"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/മുന്നും പിന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=2
| color=2
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

11:47, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

മുന്നും പിന്നും

കാടായിരുന്നു ഞാൻ,
 ഖനിയായി നിന്നൊരു വനമായിരുന്നു,
 ആരോമൽ പൈതങ്ങൾ അരുമയായി പായുന്ന മേടായിരുന്നു ഞാൻ,
എൻ മടിതട്ടിൽ ഉണർന്നു പുലരികൾ
എൻ ഹൃത്തടത്തിൽ മയങ്ങി രാവുകൾ ,
പൂർവ്വമാം തോട്ടത്തിൽ മേയുന്ന പൈക്കളും,
പശ്ചിമചോലയിൽ പാറുന്ന ശലഭവും ,
വെൺനിലാ പൊയ്കയിൽ നീന്തുന്ന താരവും ,
ചേർന്നതാണെൻ പൂർവ്വകാലം .
എങ്കിലിന്നെൻ പുലരിക്ക് വെണ്മയില്ല ,
എന്റെ മിഴിയാം പുഴകളിൽ നീരുമില്ല ,
എന്റെ ഹൃദയമാം തരുവിൽ പൂക്കളില്ല ,
എന്റെ സ്മിതമാം ചോലക്കു ശുദ്ധിയില്ല ,
എന്റെ മനമാം പൂക്കൾക്ക് നന്മയില്ല ,
ഓർക്കുന്നു ഞാനെൻ പ്രതാപത്തിൻ നാളുകൾ
അറിയുന്നു ഞാനെൻ മൃതമാം അവസ്ഥയും
എന്റെ വിജനമാം വീഥിയിൽ സ്മൃതികളില്ലാ ,
എങ്ങും എവിടെയും ഇന്നിന്റെ കയ്പ് മാത്രം ,
നാളെയുടെ ചിന്തകളിൽ നോവ് മാത്രം .

 

ആഷ്‍ലി എസ് എസ്
9 A ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത