"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = പരിസ്ഥിതി | color=5 }} പ്രകൃതി അമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color=5
| color=5
}}
}}
{{Verification4|name=Sreejaashok25| തരം=  ലേഖനം  }}

15:55, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഓർമ്മിക്കാൻ ഉള്ള അവസരമായാണ് 1972 മുതൽ നമ്മൾ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു കൊണ്ടിരിക്കുന്നത്.
ലോകത്ത് എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ഭക്ഷണവും,തണലും, ശുദ്ധജലവും നൽകുന്ന നമ്മുടെ അമ്മയായ പ്രകൃതിയെ നശിപ്പിക്കാതെ കാത്തു സൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് നൽകേണ്ടത് ആവശ്യമായ നമ്മളുടെ കർത്തവ്യമാണ്. എല്ലാ തലമുറയ്ക്കും പ്രകൃതിയുടെ ആനുകൂല്യങ്ങൾ അനുഭവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ഗ്രാമത്തിൽ താമസിച്ചുവരുന്നു മനുഷ്യർക്ക് മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നു. അതുപോലെ നഗരത്തിൽ താമസിച്ചുകൊണ്ടിരിക്കുന്നവർ കുടിവെള്ളത്തിനു വേണ്ടി അലയുകയാണ്. ശുചിത്വത്തിന്റ കാര്യത്തിലും നഗരത്തിൽ താമസിച്ചുകൊണ്ടിരിക്കുന്നവർ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അതിനൊപ്പം അസുഖങ്ങളും, അസുഖങ്ങൾ ബാധിക്കുന്ന മനുഷ്യരുടെയും എണ്ണം ഏറിവരികയാണ് മനുഷ്യരെ ഒരു ദയയുമില്ലാതെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു.
സ്വന്തം സുഖത്തിനു വേണ്ടി ഓരോ സ്ഥലത്തും മനുഷ്യർ ചെയ്യുന്ന വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുക. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് (Co2) സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെള്ളത്തിനും വായുവിനും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ സഹായിക്കുന്നു.
ജലമലിനീകരണം, മണ്ണൊലിപ്പ്, വരൾച്ച, അന്തരീക്ഷ മലിനീകരണം, ഭൂമികുലുക്കം, തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പ്രകൃതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.
" പ്രകൃതി ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണ് അതിനെ നശിപ്പിക്കാതെ കാത്തുസൂക്ഷിക്കുക". " പ്രകൃതിയുടെ സംരക്ഷണം ലോകത്ത് താമസിച്ചുകൊണ്ടിരിക്കുന്ന ഓരോ പൗരന്റെയും കർത്തവ്യമാണ്, അതുകൊണ്ട് നമ്മളുടെ ലോക സംരക്ഷണത്തിനു വേണ്ടി നമ്മൾ ഓരോരുത്തരും അവരവരുടെ കർത്തവ്യം പുലർത്തുക.

മിഥു എസ് നായർ
9 F, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം