"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ '''കോവിഡ്‌ 19'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''കോവിഡ്‌ 19''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= ലേഖനം }}

14:56, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്‌ 19

2020ൽ ലോകത്തെ ദുരിതത്തിൽ ആഴ്ത്തിയ മഹമാരിയാണ് കോവിഡ്- 19 .ഈ മഹമാരിയുടെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് എന്നാണ്. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31- ആണ് ആദ്യമായി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. സാധാരണയായി മൃഗങ്ങൾകിടയിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിന്റെ രൂപത്തിൽ സ്കാണപ്പെടുന്നതുകൊണ്ടാണ് crown എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. പനി,ചുമ,ശ്വാസതടസ്സം തുടങ്ങിയവയാണ്‌ പ്രാഥമിക ലക്ഷണങ്ങൾ . പിന്നിട് ഇത്‌ ന്യുമോണിയ യിലേക്ക് നയിക്കും . വൈറസ്‌ ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. ഈ 10 ദിവസങ്ങൾകുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും.
രോഗബാധിതരായ ആളുകൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തുവരുന്ന സ്രാവങ്ങളിൽ ഈ വൈറസ് ഉണ്ടാകും . ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ആളുകളിലേക്ക് വൈറസ്‌ പ്രവേശിക്കുകയും രോഗം ഉണ്ടാകുകയും ചെയുന്നു. ഈ വൈറസിന് വാക്സിനേഷൻ,പ്രതിരോധചികിൽസ എന്നിവ ഇല്ല .ഈ വൈറസിന്റെ ചുറ്റും കൊഴുപ്പിന്റെ ആവരണം ഉണ്ട്. ഇത്‌ ഉപയോഗിച്ചാണ് ഇവ മനുഷ്യശരീരത്തിൽ പറ്റിപിടിക്കുന്നത്. അതുകൊണ്ടു വ്യക്തി ശുചിത്വം ആണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം.പുറത്തുപോയി വന്നാൽ കൈകൾ സോപ്പിട്ടു 15-20 മിനുറ്റ് നന്നായി കഴുകണം.സോപ്പു തട്ടുമ്പോൾ ഈ വൈറസിന്റെ പുറത്തുള്ള ആവരണം പൊട്ടുകയും വൈറസ് നശിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിനു പിന്നിലെ കാര്യം.എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുകയും ആവശ്യത്തിനു മാത്രം പുറത്തു ഇറങ്ങുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാർഗം. സോപ്പു ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ സാനിറ്റിസെർ ഉപയോഗിച്ചും കൈകൾ വൃത്തിയാക്കാം.പുറത്തു ഇറങ്ങുന്നവരും രോഗ ബാധിതനെ ശുശ്രൂഷിക്കുന്നവരും നിർബന്ധമായും മാസ്‌ക്,വൃത്തിയുള്ള ടവൽ എന്നിവ കൊണ്ടു മൂക്കും വായും നന്നായി മൂടണം. നമ്മുടെ പ്രതിരോധ ശക്തി കൂട്ടാനുള്ള ഭക്ഷണങ്ങൾ കഴിക്കുക വീട്ടിലിരിക്കുക.
ഇപ്പോൾ ലോകത്തിൽ 160 രാജ്യങ്ങളിൽ ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്.ലോകത്തു ആകെ 26 ലക്ഷം പേർ രോഗ ബാധിതരായിട്ടുണ്ട്.180000 പേർ മരണപ്പെട്ടു. ഏറ്റവും കൂടുതൽ മരണം നടന്നിട്ടുള്ളത് അമേരിക്കയിൽ ആണ്. നമ്മുടെ രാജ്യത്തെ സ്ഥിതിയും ഗൗരവം ഏറിയതാണ് . ശ്രദ്ധ കുറവും അറിവില്ലായ്മയും കാരണം വളരെ വലിയ തോതിൽ ഏഴ് അസുഖത്തിന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ട്.ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിച്ചു നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടാം.
* പരിഭ്രാന്തിയല്ല,ജാഗ്രത യാണ് വേണ്ടത് *

സിദ്ധാർത്ഥ് എ
6 B എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം