"ജി യു പി എസ് പിണ്ടിമന/അക്ഷരവൃക്ഷം/നാം ഭൂമിയുടെ ഘാതകരാകുമ്പോൾ............" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നാം ഭൂമിയുടെ ഘാതകരാകുമ്പോൾ........' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

20:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം ഭൂമിയുടെ ഘാതകരാകുമ്പോൾ............

വിശാലമായ ഈ ഭൂമിയിൽ മനുഷ്യവർഗ്ഗത്തിൻ്റെ സ്ഥാനം എവിടെയാണ് ?മറ്റു ജീവിവർഗ്ഗത്തെപ്പോലെ മനുഷ്യനും ഒരു നിസ്സാര ജീവിയാണെന്നും ചിലപ്പോൾ ഒരു വൈറസിനു മുന്നിൽ പോലും മുട്ടുകുത്തേണ്ടി വരുമെന്നും ഇന്നു നാം തിരിച്ചറിയുന്നു .മറ്റൊരു ജീവിയും ചെയ്യാത്തതുപോലെയുള്ള പ്രവർത്തികളാണ് ഇന്ന് മനുഷ്യൻ ചെയ്യുന്നത്.നമ്മുടെ വാസസ്ഥലമായ പ്രകൃതിയെ ഇന്ന് പല വിധത്തിൽ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. വനം ഒരാവാ സ കേന്ദ്രമാണ്. ഇവിടെ നിന്നുമാണ് വെള്ളവും ശുദ്ധമായ വായുവും കിട്ടുന്നത് ' എന്നാൽ വനങ്ങളെല്ലാം ഇന്ന് നശിച്ചു കൊണ്ടിരിക്കന്നു. ഇതിനു കാരണം മനുഷ്യരാണ് .വനങ്ങളിൽ തീയിട്ടും മാലിന്യം വലിച്ചെറിഞ്ഞും വെട്ടിമുറിച്ചും നമ്മളിവയെ നശിപ്പിക്കുന്നു. ഭാവിയിൽ ഇതുമൂലം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടേണ്ടി വരും.മഴയുടെ അളവ് കുറയും .വനനശീകരണം നമുക്ക് ഒഴിവാക്കാം. പകരം കൂടുതൽ മരങ്ങൾ നട്ടുവളർത്താം.

ഒരു കാലത്ത് നമ്മുടെ പ്രകൃതിയെ മനോഹരമാക്കിയിരുന്ന കുന്നുകളെല്ലാം ഇന്നെവിടെ?മനുഷ്യൻ്റെ പ്രവർത്തികൾ കാരണം അവയെല്ലാം ഇല്ലാതായിരിക്കുന്നു. മനുഷ്യൻ ജെസിബികൾ കയറ്റിയിറക്കി കുന്നുകളെല്ലാം നിരത്തി. ഇതു മൂലം പക്ഷികൾക്കും മൃഗങ്ങൾക്കും അവയുടെ താവളങ്ങൾ നഷ്ടപ്പെട്ടു. ഒരു കുന്നുണ്ടാകുന്നത് വർഷങ്ങളെടുത്താണ്. പക്ഷേ അത് നശിപ്പിക്കാൻ വെറും അഞ്ച് മിനിട്ടു മതി. പ്രകൃതി നമുക്ക് സമ്മാനിച്ച കുളിരാണ് അരുവികളും പുഴകളും. പക്ഷേ ഇന്നവയുടെയെല്ലാം അവസ്ഥ എന്താണ് ?മണലൂറ്റിയെടുത്തു വരണ്ട പുഴകളെ നാം പല തരം മാലിന്യങ്ങൾ തള്ളി വീണ്ടും നശിപ്പിക്കുന്നു. ഇത്തരത്തിൽ മനുഷ്യൻ പല വിധത്തിൽ ദയാരഹിതമായി ഈ ഭൂമിയെ വാസയോഗ്യമല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് ഒരറുതി വരുത്തിയില്ലെങ്കിൽ നാളത്തെ തലമുറക്ക് അവകാശപ്പെട്ട ഈ പ്രകൃതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകും

വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ജൈവവൈവിധ്യ ഉദ്യാനം പദ്ധതി വിദ്യാർത്ഥികളിൽ പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകത മനസിലാക്കാൻ ഏറെ സഹായിക്കുന്നു .ഓരോ മരവും നട്ടുനനച്ചു വളർത്തിക്കൊണ്ട് അങ്ങനെ ഓരോ കുട്ടിയും ഈ സുന്ദര ഭൂമിയെ നിലനിർത്തുന്നതിൽ ഓരോ കണ്ണികളാകുന്നു.

വൈഗ അനീഷ്
5A ഗവ.യു.പി.സ്ക‍ൂൾ പിണ്ടിമന
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം