"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ കരുതലായി കുരുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= ലേഖനം | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=pvp|തരം=ലേഖനം}} | {{verified1|name=pvp|തരം=ലേഖനം}} |
10:32, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരുതലായി കുരുന്നുകൾ
കോവിഡ് - 19എന്ന മഹാമാരി നേരിടാൻ ലോകം ഇന്ന് ഒരു വീട്ടിലേക്കോ മുറിയിലേയ്ക്കോ ഒതുങ്ങിയിരിക്കുകയാണ്.ചൈനയിൽ നിന്നും തുടങ്ങി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ വൈറസ് ദിനംപ്രതി മനുഷ്യജീവൻ ഇല്ലാതാക്കുന്നു. എന്നും ഒന്നാമനാകാൻവേണ്ടി നെട്ടോട്ടം ഓടുന്ന മനുഷ്യൻ കൊറോണയുടെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്നു. ഈ വിഷമഘട്ടത്തിൽ നമ്മുടെ ഭരണാധികരികളും ആരോഗ്യപ്രവർത്തകരും അതതുല്യമായ നേതൃപാടവത്തോടെ രോഗപ്രതിരോധത്തിനുളള കർമ്മപരിപാടികൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഏതു രോഗത്തേയും മറിക്കടക്കാനുളള പ്രഥമികമാർഗം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്.അതിന് ഏറ്റവും അടിസ്ഥാനമായ ഘടകങ്ങലാണ് പരിസ്ഥിതി സംരക്ഷണം,ശുചിത്വം, രോഗപ്രതിരോധം എന്നിവ.മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്ക്കരിച്ചും,മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാകാതെയും നമുക്ക് പരിസ്ഥിതിയെ ഇത്കൂടുതൽ ലഭിക്കുന്നതിന് കാരണമാകും. ഭക്ഷണംമുതൽ വസ്ത്രധാരണംവരെയുളള ആരോഗ്യശീലത്തെക്കുറിച്ച് ആയുർവ്വേദത്തിൽ പറഞ്ഞിട്ടുണ്ട്. ഇവ അനുവർത്തിക്കുന്നതിലൂടെ ഏതേ കാലഘട്ടത്തിലും ഏത് രോഗത്തേയും നേരിടാൻ ശരീരം ശേഷിയുളളതാകും. അതിനായി നമ്മൾ ആദ്യം ശീലിക്കേണ്ടത് ശുചിത്വം പീലിക്കുക എന്നതാണ്. കുട്ടികളായ നമ്മൾ സ്വയമായി ശീലിക്കേണ്ട അനവധി ആരോഗ്യശിലങ്ങളുണ്ട്. ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പു് ഉപയോഗിച്ച് കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക, ചുമയ്ക്കുമ്പോൾ മൂക്കും വായും മറച്ചു പിടിക്കുക എന്നിവ ഇവയിൽ ചിലതാണ്. രോഗപ്രതിരോധശേഷി വർദ്ധപ്പിക്കുന്ന കാര്യത്തിൽ ഭക്ഷണരീതികൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. പച്ചക്കറി കൃഷികൾ വീട്ടിൽ നട്ടുവളർത്തുന്നതിലൂടെ വിഷരഹിതമായ പച്ചക്കറികൾ കഴിക്കുവാൻ സാധിക്കും. വാഴപ്പഴം,ചീര,നാരങ്ങാവെളളം,ധാന്യങ്ങൾ, മൽസ്യങ്ങൾ, പാല്, മുട്ട എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.ചിട്ടയായ വ്യായാമം നമ്മെ കൂടുതൽ ആരോഗ്യമുളളവരാക്കുന്നു. രോഗഭീതികളൊഴിഞ്ഞ നല്ല നാളേയ്ക്കായി നമ്മുക്കു കാത്തിരിക്കാം. ഓരോ ദുരന്തങ്ങളും വരുമ്പോൾ പ്രകൃതി നമ്മോട് പറയുന്നുണ്ട് - എല്ലാം കീഴടക്കി എന്ന നിന്റെ ഭാവം നന്നല്ല – എല്ലാം അറിഞ്ഞു എന്ന നിന്റെ വിചാരവും ശരിയല്ല.ശുചിത്വബോധമുളള കുട്ടികളായി നമുക്ക് വളരാം.... ..ആശങ്കപ്പെടാതെ ജാഗ്രതയോടെ നമുക്ക് ജീവിക്കാം......
സാങ്കേതിക പരിശോധന - pvp തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം