"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==== അക്ഷരവൃക്ഷം - ലേഖനം ====
==== അക്ഷരവൃക്ഷം - ലേഖനം ====
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി
| തലക്കെട്ട്= പരിസ്ഥിതി - നമ്മുടെ കടമ
| color=  4
| color=  4
}}
}}

  വായു, ജലം, ഭക്ഷണം, വസ്ത്രം എന്നിവയോടൊപ്പം മനുഷ്യന് ആവശ്യമായ ഒന്നാണ് പരിസ്ഥിതിയും. എന്നാൽ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി നശീകരണം.
        പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനമില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ച്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒത്തുതീർന്ന ഒരു വിഷയം മാത്രമായി ആണ് ലോകം വീക്ഷിക്കുന്നത്. ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്കൊന്നു സഞ്ചരിച്ചു നോക്കാം .
വ്യവസായവൽക്കരണം, വനനശീകരണം തുടങ്ങി മനുഷ്യന്റെ ഓരോ പ്രവൃത്തിയും പരിസ്ഥിതിയെ മലിനമാക്കുന്നു. നമ്മുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പരിസ്ഥിതിയെ നാം ചൂഷണം ചെയ്യുകയാണ് .
      പരിസ്ഥിതി നശീകരണം എന്നത് പാടം, ചതുപ്പുകൾ മുതലായവ നിരത്തുക, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ എന്നിവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം വ്യവസായ ശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നു. വിഷമയമായ മലിനജലം ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ-വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക്ക് വസ്തുക്കൾ, മറ്റ് ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ രാസകീടനാശിനികൾ ഉപയോഗിക്കുക ഇവയൊക്കെയാണ് .
        സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം നോക്കി ജീവിക്കുന്ന നമ്മുടെ ഈ പോക്ക് അപകടത്തിലേക്കാണ്. നമുക്കെല്ലാം അറിയുന്നതു പോലെ ജീവിതം ഭൂമിയിൽ മാത്രമേ സാധ്യമാകൂ. അതുകൊണ്ട് ഈ ഭൂമിയെ നശിപ്പിച്ചാൽ നമ്മുടെ ജീവനു തന്നെ ഭീഷണിയാണ്. നാം ജീവിക്കുന്ന ചുറ്റുപാട് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ വേണ്ട എന്ന തീരുമാനം നാം ഓരോരുത്തരും എടുത്താൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ അമ്മഭൂമിയെ കാക്കാം. പ്രകൃതിവിഭവങ്ങളുടെ ശ്രദ്ധാപൂർവ്വമുള്ള ഉപയോഗം പരിസ്ഥിതി സംരക്ഷണത്തിന് നമ്മെ സഹായിക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗത മാർഗ്ഗം പ്രയോജനപ്പെടുത്താൻ നാം ശ്രദ്ധിക്കണം.
                പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഇതിനായി നമ്മൾ ചെയ്യേണ്ടത് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുക, മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക, കുന്നുകളും വയലുകളും നിരത്താതിരിക്കുക എന്നിവയാണ്. ഇതിനായി നമ്മൾ മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യാം. നമുക്ക് നമ്മുടെ പ്രകൃതിയെ അമ്മയെന്നപോലെ സ്നേഹിക്കാം.
          ഈ ലോക് ഡൗൺ കാലവും അതിന് മുൻപുള്ള കാലവും തമ്മിൽ താരതമ്യം ചെയ്താൽ നമുക്ക് മനസ്സിലാകും. പരിസ്ഥിതി മലിനീകരണത്തിന്റെ രൂക്ഷത, ശബ്ദ മലിനീകരണം, വായു മലിനീകരണം എന്നിവ എത്രത്തോളമാണ് കുറഞ്ഞത്? പരിസരം ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഭരണകൂടം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഇനിയുള്ള കാലത്തെങ്കിലും മനുഷ്യൻ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ്. ലോക് ഡൗൺ കാലഘട്ടം മാറി നമ്മുടെ നാടും ലോകവും എത്രയും പെട്ടെന്ന് സാധാരണ നിലയിലാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
 
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്മി .പി .എസ്.
| പേര്= സാറ സജി
| ക്ലാസ്സ്=  4 D
| ക്ലാസ്സ്=  VII C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 20:
| color= 4
| color= 4
}}
}}
{{ Verified1 | name = shajumachil | തരം= ലേഖനം }}
{{Verification|name=haseenabasheer|തരം=ലേഖനം}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷം - ലേഖനം

പരിസ്ഥിതി - നമ്മുടെ കടമ

 വായു, ജലം, ഭക്ഷണം, വസ്ത്രം എന്നിവയോടൊപ്പം മനുഷ്യന് ആവശ്യമായ ഒന്നാണ് പരിസ്ഥിതിയും. എന്നാൽ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി നശീകരണം. വ്യവസായവൽക്കരണം, വനനശീകരണം തുടങ്ങി മനുഷ്യന്റെ ഓരോ പ്രവൃത്തിയും പരിസ്ഥിതിയെ മലിനമാക്കുന്നു. നമ്മുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പരിസ്ഥിതിയെ നാം ചൂഷണം ചെയ്യുകയാണ് .

       സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം നോക്കി ജീവിക്കുന്ന നമ്മുടെ ഈ പോക്ക് അപകടത്തിലേക്കാണ്. നമുക്കെല്ലാം അറിയുന്നതു പോലെ ജീവിതം ഭൂമിയിൽ മാത്രമേ സാധ്യമാകൂ. അതുകൊണ്ട് ഈ ഭൂമിയെ നശിപ്പിച്ചാൽ നമ്മുടെ ജീവനു തന്നെ ഭീഷണിയാണ്. നാം ജീവിക്കുന്ന ചുറ്റുപാട് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ വേണ്ട എന്ന തീരുമാനം നാം ഓരോരുത്തരും എടുത്താൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ അമ്മഭൂമിയെ കാക്കാം. പ്രകൃതിവിഭവങ്ങളുടെ ശ്രദ്ധാപൂർവ്വമുള്ള ഉപയോഗം പരിസ്ഥിതി സംരക്ഷണത്തിന് നമ്മെ സഹായിക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗത മാർഗ്ഗം പ്രയോജനപ്പെടുത്താൻ നാം ശ്രദ്ധിക്കണം.
          ഈ ലോക് ഡൗൺ കാലവും അതിന് മുൻപുള്ള കാലവും തമ്മിൽ താരതമ്യം ചെയ്താൽ നമുക്ക് മനസ്സിലാകും. പരിസ്ഥിതി മലിനീകരണത്തിന്റെ രൂക്ഷത, ശബ്ദ മലിനീകരണം, വായു മലിനീകരണം എന്നിവ എത്രത്തോളമാണ് കുറഞ്ഞത്? പരിസരം ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഭരണകൂടം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഇനിയുള്ള കാലത്തെങ്കിലും മനുഷ്യൻ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ്. ലോക് ഡൗൺ കാലഘട്ടം മാറി നമ്മുടെ നാടും ലോകവും എത്രയും പെട്ടെന്ന് സാധാരണ നിലയിലാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
സാറ സജി
VII C അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം