"സി എച്ച് എം എച്ച് എസ് എളയാവൂർ/അക്ഷരവൃക്ഷം/പകർച്ച വ്യാധികളുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop |തലക്കെട്ട് = പകർച്ച വ്യാധികളുടെ കഥ |color = 2}} <hr>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
|color = 2}} | |color = 2}} | ||
<hr> | <hr> | ||
<p>മനുഷ്യനെ നാശം ഓർമ്മിപ്പിക്കും പോലെതന്നെ നിരവധി പകർച്ച വ്യാധികൾ നമ്മിൽ | <p>മനുഷ്യനെ നാശം ഓർമ്മിപ്പിക്കും പോലെതന്നെ നിരവധി പകർച്ച വ്യാധികൾ നമ്മിൽ പിടിമുറുക്കിയിട്ടുണ്ട് . അതിൽ തന്നെ ഒരു ജനിതക വസ്തുവും പ്രോട്ടീൻ വസ്തുവും ഉള്ള വൈറസ്സ് എന്ന സാധനം നമ്മെ ഏറെ കുഴപ്പിച്ചിട്ടുണ്ട് . എബോള , സാർസ് , വസൂരി എന്നിവ ഉദാഹരണങ്ങൾ മാത്രം . എന്നാൽ അതിനെ എല്ലാം നാം അതിജീവിച്ചിട്ടുമുണ്ട് . ഇതിനെ പറ്റിയാണ് നാം ഇന്ന് പരിശോധിക്കാൻ പോകുന്നത് . <br> ഹെമോറേജിക് ഫീവർ എന്നും എബോള വൈറസ്സ് അറിയപ്പെടുന്നുണ്ട് . 1976 ൽ കോഗോയിലും സുഡാനിലുമാണ് എബോള വൈറസ്സ് ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത് . എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന പേര് വീണത് . വൈറസ്സ് പ്രവേശിച്ച് 3 ആഴ്ചക്കുള്ളിൽ ലക്ഷണങ്ങളായ പനി, തൊണ്ടവേദന, തലവേദന എന്നീ ലക്ഷണങ്ങൾ കണ്ട് തുടങ്ങും . ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരും . എബോളാവൈറസ് ജീനസിൽ പെടുന്ന 5 വൈറസ്സുകളിൽ 4 എണ്ണമാണ് മനുഷ്യരിൽ എബോളാ രോഗത്തിന് കാരണമാകുന്നത്. എബോള വൈറസ്(EBOV), Bundibugyo virus(BDBV),സുഡാൻ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നീ വൈറസുകൾ രോഗത്തിന് ഹേതുവാകുന്നു. അഞ്ചാമത്തെ റെസ്റ്റോൺ വൈറസ്സ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല .ആന്തരികമോ ബാഹ്യമോ ആയ രക്ത സ്രാവവും ഇതിന്റെ രോഗ ലക്ഷണങ്ങളാണ് . ഈ അസുഖത്തിന് നിലവിൽ ചികിത്സകൾ ഒന്നും ഇല്ല. രോഗം പടരാതെ നോക്കുകയാണ് വേണ്ടത്. ശരീരത്തിലെ ധാതുലവണങ്ങൾ നഷ്ടപ്പെടാതിരിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനായി ഓറൽ റീഹൈഡ്രേഷൻ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത വർദ്ധിക്കാം. മലമ്പനി, കോളറ തുടങ്ങിയ ഇതേ രോഗലക്ഷണങ്ങളുള്ള രോഗങ്ങൾ ഇല്ലെന്നു സ്ഥിതീകരിക്കുമ്പോഴാണ് എബോളയാണെന്നു വ്യക്തമാകുക. രോഗബാധ സ്ഥിരീകരിച്ചാൽ ഒറ്റപ്പെടുത്തി മാറ്റി പാർപ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാർഗം.<br> ഇത് പോലെ അനേകം വൈറസ്സുകൾ നമ്മെ ഭീഷണിയിലായിട്ടുണ്ട് . അതു പോലെ തന്നെ ബാക്റ്റീരിയ രോഗങ്ങളും . അതിനൊരുദാഹരണമാണ് പ്ലേഗ് രോഗം . പ്ലേഗിന്റെ പിടിയിൽ പെട്ട് മാത്രം ഈ ലോകത്ത് മരണമടഞ്ഞത് 125 ദശലക്ഷം പേരാണ് . പ്ലേഗ് പ്രധാനമായും പകരുന്നത് എലികളിലൂടെയും ചെള്ളുകളിലൂടെയും ആണ് .1894 ല് ഹോങ്കോങ്ങിൽ വച്ച് ഫ്രാൻസിലെ അലെക്സാണ്ടെർ യെർസിൻ ജപ്പാനിലെ ഷിബസബുരോ കിടസാടോ എന്നിവരാണ് ഈ ബാക്ടീരിയയെ തിരിച്ചറിഞ്ഞത്. യെഴ്സീനിയ പെസ്ടിസ് എന്ന ഒരു തരം ബാക്റ്റീരിയയാണ് പ്ലേഗ് രോഗം പരത്തുന്നത് . മൂന്നുതവണ ആഞ്ഞടിച്ച ഈ മഹാമാരി അനേകം പേരെ കൊന്നൊടുക്കി .<br> ഈ മഹാമാരികളയെല്ലാം അതിജീവിച്ച നാം ഇന്നത്തെ കൊറോണ എന്ന ഈ മഹാമാരിയെയും അതിജീവിക്കും . '''We will Survive ''' | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഹരികേശ് ഒ പി | | പേര്=ഹരികേശ് ഒ പി | ||
വരി 16: | വരി 16: | ||
| color=1 | | color=1 | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
17:51, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പകർച്ച വ്യാധികളുടെ കഥ
മനുഷ്യനെ നാശം ഓർമ്മിപ്പിക്കും പോലെതന്നെ നിരവധി പകർച്ച വ്യാധികൾ നമ്മിൽ പിടിമുറുക്കിയിട്ടുണ്ട് . അതിൽ തന്നെ ഒരു ജനിതക വസ്തുവും പ്രോട്ടീൻ വസ്തുവും ഉള്ള വൈറസ്സ് എന്ന സാധനം നമ്മെ ഏറെ കുഴപ്പിച്ചിട്ടുണ്ട് . എബോള , സാർസ് , വസൂരി എന്നിവ ഉദാഹരണങ്ങൾ മാത്രം . എന്നാൽ അതിനെ എല്ലാം നാം അതിജീവിച്ചിട്ടുമുണ്ട് . ഇതിനെ പറ്റിയാണ് നാം ഇന്ന് പരിശോധിക്കാൻ പോകുന്നത് .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം