"ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/മാറ്റത്തിനായൊരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാറ്റത്തിനായൊരു കൊറോണക്കാലം

മാറ്റത്തിനായൊരു കൊറോണക്കാലം
വീഥികളെല്ലാം വിജനമായ്
എങ്ങെങ്ങും ഏകാന്തമായ്
മനുഷ്യവംശത്തിന് മാറ്റമേകി

ഒരു സൂക്ഷ്മ സൃഷ്ടിയാം കീടാണു
ആളൊഴിഞ്ഞ തെരുവീഥികളിൽ
എങ്ങും സ്വാതന്ത്ര്യം എന്ന
മാധുര്യം നുണഞ്ഞു ജീവജാലങ്ങൾ

പ്രകൃതിയാം മാതാവിനെ
പുകയ്കുന്ന പുകപടലങ്ങൾ
അപ്രതീക്ഷിതമായ്
എങ്ങും ശാന്തതയുടെ മേഘങ്ങൾ മാത്രം

കുടുംബമാം ഒരുമയുടെ ഹൃദയത്തുടിപ്പറിയുന്ന
മർത്യർ
പെറ്റമ്മയാം കൂട് വിട്ടോടി
പോറ്റമ്മയെ തഴുകിയവർ

ഇന്ന് തേങ്ങുന്നു , കേഴുന്നു,
കണ്ണീരൊപ്പി നമുക്ക് മുന്നേറാം ...
ഒരുമയിലൂടെ വിപത്താം മഹാമാരിയെ

എതിർത്തു നിൽക്കാം...

 

അശ്വനി .എസ്
5 A ഗവൺമെൻ്റ്. എം. റ്റി. എച്ച്. എസ്സ്. ഊരൂട്ടുകാല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത