"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
  <center> <poem>
  <center> <poem>


ഇന്നത്തെ നാളിൻ്റെ പ്രാധാന്യമെന്തെന്ന്
ഇന്നത്തെ നാളിന്റെ പ്രാധാന്യമെന്തെന്ന്
ഞാനുമെൻ്റമ്മയോടോതി നിൽക്കെ...
ഞാനുമെന്റമ്മയോടോതി നിൽക്കെ...
ഇന്നും ഇനിവരും കാലമെല്ലാം
ഇന്നും ഇനിവരും കാലമെല്ലാം
നമ്മൾ ഈ വീട്ടിലെ ബന്ധനത്തിൽ.
നമ്മൾ ഈ വീട്ടിലെ ബന്ധനത്തിൽ.
വരി 41: വരി 41:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=കവിത}}

11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  കൊറോണക്കാലം   


ഇന്നത്തെ നാളിന്റെ പ്രാധാന്യമെന്തെന്ന്
ഞാനുമെന്റമ്മയോടോതി നിൽക്കെ...
ഇന്നും ഇനിവരും കാലമെല്ലാം
നമ്മൾ ഈ വീട്ടിലെ ബന്ധനത്തിൽ.

എത്ര നാളെന്നോ എങ്ങനെയെന്നോ
ആരാണ് പിന്നിലെ ശക്തിയെന്നോ...
ഉറ്റവരില്ല, ചങ്ങാതിമാരില്ലാ ,
അയൽപക്കക്കാരാണേൽ കാണാനില്ല.
നാട്ടിലെ മീൻകാരൻ വന്നുവെന്നാകിലും
മുഖമെല്ലാം മൂടിയ മാസ്കുമായി.

പാവങ്ങളെന്നോ പണക്കാരനെന്നോ
ജാതിമതഭേദ വ്യത്യാസമില്ലാതെ
ലോകം മുഴുവനും ഭീതിവിതച്ചു -
കൊണ്ടിത്തിരിക്കുഞ്ഞൻ വിലസിടുന്നു.

പാമ്പിനേം കിളികളേം കൂട്ടിലടച്ചിട്ട-
മനുഷ്യനെ കോവിഡും കൂട്ടിലാക്കി...
ഓർക്കുക മർത്ത്യരെ ഭൂമിയെ നോവിച്ചാൽ
വ്യാധികൾ അനവധി വന്നുചേരും.

 

ശിവാനി അനീഷ്
7 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത