"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

21:56, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ഉണ്ണിക്കുട്ടന്റെ വിഷു

കാത്തിരിപ്പിന്റെ നിമിഷങ്ങളായിരുന്നു ഉണ്ണിക്കുട്ടന്റെ മനസ്സിൽ നിറയെ.അവന്റെ ഒരു വർഷത്തോളമുള്ള കാത്തിരിപ്പാണ് ഈ വിഷുദിനത്തിൽ സഫലമാകുന്നത്.ഉണ്ണിയുടെ അച്ഛൻ ഗൾഫിൽ നിന്ന് മടങ്ങുന്നു.സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുക്കാലത്ത് ഉണ്ണിക്കുട്ടന് ലഭിക്കാൻ പോകുന്ന സമ്മാനമാണ് അച്ഛന്റെ വരവ്.അതിലും വലിയ കൈനീട്ടം അവന് വിഷുക്കാലത്ത് ലഭിക്കുകയില്ല.അവനാഗ്രഹിച്ചത് വിഷുവിന് അച്ഛന്റെ മുഖം കണി കണ്ടിരുന്നെങ്കിലെന്നാണ്.അവൻ അച്ഛനുമായി ചിലവഴിച്ച നല്ല നാളുകൾ ഓർക്കുകയായിരുന്നു.മുറിയിലെ ജാലകം തുറന്നപ്പോൾ തണുത്ത കാറ്റ് ഉണ്ണിയെ കുളിരണിയിച്ചു.മുറിയിലെ ചൂടിൽ നിന്ന് ആശ്വാസമായി ഇളംകാറ്റ്.ഇതുപോലെ കടുത്ത സങ്കടങ്ങളിൽ ഉണ്ണിക്കൊരാശ്വാസമായിരുന്നു അവന്റെ അച്ഛൻ.അച്ഛനോടൊപ്പം പോയ യാത്രകൾ, സഞ്ചരിച്ച പാതകൾ,ഉത്സവങ്ങൾക്ക് പോകുമ്പോൾ വാങ്ങിത്തന്ന കളിപ്പാട്ടങ്ങൾ,ബലൂണുകൾ,ഒന്നിച്ച് സഞ്ചരിച്ച വയൽവരമ്പുകൾ,ഗ്രാമത്തിൽ കണ്ട വർണ്ണാഭമായ ദൃശ്യങ്ങൾ ഇവയെല്ലാം ഉണ്ണി ഓർക്കുകയാണ്.സന്തോഷത്തിന്റെ ആ നല്ല ദിനങ്ങൾ,ഉല്ലസിച്ച നിമിഷങ്ങൾ ഓടിയണഞ്ഞപ്പോൾ മന്ദമാരുതൻ മന്ദഹസിക്കുന്നതായി അവനുതോന്നി.അവന്റെ കാതിൽ "ഉണ്ണിയുടെ അച്ഛൻ വേഗം വരും" എന്ന് മാരുതൻ മന്ത്രിക്കുന്നതായി കരുതി.ദീർഘനിശ്വാസത്തോടെ അവൻ അവന്റെ മനസ്സിനെ സമാധാനിപ്പിച്ചു.പിന്നെ അവൻ അമ്മയുടെ അടുത്തെത്തി ചോദിച്ചു "അമ്മേ അച്ഛൻ വിഷുവിന്റെ അന്നു തന്നെ എത്തുമല്ലോ?അച്ഛനെ വിളിക്കാൻ നമുക്കൊരുമിച്ച് പോയാലോ?ഞാൻ ഇതുവരെ വിമാനത്താവളം കണ്ടിട്ടില്ലല്ലോ "അവൻ ചിണുങ്ങി.അച്ഛന്റെ വരവും വിശേഷങ്ങളുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങൾ അവൻ വാതോരാതെ ചോദിച്ചുകൊണ്ടേയിരുന്നു.ഉള്ളിലൊരു വിങ്ങലെന്നപോലെ അമ്മ ഒരു മൗനത്തിന്റെ നിഴലാട്ടത്തോടെ എല്ലാം മൂളിക്കേട്ടു.അമ്മയുടെ മുഖത്തെ മ്ലാനത അവൻ ശ്രദ്ധിച്ചു.പക്ഷെ അവൻ ഒന്നും മിണ്ടിയില്ല.അച്ഛൻ വരുന്ന സന്തോഷത്തിൽ അവൻ മറിയിലേക്കു മടങ്ങി.അച്ഛൻ വിഷുക്കൈനീട്ടവും,കോടിയുമൊക്കെ നൽകുന്ന മധുരമായ സ്വപ്നങ്ങൾ കണ്ട് അവൻ നിദ്ര പൂകി.

അടുത്ത ദിവസം അവൻ മിഴികൾ തുറന്നപ്പോൾ പ്രഭാതകിരണങ്ങൾ അവനെ തലോടി.മനസ്സിനുള്ളിലും ആ പ്രകാശം നിറഞ്ഞു.അമ്മ അവന്റെ കണ്ണുകൾ പൊത്തി കണി കാണിച്ചു. തുടർന്നുള്ള നാളുകൾ മാതാപിതാക്കളുമായി ആനന്ദത്തോടെ ചിലവഴിക്കാൻ കഴിയണേ എന്നവൻ പ്രാർത്ഥിച്ചു.”അച്ഛൻ എന്തിയേ അമ്മേ?”അവൻ അന്വേഷിച്ചു."അച്ഛൻ തനിയെ എത്തി, പക്ഷെ ഉണ്ണിക്കുട്ടനിപ്പോ അച്ഛന്റെ അടുത്ത് പോകേണ്ട"അമ്മ പറഞ്ഞു. “അതെന്താമ്മേ, ഉണ്ണിക്കുട്ടനച്ഛനെ കാണാൻ തിടുക്കമായി.എനിയ്ക്ക് കൈനീട്ടം വാങ്ങണം"ഉണ്ണിക്കുട്ടൻ ശഠിച്ചു.അമ്മ അവനെ ചേർത്തു പിടിച്ചു. “ഉണ്ണി അമ്മ പറയുന്നത് നീ ശ്രദ്ധയോടെ കേൾക്കണം.ലോകജനതയെ മഴുവൻ ദുരിതത്തിലാക്കുുന്ന ഒരു കൊലയാളി വൈറസാണ് കൊറോണ.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കിത് പടരുന്നു.പനി,ചുമ, ശ്വാസമുട്ടൽ ,ചിലപ്പോൾ മരണം വരെ ഇതു മൂലം സംഭവിക്കാം. അതുകൊണ്ട് വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 14 ദിവസം ഒറ്റക്കൊരു മുറിയിൽ നിരീക്ഷണത്തിൽ കഴിയണം.കൊച്ചുകുട്ടികളിലും പ്രായമായവരിലും ഈ രോഗം ഗുരുതരമായി ബാധിക്കും.നമ്മുടെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും നന്മയ്ക്കായിയാണ് അച്ഛൻ മറിയിൽ ഒറ്റയ്‍ക്കുകഴിയുന്നത്.ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ നാം കൃത്യമായി പാലിക്കണം”.ഈ കൊച്ചു കേരളത്തിന്റെ സുരക്ഷ നമ്മുടെ കരങ്ങളിലാണ്.നൊമ്പരത്തോടെ കലങ്ങിയ കണ്ണുകളുമായി അവൻ ദൂരെ നിന്ന് അച്ഛനെ ഒരു നോക്കുകണ്ടു. അനൻ ഉറക്കെ പറഞ്ഞു, “അടുത്ത വിഷു ആരോഗ്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ആഘോഷിക്കുവാൻ ഇപ്പോൾ നമുക്കകന്നിരിക്കാം.”

ശ്രേയ ജി കൃഷ്ണ
8 D ഗവ.മോഡൽ ഹയർസെക്കണ്ടറി സ്ക്കൂൾ അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ