"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/സാമ്പത്തിക പ്രത്യാഘാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ | ||
| സ്കൂൾ കോഡ്= 43085 | | സ്കൂൾ കോഡ്= 43085 | ||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് | | ഉപജില്ല= തിരുവനന്തപുരം സൗത്ത് | ||
വരി 24: | വരി 24: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified|name=PRIYA}} | {{Verified|name=PRIYA|തരം=ലേഖനം}} | ||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]] |
08:27, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സാമ്പത്തിക പ്രത്യാഘാതം
ആർദ്രതയെയും രാക്ഷസകാരത്തെയും തുറന്നുകാട്ടി കൊണ്ട് നമ്മുടെ മുന്നിലൂടെ മറ്റൊരു പ്രതിസന്ധി ഘട്ടം കൂടി കടന്നുപോവുകയാണ്. ലോകാരോഗ്യസംഘടന മഹാമാരിയെന്ന പ്രഖ്യാപിച്ച കോവിഡ് -19 അഥവാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം -19 ലോകത്തിലെ വൻശക്തികളെയെല്ലാം ഭയത്തിൽ ആക്കി, ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ അപഹരിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണ് രണ്ടായിരാമാണ്ടിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിച്ച മേർസും (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) 2004 പ്രത്യക്ഷപ്പെട്ട സാർസും കൊറോണ വൈറസ് കുടുംബത്തിലെ അംഗങ്ങൾ തന്നെയായിരുന്നു. ഇവയ്ക്ക് പുറമേ മറ്റു ജീവികളെ ബാധിക്കുന്ന നിരവധി കൊറോണ വൈറസുകളെയും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് -19 എന്ന മഹാമാരി ലോക സാമ്പത്തിക വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും കേരളത്തെയും ചെറുതല്ലാത്ത രീതിയിൽ സാമ്പത്തികപ്രതിസന്ധി ബാധിക്കും. പ്രാഥമിക,ദ്വിതീയ,തൃതീയ മേഖലകളിൽ ഈ പ്രതിസന്ധി തെളിഞ്ഞു കാണുകയും അപകടകരമായ അനുരണനങ്ങൾ പ്രതിഫലിക്കുകയും ചെയ്യും എന്നതിൽ രണ്ടു പക്ഷമില്ല. കേരളത്തിൻറെ കഴിഞ്ഞ കുറേ വർഷങ്ങളായി ഉള്ള സാമ്പത്തികസ്ഥിതി പരിശോധിക്കുമ്പോൾ വരുമാനം പ്രധാനമായും കണ്ടെത്തുന്നത് തൃതീയ മേഖലയിൽ നിന്നാണ് അഥവാ സേവനമേഖലയിൽ നിന്നാണ്.താരതമ്യേന ഉയർന്ന വരുമാനമുള്ള ഇന്ത്യൻ സംസ്ഥാനമാണ് കേരളമെങ്കിലും കേരളത്തിലെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിൽ തന്നെയാണ് സംസ്ഥാന സമ്പദ്ഘടനയുടെ വളർച്ച ശക്തിപ്പെടുത്തുന്ന മേഖലയാണ് സേവനമേഖല .വ്യാപാര ഗതാഗത സംഭരണം വാർത്താവിനിമയം തുടങ്ങി എല്ലാ തരത്തിലുമുള്ള സേവനങ്ങളും ഉൾപ്പെടുന്നതാണ് സംസ്ഥാനത്തിന്റെ സേവന മേഖല അഥവാ തൃതീയമേഖല കോവിഡ് -19 ന്റെ ഭാഗമായി വലിയ ആഘാതം ഉണ്ടാകാവുന്ന മേഖലയാണ് തൃതീയ മേഖല. ലോക്ക് സാഹചര്യത്തിൽ വ്യാപാര വ്യവസായ മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത് കച്ചവടസ്ഥാപനങ്ങൾ തുറക്കാതിരിക്കുന്നതും ആളുകൾ പുറത്തിറങ്ങാതെ ഇരിക്കുന്നതും മറ്റും വ്യാപാര വ്യവസായ മേഖലയെ ബാധിക്കുന്നുണ്ട് കൂടാതെ വളരെ ചുരുങ്ങിയ പൊതു ഭരണ സ്ഥാപനങ്ങൾ ഒഴിച്ച് മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതും സേവന മേഖലയിലെ സാമ്പത്തിക ഇടിവിന് കാരണമാകുന്നു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം