"ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| സ്കൂൾ കോഡ്= 25082
| സ്കൂൾ കോഡ്= 25082
| ഉപജില്ല=അങ്കമാലി
| ഉപജില്ല=അങ്കമാലി
| ജില്ല= എറണാകളം
| ജില്ല= എറണാകുളം
| തരം= കഥ     
| തരം= കഥ     
| color= 5   
| color= 5   
}}
}}
{{Verified1|name= Anilkb| തരം=കഥ }}

21:18, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവത്തിന്റെ മാലാഖമാർ

മാർച്ച് 25........

വെളുപ്പിന് മൂന്ന് മണിക്ക് തുടങ്ങിയ തോരാത്ത ഇടിയോടുകൂടിയ മഴ . ഇടിമിന്നലിന്റെ ശബ്ദത്തിലും, രൗദ്രത്തിലും ഒരു ഗർജനം പോലെ ഡോക്ടർ സാമുവലിന് തോന്നി. ഒരു നിമിഷം ആ ജനൽ പാളിയിൽ കൈവച്ചു നിന്നു പോയി . അദ്ദേഹം. തന്റെ കുടുംബത്തെ ഒരു നിമിഷം ഒർത്തുപോയി. ഇടക്കുള്ള ഫോൺ വിളിയിലൂടെ മാത്രമാണ് അയ്യാൾ തന്റെ മകന്റെ ശബ്ദം കേട്ടത് വരെ. അങ്ങനെ ഓർമ്മകൾ അയവിറക്കി അയ്യാൾ മയങ്ങിപോയി.

പിന്നീട് ജോസഫിന്റെ കരസ്പർശം അയ്യാളുടെ തോളിൽ വീണു...."നീ ഉറങ്ങിപ്പോയോ ?". ഒരു മറുപടിയെന്ന വിധം സാമുവൽ ഒരു വിതുമ്പലോടെ പറഞ്ഞു ,"വീടിനെ കുറിച്ച് ഓർത്ത് ഒന്ന് മയങ്ങി പോയി. എന്റെ ഇളയ മകൻ എന്നെ കാണാണ്ട് ഉറങ്ങില്ല" . ആശ്വസിപ്പിക്കാനെന്ന വിധം ജോസഫ് പറഞ്ഞു, "താനെന്താ കൊച്ചുകുട്ടിയാ ഇങ്ങനെ കരയാൻ, എന്റെയും സ്ഥിതി ഇങ്ങനെ തന്നെയാ ഒരു ദിവസം വീട്ടീന്ന് വിളിച്ചില്ലെങ്കീ എന്റെ നെഞ്ച് പിടയ്ക്കും. പിന്നെ നമ്മുടെ കർത്തവ്യം നമ്മൾ ചെയ്യേണ്ടേ . താൻ ആ കണ്ണീര് തൂത്ത് കളഞ്ഞേ . പിള്ളേര് കണ്ടാ കളിയാക്കും". ഒരു ചെറു പുഞ്ചിരിയോടെ അയ്യാൾ കണ്ണീരൊപ്പി. അപ്പോൾ മഴയും ശാന്തമായിരുന്നു . പരക്കെയുള്ള തണുത്ത കാറ്റ് അയ്യാളെ ഒന്നു തഴുകി. അങ്ങനെ പതിവുപോലെ ഒരു ചെറു പുഞ്ചിരിയോടെ എൈസൊലേഷൻ വാർഡിലേക്ക് അയ്യാൾ നടന്നു. രോഗികളോട് തമാശ പറഞ്ഞും അവരുടെ ദുഃഖത്തിൽ പങ്കുചേർന്നും അയ്യാൾ തന്റെ ദുഃഖങ്ങൾ അകറ്റി.

ഇന്ന് നൂറുകണക്കിന് ഡോക്ടർമാരും, നഴ്സുമാരും അവരുടെ ജീവൻപ്പോലും വകവെയ്ക്കാതെ നമ്മുക്കുവേണ്ടി രാപ്പകലില്ലാതെ ജോലി ചെയ്യുകയാണ് . കുറച്ചുപേർ അതിൽ നമ്മെ വിട്ടുപോയി , എങ്കിലും ഭയമേതുമില്ലാതെ ഒരു ചെറു പുഞ്ചിരിയുമായി നമ്മെ പരിചരിക്കുന്ന അവരാണ് യഥാർത്ഥ മാലാഖമാർ.

ആദിത്യൻ. ടി.എസ്
9 A ഗവ. ഹൈസ്ക്കൂൾ , മഞ്ഞപ്ര
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ