"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/പ്രഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രഹരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/പ്രഹരം എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/പ്രഹരം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത}}

23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം

പ്രഹരം




ഒന്നായിത്തീർന്നു ഈ ഉലകമൊടുവിൽ
അതിരുകളില്ലാതെ ,ഉടമ്പടികളില്ലാതെ
വൈരം മറന്നൂ ,തിരിച്ചറിഞ്ഞൂ
മനുജനെന്ന പദത്തിനർത്ഥം
ഭൂഖണ്ഡാന്തര മിസൈലുകളും
അണ്വായുധങ്ങളും പൊടുന്നനെ
ജീവഛവങ്ങളായുറഞ്ഞു
ശ്വാസത്തിനായി പിടയുമ്പോൾ
ചുരുങ്ങി ചെറുതായീ ഡോളറിൻ മൂല്യം
അഹംഭാവത്തിൻ പുറങ്കുപ്പായം
അടർന്നുവീണപ്പോൾ സുരക്ഷിത
കവചമായി ചേർന്നു നിന്നത്
നേർത്തൊരു മുഖാവരണം മാത്രം
മുത്തശ്ശി പറയും നിമിത്തമോ
മുത്തശ്ശൻ ഉരുവിടും കൽക്കിയോ
അറിയില്ലയെന്നാൽ നഗ്‌ന
നേത്രങ്ങൾക്കതീതനാം സൂഷ്മാണു
വിടവുകളില്ലാതെ തുന്നിച്ചേർത്തൂ
ഭൂഗോളമൊന്നാകെ ,എന്നാൽ
മനുഷ്യനിർമ്മിത ഗർവ്വിൻ ഗർത്തങ്ങൾ
ശവങ്ങളാൽ നിറച്ചു അനുനിമിഷവും അണു
തിരിച്ചു പോക്കായേക്കമിത് ഒരു പക്ഷേ
വെടുപ്പാക്കിയ ഹസ്തങ്ങൾ പോലെ
ഏറെ വെടുപ്പാർന്നൊരു നവലോകത്തേക്ക് ............

 

PRIYA.P.R
10 A എൽ. വി. എച്ച്.എസ്. പോത്തൻകോട്
 കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത