"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ജാക്ക് ആൻഡ് ദി ബീൻസ് ട്രോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/ജാക്ക് ആൻഡ് ദി ബീൻസ് ട്രോക്ക് എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ജാക്ക് ആൻഡ് ദി ബീൻസ് ട്രോക്ക് എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ജാക്ക് ആൻഡ് ദി ബീൻസ് ട്രോക്ക്
(ജോസഫ് ജേക്കബീന്റെ കഥയുടെആസ്വാദനകുറിപ്പ്) ഒരു നല്ല കഥയാണ് ജാക്ക് ആൻഡ് ദി ബീൻസ് ട്രോക്ക്. ജോസഫ് ജേക്കബ് ഒരു ഓസ്ട്രേലിയൻ ഫോക്ലോറിസ്റ്റായിരുന്നു. വിധവയായ സ്ത്രീക്ക് ഒരു മകൻ ഉണ്ടായിരുന്നു. അവന്റെ പേരാണ് ജാക്ക്. അവർക്കൊരു പശു ഉണ്ടായിരുന്നു. അതിന്റെ പാൽ വിറ്റാണ് അവർ ജീവിച്ചത്. കുറെ ദിവസം അവരുടെ പശുപാൽ തരുന്നില്ലായിരുന്നു. അതുകൊണ്ട് അവർ ആ പശുവിനെ വില്ക്കാൻ തീരുമാനിച്ചു. അവൻ രാവിലെ തന്നെ പശുവിനെ വില്ക്കാൻ ചന്തയിൽ പോയി. അവിടെ വച്ച് ഒരു കച്ചവടക്കാരനെ കണ്ടു. ആ കച്ചവടക്കാരൻ പശുവിനെ വാങ്ങി. ആ കച്ചവടക്കാരൻ ജാക്കിന് ഇത്തിരി പയർ മണികൾ കൊടുത്തു. അത് മാന്ത്രിക പയർ മണികളായിരുന്നു. അവൻ അത് അമ്മയെ കാണിച്ചു. അമ്മ ദേഷ്യം കൊണ്ട് അത് പുറത്തേക്കു വലിച്ചെറിഞ്ഞു. പിറ്റെ ദിവസം രാവിലെ അവൻ ആ പയർ ചെടി ആകാശം മുട്ടെ വളർന്നു നിൽക്കുന്നതു കണ്ടു. അവൻ അതിനു മുകളിൽ കയറി നോക്കിയപ്പോൾ അവിടെ ഒരു വലിയ കൊട്ടാരം കണ്ടു. അത് രാക്ഷസൻമാരുടെ കൊട്ടാരമായിരുന്നു. അവിടെ കയറാൻ പറ്റിയ അവസരങ്ങളിൽ ആ കൊട്ടാരത്തിൽ നിന്നും അവൻ സ്വർണ്ണമുട്ടയിടുന്ന ഒരു കോഴി, കുറെ സ്വർണനാണയങ്ങൾ എന്നിവ മോഷ്ടിച്ചു അങ്ങനെ അവർ സമ്പന്നരായി. എന്നിട്ട് അവനും അമ്മയും സുഖമായിട്ടു കഴിയുന്നു. ഇതാണ് ജാക്ക് ആൻഡ് ദി ബീൻസ് ട്രോക്ക് എന്ന ഈ ഓസ്ട്രേലിയൻ കഥയിൽ അവസാനമായി പറയുന്നത്. പലതും മോഷ്ടിച്ചാണ് ജാക്ക് ഇതിൽ സമ്പന്നൻ ആകുന്നത്. അവന്റെ അമ്മയ്ക്ക് ഇത് അറിവില്ലായിരുന്നു. ജോസഫ് ജേക്കബിന്റെ ഈ രസകരമായ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം