"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ വിഭവങ്ങളുടെ കലവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ വിഭവങ്ങളുടെ കലവറ" സംരക്ഷിച്ചിരിക്കു...) |
||
(വ്യത്യാസം ഇല്ല)
|
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വിഭവങ്ങളുടെ കലവറ.
പ്രകൃതി, സസ്യങ്ങളും ജീവജാലങ്ങളും എല്ലാം ബന്ധപെട്ടു നിൽക്കുന്ന പ്രപഞ്ചം ജീവജാലങ്ങളുടെ നിലനിൽപ്പിനു ആവശ്യമായ വിഭവങ്ങളുടെ കലവറ. ഈ പ്രകൃതി വിഭവങ്ങളിൽ മതിമറന്ന മനുഷ്യൻ പ്രകൃതി വിഭവങ്ങളെ കാലക്രമേണ ചൂക്ഷണം ചെയ്യുവാൻ തുടങ്ങി. ഇത് പ്രകൃതിയുടെ നാശത്തിനു വഴി തുറന്നു പ്രകൃതിയുടെ മേലുള്ള കടന്നാക്രമണം ഇന്ന് ലോകമെങ്ങും വ്യാപകമായി. ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുരോഗതിയും ആർഭാട ജീവിതരീതികളും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. വനങ്ങളും വന്യജീവികളും ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ മൂലം ജലസമ്പത്തു കുറഞ്ഞു കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ അന്തരീക്ഷത്തിലേക്ക് തള്ളുന്ന വിഷമയമായ പുകയും വാതകങ്ങളും മനുഷ്യനെ മാറാവ്യാധികളിലേക്ക് തള്ളിവിടുന്നു. തൽഫലമാകാം കൊറോണ പോലുള്ള വൈറസുകളുടെ ഉത്ഭവം. പ്രകൃതി വിഭവങ്ങളുടെ ബുദ്ധിപരമായ ഉപയോഗത്തിലൂടെ നമുക്ക് ഒരു പരിധിവരെ പ്രകൃതിയെ രക്ഷിക്കുവാൻ സാധിക്കും. പ്രകൃതിയെ ഈ വക മഹാവിപത്തിൽ നിന്ന് രക്ഷിക്കണ്ടത് നമ്മുടെ ഭാവി തലമുറയുടെ കൂടി ആവശ്യമാണ്. വ്യക്തിഗത വാഹന ഉപയോഗം പരിമിതപ്പെടുത്തി പൊതു ഗതാഗത സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുകയും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷമയമുള്ള പുക റീ സർകുലേഷൻ മൂലം വിഷരഹിതമാക്കി പുറന്തള്ളുകയും ചെയ്യുക, അതുപോലെ തന്നെ BS6 വാഹനങ്ങൾക്ക് മുൻ തുടക്കം കൊടുക്കുക. എല്ലാ വിധത്തിലും പ്രധാനം, വിഷരഹിതമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ്. മലകൾ ഇടിച്ചു നിരത്തി, വയലുകൾ നിരത്തുന്നതും പ്രകൃതിയുടെ നാശത്തിനു കാരണമാകുന്നു. നമ്മുടെ ഗവണ്മെന്റ് നടപ്പാക്കുന്ന ജലനിധി മഴവെള്ള സംഭരണികൾ മുതലായവയുമായി പരമാവധി നാം സഹകരിക്കുക.അതോ മാറാരോഗിയായി മാറുന്നതാണോ, ഏതാണ് ഉത്തമം???....
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം