"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് സി.എം.ജി.എച്ച്.എസ്.പൂജപ്പുര/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
14:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
നമ്മുടെ ലോകം മുഴുവനും കോവിഡ് 19 എന്ന കൊറോണ വൈറസ് എന്ന മഹാമാരി ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിപ്പോൾ. ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് തുടങ്ങി ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. ഈ സമയത്ത് നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ തുരത്തുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരും നമ്മുടെ സർക്കാരും ചേർന്ന് ഈ മഹാമാരിയെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക, പൊതു പരിപാടികൾ ഉപേക്ഷിക്കുക. ഈ വൈറസിൽ നിന്നും പ്രതിരോധിക്കുന്നവയിൽ ഒന്നാണ് ലോക്ക്ഡൗൺ അതുമാത്രമല്ല രോഗപ്രതിരോധത്തിനുവേണ്ടി സർക്കാരും ആരോഗ്യമന്ത്രിയും ചേർന്ന് ബ്രേക്ക് ദ ചെയിൻ എന്ന പദ്ധതിയും കൂടി നിലവിൽ കൊണ്ടുവന്നു. അതോടൊപ്പം പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും പുറത്തുപോയിട്ട് വന്നശേഷം സോപ്പുപയോഗിച്ച് കൈകൾ കഴുകുകയോ സാനിറ്ററെസർ ഉപയോഗിക്കുകയോ ചെയ്യുക. അതുകൊണ്ട് നമ്മൾ എല്ലാവരും ഈ നിയമങ്ങൾ പാലിക്കുകയും നമ്മുടെ ഭൂമിയെ വിഴുങ്ങിയ കൊറോണയെന്ന കോവിഡ് 19 നെ പ്രതിരോധിക്കാം. ഈ കൊറോണയെ വേരോടെ പിഴുതെറിയാം. അതിനായി നമ്മളെല്ലാരും ഒറ്റക്കെട്ടായി നിന്ന് കൊറോണയ്ക്കെതിരെ പൊരുതാം. "ബ്രേക്ക് ദി ചെയിൻ"
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം