"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Mhsstpba എന്ന ഉപയോക്താവ് [[മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുക...) |
No edit summary |
||
വരി 25: | വരി 25: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആതിര എംവി | | പേര്= ആതിര എംവി | ||
| ക്ലാസ്സ്= 7 | | ക്ലാസ്സ്= 7 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ | | സ്കൂൾ=മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ | ||
| സ്കൂൾ കോഡ്= 13024 | | സ്കൂൾ കോഡ്= 13024 | ||
| ഉപജില്ല= | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ | | തരം= കഥ | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
15:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൂമ്പാറ്റ
പുതിയൊരു വീടെടുക്കുമ്പോൾ, മുറ്റത്തൊരു വൃത്തിയുള്ള പൂന്തോട്ടവും ,അതിലെപ്പോഴും പറന്നുകളിക്കാൻ പൂമ്പാറ്റകളും വേണമെന്ന് മകൾക്ക് നിർബന്ധമുണ്ടായിരുന്നു. " എല്ലാം കൂടി എത്രയാവും?" ഞാൻ വീടുപണിക്കാരനോട് ചോദിച്ചു. " പത്ത് നാല്പത് ലക്ഷം ... " അയാൾ പറഞ്ഞു. " ചെറിയൊരു വീടാണ് ഞാനുദ്ദേശിക്കുന്നത്. " " ആയിരിക്കാം, പക്ഷേ പൂന്തോട്ടവും പൂമ്പാറ്റകളുമൊക്കെയാവുമ്പോൾ വലിയ വിലയാവും." " പൂമ്പാറ്റകളെ വേണ്ടെന്നു വെച്ചാലോ?" " ചെലവ് പാതി കുറയും." " പൂന്തോട്ടവും...?" " പിന്നെയും പാതി." " അപ്പോൾ പത്തുലക്ഷം മതിയാവും?" " ഏറെക്കുറേ... " വീടുപണിക്കാരൻ പറഞ്ഞ കാര്യം ഞാൻ മകളോട് വിശദീകരിച്ചു. അപ്പോൾ അവൾ പറഞ്ഞു, "എനിക്കും സമ്മതമാണച്ഛാ. അച്ഛനുമമ്മയ്ക്കും ജീവിക്കാൻ അത്തരമൊരു വീട് മതിയാവും." " അച്ഛനുമമ്മയ്ക്കും ... !?" " എന്നെ വേണ്ടെന്നല്ലേ അച്ഛൻ പറഞ്ഞത് ...." "ഞാനങ്ങനെ പറഞ്ഞോ!?" " പൂമ്പാറ്റകളെ വേണ്ടെന്നുവെച്ചാൽ ചെലവ് കുറയുമെന്ന് അച്ഛൻ പറഞ്ഞതോ?" ചിറകുകൾ പോലെ പിടയ്ക്കുന്ന അവളുടെ കൺപീലികളിലേക്കു നോക്കി ഏറെനേരം ഞാനങ്ങനെ ഇരുന്നു. ഒടുവിൽ ഒരു സ്വകാര്യം പോലെ ഞാനവളോട് ചോദിച്ചു, " അപ്പോൾ പൂക്കൾക്കു മീതെ പറന്നുകളിക്കുന്ന ആ പൂമ്പാറ്റ.... അത് നീയായിരുന്നോ ?" അവൾക്ക് ചിരിയടക്കാൻ വയ്യാതായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ