"സി.എം.എസ്.എൽ.പി.എസ് അകംപാടം/അക്ഷരവൃക്ഷം/ആശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| color=2  
| color=2  
}}
}}
{{Verified1|name=Subhashthrissur| തരം=കവിത}}

15:49, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആശ

എല്ലാം കാണാൻ ആശ
എന്നും കാണാൻ ആശ
എല്ലാം കാണാനാശിച്ച് ഞാനോ-
എൻമനമോ ആദ്യം ചാടും

മഞ്ഞ നിറത്തിൽ പൂക്കൾ
ആടിരസിയ്ക്കും കാറ്റിൽ
തേൻ നുകരാനായ് ശലഭങ്ങൾ
പാറി രസിച്ചു വരുന്നുണ്ടേ

നീല നിറത്തിൽ ആകാശം
വെള്ളപഞ്ഞിക്കെട്ടാൽ മൂടുന്നു
പറവകൾ പാറി രസിക്കാനായ്
പാറി പാറി വരുന്നുണ്ടേ

പച്ചയിൽ ഉറങ്ങും പുല്ലുകളിൽ
മഞ്ഞിൻ തുള്ളികൾ മുത്തുന്നു
ആ മുഖം ഒന്നുകാണാനായ്
വാർമഴവില്ലേ പോന്നാട്ടെ

എല്ലാം കാണാൻ ആശ
എന്നും കാണാൻ ആശ
എല്ലാം എന്നും കാണാൻ
എന്നും എനിക്കാശ
 

വൈഗ സംഗീത്
4 സി.എം.എസ്.എൽ.പി.എസ് അകംപാടം
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത