"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/മടക്കയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കഥ}}

16:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മടക്കയാത്ര

കഥ തുടങ്ങുന്നത് അങ്ങ് ദൂരെ ദൂരെയുള്ള ഒരു കാട്ടിലാണ്. ആധുനിക സാങ്കേതിക വിദ്യകൾ തൊട്ടു തീണ്ടാത്ത കാടിൻ്റെ മക്കൾ താമസിച്ചിരുന്ന 'കരിവീട്ടി' കാടിൻ്റെ കഥ. ആകാശം മൂടി നിൽക്കുന്ന ഒരു മലയുടെ അടിവാരത്തു നിന്നും ഉത്ഭവിക്കുന്ന ഒരു പുഴയുടെ അക്കരെയാണ് ഈ കാട് അധികം ആരും അവിടേക്ക് പ്രവേശിക്കാറില്ലയിരുന്നു.


'കരിവീട്ടിക്കാട് 'വളരെ വിശാലമായൊരു കാടാണ്. കുന്നുകളുo, പുഴകളും,വൻമരങ്ങളും ഫലവൃക്ഷലതാദികളും, ഔഷധ സസ്യങ്ങളും, അമൂല്യ വസ്തുക്കളും ഉൾപ്പെടുന്ന ഒരു വനം. ഈവനത്തിൻ്റെ മക്കളായ ഗോത്ര ജനത കൃഷി ചെയ്തും പ്രകൃതിദത്ത വസ്തുകൾ ഉണ്ടാക്കി കൈമാറ്റം ചെയ്തുമാണ് അവർ ആ കട്ടിൽ കഴിഞ്ഞിരുന്നത്. അവർക്ക് പ്രകൃതിയായിരുന്നു എല്ലാം. അവർ മഴയെ, ഇടിയെ, മിന്നലിനെ ഭയഭക്തി ബഹുമാനത്തോടെ പൂജിച്ചിരുന്നു. അതു കൊണ്ടായിരിക്കണം അവർക്ക് വേണ്ടതെല്ലാം പ്രകൃതി കനിഞ്ഞ് നൽകിയിരുന്നത്.

വർഷത്തിലൊരിക്കൽ ഒരു പ്രത്യേക സ്ഥലത്ത് എല്ലാവരും ഒത്തുകൂടുകയും ഓരോരുത്തരുടെയും കൈയ്യിലുള്ള പ്രകൃതിദത്ത വസ്തുക്കൾ വേണ്ടവർക്ക് പരസ്പരം കൈമാറുകയുകയും ചെയ്യുമായിരുന്നു. ഈ ജനത കാട്ടിൽ നിന്ന് ലഭിക്കന്നതൊന്നും പുറം നാട്ടിലേക്ക് കൊടുക്കാറില്ല. അങ്ങനെ സന്തോഷത്തോടെ പരിസ്ഥിതിയുമായി ഇണങ്ങി അവർ ജീവിച്ചിരുന്നു. ഈ കാട്ടിൽ മനുഷ്യമൃഗ വ്യത്യാസമില്ല. മൃഗങ്ങൾ മനുഷ്യൻ്റെ കുട്ടുകാരെ പോലെയാണ്. പാമ്പും കുരങ്ങനും , ആനയയും , മയിലും എല്ലാം യഥേഷ്ടം താമസിച്ചിരുന്നു ഈ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല, ഇങ്ങനെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇവരുടെ ജീവിതത്തിൽ എവിടെ നിന്നോ ഒരു കരിനിഴൽ വീഴാൻ തുടങ്ങി. സാങ്കേതിക വിദ്യകളെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന നഗരത്തിലെ ചില മനുഷ്യർ ഈ കാടിനെ ലക്ഷ്യമിട്ട് നീങ്ങി. അവരുടെ ലക്ഷ്യം ഭൂമി കൈയ്യേറ്റവും അമൂല്യ വസ്തുക്കളുടെ കവർച്ചയുമായിരുന്നു. കാട് കൈയ്യേറാൻ വന്ന നാട്ടാളർ കാടിനെ പിച്ചിചീന്താൻ ആരംഭിച്ചു. ആ നാട്ടാളർക്ക് കരിവീട്ടിക്കാടിനെ കൈ പിടിയിൽ ഒതുക്കാൻ സാങ്കേതിക വിദ്യയുടെ സഹായം ഉണ്ടായിരുന്നു.

കാടിൻ്റെ മക്കൾ തങ്ങളുടെ അമ്മയായ, ദൈവമായ ആ കാടിനെ കൈയ്യേറ്റം ചെയ്യുന്നത് നോക്കി നിന്നില്ല. അവർ ആ നാടാളരോട് പ്രതികരിക്കാൻ തുടങ്ങി. അവർക്കൊപ്പം മൃഗങ്ങളും പങ്ക് ചേർന്നു. പക്ഷേ അധികനേരം അവർക്ക് നാട്ടാളരുടെ ആയുധങ്ങൾക്ക് മുന്നിൽ ചെറുത്തു നിൽക്കാനായില്ല. നാട്ടാളർ അവരെ വകവരുത്തി കാട്ടിൽ നിന്ന് വേണ്ടതെല്ലാം കൈക്കലാക്കി. പ്രകൃതിയുടെ ശക്തിയായി അവർ കരുതിയ നാഗമാണിക്യം, ആനക്കൊമ്പ്, അങ്ങനെ എല്ലം എല്ലാം അവർ കൈക്കലാക്കി. കൂടാതെ മരങ്ങളെയും മലകളെയും ഇടിച്ചു നിരത്തി. അങ്ങനെ കരിവീട്ടിക്കാട് ഒരു ശവപ്പറമ്പായി മാറി. ശേഷം ആ നാട്ടാളർ കാട് തീണ്ടി ആവാസസ്യവസ്ഥയെ നശിപ്പിച്ച് കാടിന് തീയിട്ട് മടങ്ങിപ്പോയി.

ആ കാടിൻ്റയും കാട്ടുമക്കളുടെയും അവസ്ഥ കണ്ട ആകാശം അവിടെ കണ്ണീർ പൊഴിച്ചു. പിന്നീട് അതൊരു പ്രതികാരമായി നഗരങ്ങളിൽ വർഷിച്ചു. ആ മഴ മാസങ്ങളോളം തോരാതെ നിന്നു. അതൊരു വെള്ളപ്പൊക്കമായി മാറി. അങ്ങനെ നഗരത്തിലെ മനുഷ്യരുടെ കൃഷിയും, ബഹുനില മാളികകളും ആ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ചിലർ മരണപ്പെടുകയും ചെയ്തു. മറ്റുള്ളവർ വല്ലതെ കഷ്ടപ്പെടുകയും ചെയ്തു. താമസിക്കാൻ വീടില്ല, ഭക്ഷണമില്ല, ശുദ്ധ ജലവുമില്ല. അങ്ങനെ നാട്ടിലെ ചിലർ പ്രകൃതിയോട് ചെയ്ത ക്രൂരതയ്ക്ക് പ്രകൃതി എല്ലാവർക്കുമായി തിരിച്ചടി നൽകി. പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് തിരിച്ച് പ്രതികരിക്കുമെന്ന് കരിവീടിക്കാടിനെ നശിപ്പിച്ചവർക്ക് മനസ്സായി. തുടർന്ന് പ്രകൃതിയെ അവർ സംരക്ഷിക്കൻ തുടങ്ങി. 'കരിവീട്ടിക്കാടിനെ' തീണ്ടിയവർ തന്നെ കരിവീട്ടിക്കാടിൻ്റെ ആവാസവ്യവസ്ഥയെ പുനഃസൃഷ്ടിച്ചു. ക്രമേണ കരിവീട്ടിക്കാട്ടിൽ ജീവൻ്റെ തുടിപ്പുണ്ടായി. പഴയതുപോലെ പക്ഷികളുടെയും മൃഗങ്ങളുടെയും പുഴയുടേയുംശബ്ദം കേട്ട് തുടങ്ങി. അവർ ആ കാട്ടിൽ പുതിയ വൃക്ഷ തൈകളും വച്ചു പിടിച്ചു. അങ്ങനെ അവർ ആ കാടിൻ്റെ സംരക്ഷകരായി മാറി. പതുക്കെ പതുക്കെ ആ കുറച്ചുപേർ അവരറിയാതെ കാടിൻ്റെ മക്കളായി മാറി.

പണ്ട് കാലങ്ങളിൽ ജനങ്ങൾ പ്രകൃതിയോട് ഇണങ്ങിയാണ് ജീവിച്ചിരുന്നത്. എന്നാൽ എപ്പോഴോ ജനങ്ങൾക്കുണ്ടായ മാറ്റം അവരെ പ്രകൃതിയിൽ നിന്നും അകറ്റി നാഗരിക സൗകര്യങ്ങളിൽ ഭ്രമപ്പെട്ട മനുഷ്യർ പ്രകൃതിയെ ജീവിതത്തിൽ നിന്നും അകറ്റുക മാത്രം ചെയ്തത് മറച്ച് പ്രകൃതിയെ പല വിധത്തിലും ചൂഷണവും ചെയ്തു. ആധുനിക ജനതയിൽ ഭൂരിഭാഗം പേർക്കും പ്രകൃതിയെ അല്ലെങ്കിൽ ഗ്രാമത്തെ ഇഷ്ടപ്പെടുന്നവരല്ല. എന്നാലും അവരുടെ ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ നമ്മുടെ പൂർവികർ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചത്തിൻ്റെ സ്മരണ ഉള്ളത് കൊണ്ടായിരിക്കണം ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഉള്ളവർ പോലും ബാൽക്കണികളിൽ ചെറിയ തോതിലുള്ള പൂന്തോട്ടവും മറ്റ് സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നത്.

നാം ഓരോരുത്തരുടെയും പ്രതികമാണ് കരിവീട്ടക്കാടിൻ്റെ നാശത്തക്ക് കാരണമായവരിൽ ചിലർ എന്നാൽ അവർക്കുണ്ടായ തിരിച്ചറിവ് നമുക്കുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിയുടെ ആവാസവ്യവസ്ഥയിൽ മനഷ്യൻ പല മാറ്റങ്ങളും കൊണ്ടുവന്നു. ഇതിൻ്റെ ഫലമായി പ്രകൃതി രണ്ട് വർക്ഷമായി വരൾച്ചയായും, വെളളപൊക്കമായും നമുക്ക് തിരിച്ചടി നൽകി. നാം പരിസ്ഥിയെ സംരക്ഷിച്ച് പ്രകൃതിയിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!. ഇലെങ്കിൽ ഇനി മനുഷ്യരുടെ അവസ്ഥ ......!!!

അഭിഷേക് എം എസ്
8 A ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ