"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ശുചിത്വബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ശുചിത്വബോധം | color=4 }} <p> <br> ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color= 3   
| color= 3   
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}

13:19, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വബോധം


രണ്ടു വിധത്തിലുള്ള ശുചിത്വത്തെക്കുറിച്ച് ചിലചിന്തകൾ നിങ്ങളുടെ മുന്നിൽവയ്ക്കുന്നു.വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവും.ഇന്നത്തെ പരിസ്ഥിതിയിൽ രണ്ടിനും തുല്യ പ്രാധാന്യമാണുളളത്.കൊറോണ എന്ന വിപത്ത് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും പാലിക്കണം.വായു,മണ്ണ്,ജലം-എല്ലാം നമ്മൾ ശുചിയായ് സൂക്ഷിക്കുക.... ആദ്യമായ് നമ്മെ ശുചിയായ് സംരക്ഷിക്കാം.അതിനായ് ദിവസവും കുളിക്കണം,വൃത്തിയുള്ള വസ്ത്രം ധരിക്കണം,ശുചിമുറിയിൽ പോയ ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുകണം,നഖങ്ങൾ വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം,പല്ല് തേക്കണം,മുഖവും വായും കഴുകണം,മുടി ചീകി ഒതുക്കി വയ്ക്കണം,ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈയും വായും കഴുകണം,ആഹാരം കഴിക്കാൻ വൃത്തിയുള്ള പാത്രങ്ങൾ ഉപയോഗിക്കണം,വൃത്തിയുള്ള സ്ഥലത്തിരുന്ന് ഭകഷണം കഴിക്കണം, ഭക്ഷണം നന്നായി പാകം ചെയ്യണം,തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം,ഭക്ഷണം എപ്പോഴും അടച്ച് സൂക്ഷിക്കണം,ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും വീഴാൻ പാടില്ല.സാമൂഹിക അകലം കൃത്യമായി പാലിക്കണം.ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം.............................................ഇനി നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം.വീടിനകം അടിച്ചു വാരിയും സോപ്പ് വെള്ളം ഉപയോഗിച്ച് തുടച്ചും സൂക്ഷിക്കുക. സാധനങ്ങൾ വലിച്ചു വാരി ഇടരുത്. അവ അടുക്കിപ്പെറുക്കി വയ്ക്കാൻ ശ്രദ്ധിക്കുക.വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനിടവരരുത്.അവിടെ കൊതുക് മുട്ടയിട്ട് പെരുകാനിടവരും കൊതുകുകൾ രോഗം പരത്തുമെന്നറിയാമല്ലോ? കൂടാതെ ചുറ്റുപാടും ചപ്പുചവറുകൾ കുന്നുകൂടാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റൊരു കാര്യം ജല സ്രോതസ്സുകൾ സംരക്ഷിക്കുക എന്നതാണ്. കിണറുകൾ വലയുപയോഗിച്ച് സംരക്ഷിക്കണം.കുളങ്ങൾ, തോടുകൾ,നീർച്ചാലുകൾ,അരുവികൾ, കനാലുകൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയണം.പ്ളാസ്റ്റിക്, വിസർജ്ജ്യ വസ്തുക്കൾ,ചപ്പുചവറുകൾ, ചീഞ്ഞളിഞ്ഞ വസ്തുക്കൾ എന്നിവ മണ്ണിനേയും ജലത്തേയും ഒപ്പം വായുവിനേയും മലിനമാക്കും.അതിനിടവരുത്തുന്ന സാഹചര്യങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ മടിക്കരുത്..............................................പൊതു സ്ഥലങ്ങളിൽ തുപ്പുകയോ,മാലിന്യങ്ങൾ വലിച്ചെറിയുകയോ ചെയ്യരുത്. വീട്ടിലായാലും,പൊതു സ്ഥലങ്ങളിലായാലും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കപ്പെടണം. ഇപ്പോഴുളള സാഹചര്യമനുസരിച്ച് കൊറോണ പോലുളള മഹാമാരിയോട് എതിർത്തു നില്ക്കാൻ ശുചിത്വബോധം നമ്മളിലുണ്ടായേ തീരൂ.കൈയ്യുറകളും മാസ്കും ഉപയോഗിച്ച് മാത്രമേ അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തുപോകാൻ പാടുളളൂ.ഒരു പ്രതലത്തിലും സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.പുറത്ത് പോയി വന്നാലുടൻ തന്നെ കൈയും മുഖവും കാലും സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയശേഷം മാത്രമേ വീട്ടിനുള്ളിൽ കടക്കാവൂ.ഈ ശുചിത്വബോധം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തന്നെ നമുക്ക് പിന്തുടരാം, 'കൊറോണ വൈറസ്' എന്ന ഭീകര ജീവിയെ പൂർണ്ണമായും ആട്ടിപ്പായിക്കാം.

ആനന്ദ് ആർ എ
6എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം