബാഗും കുടയും വാട്ടർ ബോട്ടിലും പുതിയ ഉടുപ്പും വാങ്ങിതന്നു. വളരെ സന്തോഷത്തോടെ ഓടിച്ചാടി നഴ്സറിയിൽ എത്തി. അവിടെ അപരിചിതരായ കൂട്ടുകാരെയും ടീച്ചറെയും കണ്ടപ്പോൾ ആദ്യം ഒരു ഭയം തോന്നി. അമ്മ എന്നെകൊണ്ട് വിട്ടതിനുശേഷം മട‌ങ്ങി പോകുകയാണന്ന് മനസ്സിലാക്കിയപ്പോൾ കരഞ്ഞ് നിലവിളിക്കുകയും ടീച്ചർ പിടിച്ച് മാറ്റി കൊണ്ട് കൂട്ടുകാരോടൊപ്പം ഇരുത്തുകയും ചെയ്തു. കുറെ സമയം കഴിഞ്ഞപ്പോൾ എൻറെ സങ്കടം മാറി തുടങ്ങി. കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും നടന്നു. ടീച്ചർ പാട്ടു പാടി തരികയും എൻറെ സങ്കടത്തെ മാറ്റി തന്നു. അങ്ങനെ നേഴ്സറിയിൽ പോകുന്നത് സന്തോഷമുള്ള ഒരു കാര്യമായി മാറി.

അജ്ഞന.ബി.റോയി
8 B മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ