"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:26, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം
                   നിത്യ ജീവിതത്തിൽ ആരോഗ്യ പരിപാലനത്തിനും രോഗപ്രതിരോധത്തിനും വേണ്ടി നാം ശീലിച്ചുവരുന്ന ചര്യകളെയാണ് ശുചിത്വം അഥവാ സാനിട്ടേഷൻ എന്ന ആംഗലപദത്താൽ അർഥമാക്കുന്നത്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ എന്ന പേരിൽ നിന്നാണ്  ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽതന്നെ വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന തുല്യഅർഥത്തിൽതന്നെ ശുചിത്വം എന്ന വാക്കും ഉപയോഗിക്കപ്പെടുന്നു.
               ശുചിത്വം എന്നതിനെ വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ പല മേഖലകളായി തരംതിരിക്കാവുന്നതാണ്. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവ ഉൾപ്പെടുന്ന താണ് ആരോഗ്യ ശുചിത്വം. നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ നമ്മുടെ വ്യക്തിശുചിത്വത്തിലെ പോരായ്മകൾ കാരണമാകാറുണ്ട്. കൂടെക്കൂടെ കൈകഴുകുക, ചുമയ്ക്കുപ്പോഴും തുമ്മുപ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക, നഖം വെട്ടി വൃത്തിയാക്കുക, ഫാസ്റ്റ്ഫുഡ് കഴിവതും ഒഴിവാക്കുക, അമിതാഹാരം ഒഴിവാക്കുക, വ്യായാമം ചെയ്യുക, എട്ട് മണിക്കൂർ ഉറക്കം തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ ഉൾപ്പടുന്നു.
                ഒരു സമൂഹത്തിൽ ആയിരിക്കുമ്പോൾ നാം പാലിക്കേണ്ട ചില ശുചിത്വമുറകളുണ്ട്. പൊതുസ്ഥല ങ്ങളിൽ തുപ്പുക, ചപ്പുചവറുകൾ വലിച്ചെറിയുക, മലിനജലം ഒഴുക്കി വിടുക, ശുദ്ധജലതടാകങ്ങൾ നശിപ്പിക്കുക തുടങ്ങിയവയെല്ലാം സാമൂഹിക ശുചിത്വത്തിനു എതിരെ നാം ചെയ്യുന്ന പ്രവർത്തികളാണ്. 
    വ്യക്‌തിശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയെപോലെ തന്നെ നാം പാലിക്കേണ്ട മറ്റൊന്നാണ് മാധ്യമ ശുചിത്വം എന്നത്. നവമാധ്യമങ്ങളുടെ വരവോടെ സന്ദേശങ്ങൾ കൈമാറുക എന്നത് വളരെ സുലഭമായി കൊണ്ടിരിക്കുകയാണ്. ആയതിനാൽ തന്നെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുക, മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുക എന്നിവയെല്ലാം വർധിച്ചു വരുന്നു. മാനവികതയുടെ നന്മയ്ക്കുവേണ്ടി കണ്ടെത്തിയ മാധ്യമങ്ങളെ തിന്മയുടെ പ്രവർത്തികൾക്കായി ഉപയോഗിക്കാതെ മാധ്യമ ശുചിത്വം പാലിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. 
               ഇന്ന് ലോകജനത നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ വൈറസ് എന്ന മഹാമാരി. ലോകജനതയെ തന്നെ പിടിച്ചുകുലുക്കുകയും ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയും  ചെയ്യുന്ന ഈ വൈറസിന് ഇതിവരെ മരുന്നുകൾ ഒന്നും തന്നെ കണ്ടുപിടിക്കാൻ വൈദ്യശാസ്ത്രരംഗത്തിന് കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു പരിധിവരെ വ്യക്തിശുചിത്വത്തിലൂടെ ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കരുത് നമുക്കു തടുക്കാനാകും. കൂടാതെ സാമൂഹിക അകലം പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയുന്നതിനും കഴിയും. 
            രോഗം വന്നിട്ട് ചികിൽസിക്കുന്നതിനെക്കാൾ രോഗം വരാതെ പ്രതിരോധിക്കുന്നതാണ് നല്ലത് എന്നത് മറക്കാതെ വ്യക്‌തിശുചിത്വം പാലിക്കുന്നവരായും സമൂഹത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാവാൻ നാം ഒരു കാരണക്കാരനാകാതിരിക്കാനും ശ്രമിക്കാം. 
ധനുജ ആർ എസ്സ്
9 C പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം