"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 155: | വരി 155: | ||
പ്രമാണം:36035 rd4.jpg | പ്രമാണം:36035 rd4.jpg | ||
പ്രമാണം:36035 rd6.jpg | പ്രമാണം:36035 rd6.jpg | ||
</gallery> | |||
</div> | |||
==ഡോ.എ പിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം== | |||
<div align="justify"> | |||
ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിൽ ഡോ.എ പിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവ്വഹിച്ചു.സ്കൂളിലെ അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ ആർ സി ) യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രതിമാസ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിലെ സുമനസ്സുകളായ അധ്യാപകരും മറ്റും ചേർന്നാണ് തുക സമാഹരിക്കുന്നത്.കൃത്യമായ മാനദണ്ഡങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ നിരാലംബരായ 10ൽ പരം വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നിർധനാവസ്ഥയിലുള്ള കുട്ടികളുടെ പഠന പുരോഗതി ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. | |||
പിടിഎ പ്രസിഡണ്ട് രതീഷ് കുമാർ കൈലാസത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഒ ആർ സി കോഡിനേറ്റർ എൻ സുഗതൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ പി രാജേശ്വരി മുഖ്യാതിഥിയായിരുന്നു.ഹെഡ്‌മിസ്ട്രെസ് എസ് സഫീന ബീവി, ഡെപ്യൂട്ടി എച്ച് എം ടി ഉണ്ണികൃഷ്ണൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ രാജീവ് നായർ, പി ടി എ വൈസ് പ്രസിഡന്റ് എച്ച് റിഷാദ് സീനിയർ അധ്യാപകരായ ബി കെ ബിജു, ഹരിലാൽ, സി ആർ ബിനു, സ്മിത, തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ നന്ദി പറഞ്ഞു | |||
<gallery mode="packed" heights="150"> | |||
പ്രമാണം:36035 ap1.jpg | |||
പ്രമാണം:36035 ap2.jpg | |||
</gallery> | |||
</div> | |||
==ഓണാഘോഷം2024== | |||
<div align="justify"> | |||
ഓണാഘോഷ പരിപാടികൾ ഹെഡ്‌മിസ്ട്രെസ് എസ് സഫീന ബീവി ഉദ്ഘാടനം ചെയ്തു.പരിപാടികളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിര പ്രത്യേക ശ്രദ്ധ ആകർഷിച്ചു.കുട്ടികൾ അത്തപ്പൂക്കളങ്ങൾ തയാറാക്കി. ആഘോഷപരിപാടികളിൽ കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു.ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവുംനുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 onam241.jpg | |||
പ്രമാണം:36035 0nam242.jpg | |||
പ്രമാണം:36035 onam243.jpg | |||
പ്രമാണം:36035 onam4.jpg | |||
</gallery> | |||
</div> | |||
==സമഗ്ര കായികപരിശീലന പദ്ധതി(STEPS)ഉദ്ഘാടനം== | |||
<div align="justify"> | |||
താമരക്കുളം വി.വി.എച്ച്.എസ്.എസിൽ* *സമഗ്ര കായികപരിശീലന പദ്ധതി(STEPS)* | |||
കായിക രംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്ക്കൂൾ ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നു.കുട്ടികൾക്ക് കായിക പരിശീലനത്തിന് കൂടുതൽ അവസരം ഒരുക്കാൻ പാലയ്ക്കൽ ശ്രീമതി പത്മിനിയമ്മ ടീച്ചറിന്റെ 15-ാമത് സ്മൃതി ദിനത്തിൽ പുതിയ കായിക പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കായിക ഉപകരണങ്ങളുടെ വിതരണവും, | |||
വോളിബോൾ, ബാഡ്മിൻ്റൺ പരിശീലനത്തിനുള്ള പുതിയ കോർട്ടുകളുടെ ഉദ്ഘാടനവും നടന്നു. | |||
കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ പി. രാജേശ്വരി നിർവ്വഹിച്ചു.പിടിഎ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അധ്യക്ഷനായി. വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു.ബാഡ്മിന്റെൺ കോർട്ടിന്റെ ഉദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ അനിൽകുമാർ നിർവ്വഹിച്ചു. കായിക അദ്ധ്യാപകരുടേയും, പ്രഫഷണൽസിന്റെയും സഹായം ഉപയോഗപ്പെടുത്തി , കുട്ടികൾക്ക് കായികരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതിനോടകം സാധ്യമായിട്ടുണ്ട്. 2024-25 അക്കാദമിക വർഷത്തിൽ വിവിധ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ 25 ഓളം കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു.പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ,ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,പിടിഎ വൈസ് പ്രസിഡന്റ് എച്ച്. റിഷാദ് ,അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ, മാതൃസംഗമം കൺവീനർ അൽഫീനഷനാസ്, സ്റ്റാഫ് സെക്രട്ടറിമാരായ സി. എസ് ഹരികൃഷ്ണൻ, പി എസ് ഗിരീഷ് കുമാർ,, വിനോദ് കുമാർ , സോതിഷ്,ബാലു എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 steps1.jpg | |||
പ്രമാണം:36035 step3.jpg | |||
</gallery> | </gallery> | ||
</div> | </div> |
21:40, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024-25
2024 ജൂൺ 3 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.സ്കൂൾ പ്രവേശനോത്സവം ബഹു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ഉത്ഘാടനം ചെയ്തുചടങ്ങിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി വേണു, ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് Adv. കെ.അനിൽകുമാർ , സ്കൂൾ മാനേജർ പി.രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ,ഡെപ്യൂട്ടി എച്ച് എം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 2024-25 വർഷത്തെ പ്രവർത്തന കലണ്ടർ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു ഖാൻ പ്രകാശനം ചെയ്തു .പുതിയതായി പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓർമ്മമരം എന്ന പേരിൽ വൃക്ഷത്തൈകൾ സ്കൂൾ മാനേജർ വിതരണം ചെയ്തു.
പരിസ്ഥിതി ദിനാഘോഷം 2024
പരിസ്ഥിതി ദിനാഘോഷം സ്കൂൾ ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ ഡെപ്യൂട്ടി എച്ച് എം, എന്നിവർ സംസാരിച്ചു.
ലോക പരിസ്ഥിതി ദിനാഘോഷം 2024
താമരക്കുളം വി.വി.എച്ച്.എസ്.എസ് എൻ.എസ്സ്.എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കായംകുളം ക്ലസ്റ്റർതല പരിസ്ഥിതി ദിനാഘോഷം നടത്തി. സ്ക്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ് ജി വേണു ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് എസ് ഷാജഹാൻ പരിസ്ഥിതിദിന റാലി ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈവിതരണോദ്ഘാടനം റ്റി. രാജീവ് നായർ നിർവ്വഹിച്ചു. Dr. പ്രോംലാൽ പരിസ്ഥിതിദിന സെമിനാർ നയിച്ചു. NSS കായംകുളം ക്ലസ്റ്റർ PAC ശ്രീ. എം ജയിംസ് NSS സന്ദേശം നൽകി. NSS പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ, HM സഫീനാ ബീവി, പി റ്റി എ വൈസ് പ്രസിഡന്റെ് മാരായ രതീഷ് കുമാർ കൈലാസം, സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലാബീവി, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ സുഗതൻ, അഞ്ജു ബി നായർ,ഡപ്യൂട്ടി HM റ്റി. ഉണ്ണികൃഷ്ണൻ, R ഉണ്ണികൃഷ്ണൻ, കെ ജയകൃഷ്ണൻ, അശോകൻ കെ.ജി, സി എസ് ഹരികൃഷ്ണൻ,R ശ്രീലാൽ, എ ഹരികുമാർ വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അജ്ഞലി എ എൽ വിഷണു ബിഎന്നിവർ പങ്കെടുത്തു.
പേനക്കൂട പദ്ധതിയുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് പരിസ്ഥിതി ക്ലബ്
പേനക്കൂട പദ്ധതിയുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് തളിര് പരിസ്ഥിതി ക്ലബ്. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ, മണ്ണിലേക്ക് വലിച്ചെറിയാതെ ശേഖരിക്കാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ് തളിര് പരിസ്ഥിതി ക്ലബ് അംഗങ്ങൾ. ക്ലാസുകളിൽ സ്ഥാപിക്കുന്ന പേനക്കൂട കളിൽ നിക്ഷേപിക്കുന്ന പേനകൾ, പുനർനിർമ്മാണത്തിനായി ഹരിതകർമ്മസേനക്ക് കൈമാറും.പരിസ്ഥിതി ക്ലബിന്റെ പ്ലാസ്റ്റിക് വിരുദ്ധ സേനയുടെ നേതൃത്വത്തിൽ പുനരുപയോഗിക്കാൻ കഴിയുന്ന,മഷിപ്പേന ഉപയോഗിക്കുന്നതിനായി ക്ലാസുകളിൽ ബോധവത്കരണം നടത്തും.പേനക്കൂട പദ്ധതി താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ അദ്ധ്യക്ഷനായി.പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് സഫീനബീവി, ഡപ്യൂട്ടി എച്ച്. എം റ്റി ഉണ്ണികൃഷ്ണൻ, പിടിഎ വൈസ് പ്രസിഡന്റ് സുനിത ഉണ്ണി, അഡ്മിനിസ്ട്രേറ്റർ ടി. രാജീവ് നായർ,കെ.പ്രസാദ്,സി.ആർ ബിനു, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ റാഫിരാമനാഥ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
വായനാദിനം 2024
വി.വി. ഹയർ സെക്കൻ്ററിസ്കൂളിൽ ജൂൺ 19 ന് നടന്ന വായന ദിനവും പി.എൻ പണിക്കർ അനുസ്മരണവും ബഹു.ഹെഡ്മിസ്ട്രസ് സഫീന ബീവി ഉദ്ഘാടനം ചെയ്തു. വായന ദിന പ്രതിജ്ഞ, പുസ്തകാസ്വാദനം, പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം, വായനദിന ക്വിസ് തുടങ്ങിയവ ചടങ്ങിൻെ ഭാഗമായി നടത്തി. വായനയുടെ പ്രാധാന്യം വിവരിച്ചു കൊണ്ടുള്ള പ്ലക്കാർഡുകൾ സ്കൂൾ അസംബ്ളിയിൽ കുട്ടികൾ പ്രദർശിപ്പിച്ചു. ഡെപ്യൂട്ടി എച്ച്.എം ടി. ഉണ്ണികൃഷ്ണൻ ബി.ശ്രീപ്രകാശ്, സി.എസ് ഹരികൃഷ്ണൻ, സി.ആർ ബിനു എന്നിവർ ചടങ്ങിൽ സംസാരിച്ചു. മലയാളം അധ്യാപകരുടെ നേതൃത്വിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനദിന പരിപാടികൾക്കും തുടക്കം കുറിച്ചു.
+1 പ്രവേശനോൽസവം 2024
താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിൽ +1 പ്രവേശനോൽസവം നടത്തി. പ്രിൻസിപ്പൽ ആർ രതീഷ്കുമാർ ഉദ്ഘടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. എച്ച് എം എസ് സഫീന ബീവി, മാതൃസംഗമം കൺവീനർ ഫസീല ബീഗം ഡെപ്യൂട്ടി എച്ച് എം ടി ഉണ്ണികൃഷ്ണൻ, സി എസ് ഹരികൃഷ്ണൻ, ആർ ശ്രീലാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ് കുമാർ അദ്ധ്യാപകരെ പരിചയപെടുത്തി, വിവിധ യൂണിറ്റ്‌കളുടെ കോ ഓർഡിനേറ്റർ മാരായ കെ രഘു കുമാർ, കെ ജയകൃഷ്ണൻ, ഡി ധനേഷ്, ആർ ശ്രീ ലേഖ എന്നിവർ യൂണിറ്റുകളുടെ പ്രവർത്തനം വിശദീകരിച്ചു. സീനിയർ അദ്ധ്യാപകരായ ആർ ഹരിലാൽ സ്വാഗതവും, ജി രാജശ്രീ നന്ദിയും രേഖ പെടുത്തി.
ലോക ലഹരി വിരുദ്ധ ദിനം 2024 ജൂൺ 26
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വിദ്യാർത്ഥിയായ ധ്യാൻ അജിത്ത് ലഹരി വിരുദ്ധ പ്രസംഗം നടത്തി. വിദ്യാർത്ഥികൾ പോസ്റ്റർ രചനയും പ്രതിജ്ഞയും എടുത്ത് ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പങ്കാളികളായി. ഹെഡ്മിസ്ട്രസ് S സഫീന ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ T ഉണ്ണികൃഷ്ണൻ,PTA പ്രസിഡൻ്റ് S ഷാജഹാൻ, വൈസ് പ്രസിഡൻ്റ് സുനിത ഉണ്ണി,ഫസീല ബീഗം, ഇർഷാദ് , നല്ല പാഠം കോഡിനേറ്റേഴ്സ് ശാന്തി തോമസ്,സോതിഷ് എന്നിവർ പങ്കെടുത്തു
ദേശീയ ഡോക്ടേഴ്സ് ദിനം 2024
ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ആതുരസേവന രംഗത്തെ മികവിന് പുരസ്കാരം നല്കി. താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ചുനക്കര CHC യിലെ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ ഡോ.മുംതാസ് ബഷീറിന് പുരസ്കാരം നല്കി.ഏത് പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ കടമകൾ നിറവേറ്റുകയും, രോഗികൾക്ക് മികച്ചതും, നിസ്വാർത്ഥവുമായ സേവനം നല്കുകയും ചെയ്യുന്നവരാണ് ഡോക്ടർമാർ, അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനും വേണ്ടിയാണ് ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ഓർമ്മദിനം ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.മുംതാസ് ബഷീറിന് ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയാണ് തളിര് സീഡ് ക്ലബ് പുരസ്കാരം നല്കിയത്. പരിപാടിയുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് എസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് സഫീനബീവി,ഡപ്യൂട്ടി എച്ച് എം റ്റി. ഉണ്ണിക്കൃഷ്ണൻ, പിടിഎ വൈസ് പ്രസിഡന്റുമാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലബീഗം,ബി.കെ.ബിജു,ബി.ശ്രീപ്രകാശ്,സ്റ്റാഫ് സെക്രട്ടറി സി. എസ് ഹരികൃഷ്ണൻ, സീഡ് കോർഡിനേറ്റർ റാഫിരാമനാഥ് എന്നിവർ സംസാരിച്ചു.
ലോക ചക്കദിനത്തിൽ താമരക്കുളം VVHSS ൽ ചക്ക മഹോത്സവം-2024
ലോക ചക്ക ദിനവുമായി ബന്ധപ്പെട്ട് താമരക്കുളംVVHSS നല്ല പാഠം യൂണിറ്റ് ചക്ക മഹോത്സവം സംഘടിപ്പിച്ചു. "ചക്ക :പഴങ്ങളിലെ വിസ്മയം" എന്ന വിഷയത്തിൽ 10G യിലെ അമൃത പ്രബന്ധം അവതരിപ്പിച്ചു. വിദ്യാർത്ഥികൾ 60 ൽ അധികം പാചകക്കുറിപ്പുകൾ എഴുതി. തുടർന്ന് ചക്ക വിഭവങ്ങളുടെ പ്രദർശനവും നടന്നു. ചക്ക ബിരിയാണി, പായസം,ഹൽവ, ജാം, കേക്കുകൾ, ഷേക്കുകൾ, സ്ക്വാഷുകൾ, കട്ലറ്റ്, ചക്ക 65, ചക്ക ചിക്കൻ, ഉപ്പേരി, മിക്ചർ, ചക്കവരട്ടിയത്, ചക്ക ഉണക്കിയത്, ചക്കമുറുക്ക്, ചക്കപ്പൊടി,ചക്ക സ്റ്റൂ , തോരൻ, എറുശ്ശേരി,മെഴുക്കുപുരട്ടി തുടങ്ങി നിരവധി വിഭവങ്ങൾ ഉണ്ടാക്കി. ഹെഡ്മിസ്ട്രസ് S സഫീന ബീവി ചക്ക ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.PTA പ്രസിഡൻ്റ് S ഷാജഹാൻ അധ്യക്ഷനായി. പ്രിൻസിപ്പൽ R രതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ T ഉണ്ണികൃഷ്ണൻ ,PTA വൈസ് പ്രസിഡൻ്റ് സുനിത ഉണ്ണി, അധ്യാപകരായ B K ബിജു, C S ഹരികൃഷ്ണൻ, C R ബിനു, K R ശ്യാം ,സ്മിത ശങ്കർ,നല്ല പാഠം കോഡിനേറ്റേഴ്സ് ശാന്തി തോമസ്,സോതിഷ് എന്നിവർ പ്രസംഗിച്ചു.
ബഷീർ അനുസ്മരണം-2024
സകല ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന്, തന്റെ കൃതികളിലൂടെ നമ്മെ പഠിപ്പിച്ച പരിസ്ഥിതി സ്നേഹിയായ മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാർഷികം താമരക്കുളം വി.വി.എച്ച്.എസ്.എസിൽ സമുചിതമായി ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, മാതൃഭൂമി സീഡ് ക്ലബിന്റെയും നേതൃത്വത്തിൽ ആണ് അദ്ദേഹത്തിന്റെ ഓർമ്മ ദിനം ആചരിച്ചത്. ബഷീറും, അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങളായ സുഹറയും മജീദും,കേശവൻനായരും,സാറാമ്മയും,കുഞ്ഞുപാത്തുമ്മയും, പാത്തുമ്മയും ആടും ഉൾപ്പെടെ വേദിയിലെത്തി.ബഷീർ അനുസ്മരണവും, ബഷീർ കൃതികളിലെ പ്രകൃതി സ്നേഹവും എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് സഫീനബീവി,പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ, ഡപ്യൂട്ടി എച്ച്. എം ടി. ഉണ്ണിക്കൃഷ്ണൻ,പി.എസ്.ഗിരീഷ്കുമാർ, സി. എസ് ഹരികൃഷ്ണൻ, ബി.കെ ബിജു,എം വി രാജി വിദ്യാരംഗം കൺവീനർ ബി.ശ്രീപ്രകാശ്, സീഡ് കോർഡിനേറ്റർ റാഫിരാമനാഥ് എന്നിവർ നേതൃത്വം നല്കി.
പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രദർശനവും സംഘടിപ്പിച്ചു
2024-25 അധ്യയന വർഷത്തിലെ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ഉദ്ഘാടനം PTAപ്രസിഡൻ്റ് എസ്.ഷാജഹാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ നിർവ്വഹിച്ചു.സ്കൂൾ എച്ച്.എം എസ്.സഫീനാ ബീവി സ്വാഗതവും , ഡെപ്യൂട്ടി എച്ച്.എം റ്റി.ഉണ്ണികൃഷ്ണൻ, ബി.കെ ബിജു,പി.എസ് ഗിരീഷ് കുമാർ, സി.എസ് ഹരികൃഷ്ണൻ എന്നിവർ ആശംസകളും ക്ലബ്ബ് കൺവീനർ ജയലക്ഷ്മി നന്ദിയും രേഖപ്പെടുത്തി.
ചെണ്ടുമല്ലി കൃഷി
ഓണത്തിന് പൂക്കളമൊരുക്കാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ് തളിര് പരിസ്ഥിതി ക്ലബ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.200 ചെണ്ടുമല്ലി ചെടികൾ വിദ്യാലയ വളപ്പിൽ നട്ടു,മഞ്ഞ, ഓറഞ്ച് പൂക്കൾ ഉണ്ടാകുന്ന ഹൈബ്രിഡ് ഇനത്തിലുള്ള ചെണ്ടുമല്ലികളാണ് നട്ടത്.പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ കെ. പ്രസാദ് കൃഷിരീതികൾ പരിസ്ഥിതി ക്ലബ് അംഗങ്ങൾക്ക് പരിചയപ്പെടുത്തി.നടുന്നത് മുതൽ വിളവെടുക്കുന്നത് വരെയുള്ള ചെണ്ടുമല്ലി ചെടികളുടെ പരിപാലനം അദ്ദേഹം വിശദീകരിച്ചു. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ കെ ആർ ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ആർ.രതീഷ്കുമാർ, പ്രഥമാദ്ധ്യാപിക സഫീനബീവി, ഡപ്യൂട്ടി എച്ച് എം ടി.ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ,കെ.പ്രസാദ്,പിടിഎ വൈസ് പ്രസിഡന്റ് സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലബീഗം,ബി.കെ ബിജു, ഹരിലാൽ,പി.എസ് ഗിരീഷ്കുമാർ,സി എസ് ഹരികൃഷ്ണൻ,സീഡ് കോർഡിനേറ്റർ റാഫിരാമനാഥ്, ജയേഷ് എന്നിവർ സംസാരിച്ചു.
</div
ഹിരോഷിമ ഓർമ്മദിനം
വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും മെറിറ്റ് അവാർഡു ദാനവും-2024
താമരക്കുളം വി.വി ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഡോ. പ്രദീപ് ഇറവങ്കര നിർവ്വഹിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടു (2024) മെറിറ്റ് അവാർഡു വിതരണം സ്കൂൾ മാനേജർ ശ്രീമതി പി.രാജേശ്വരി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. എസ് ഷാജഹാൻ അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എസ് സഫീനാബീവി സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ ആർ. രതീഷ്കുമാർ മുഖ്യ പ്രഭാഷണവും നടത്തി. വിദ്യാരംഗം കൺവീനർ ബി.ശ്രീപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ രതീഷ്കുമാർ കൈലാസം, സുനിത ഉണ്ണി, ഡെപ്യൂട്ടി എച്ച്.എം. റ്റി. ഉണ്ണികൃഷ്ണൻ, ആർഹരിലാൽ,പി. എസ് ഗിരീഷ്കുമാർ, ബി.കെ. ബിജു, ടി.രാജീവ് നായർ ഫസീലാ ബീഗം, സ്മിതാശങ്കർ എന്നിവർ സംസാരിച്ചു . ചടങ്ങിന് സ്കൂൾസ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.
വി വി ലിറ്റിൽ സ്റ്റാർസ് ചാനലിന്റെ ഉദ്ഘാടനം
വിജ്ഞാന വിലാസിനിയിലെ വ്യത്യസ്തവും വേറിട്ടതുമായ പ്രവർത്തനങ്ങളും കഴിവുകളും പ്രകടിപ്പിക്കുന്ന കുട്ടികളെയും അധ്യാപകരെയും ലോക ജനതയ്ക്ക് മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച വി വി ലിറ്റിൽ സ്റ്റാർസ് എന്ന ചാനലിന്റെ ഉദ്ഘാടനം മാസ്റ്റർ യാസീൻ (ഫ്ളവേഴ്സ്, കൈരളി, അമൃത ടി.വി ഫെയിം) നിർവ്വഹിച്ചു.
2024 സ്കൂൾ യുവജനോത്സവ കാഴ്ചകളിലൂടെ
സ്വാതന്ത്ര്യദിനം-2024 ആഘോഷിച്ചു
താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിൽ 78 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂളിലെ വിവിധ യൂണിറ്റുകളായ എൻ സി സി, സ്കൗട്ട്സ് & ഗൈഡ്സ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്,എൻ എസ് എസ്,ജെ ആർ സി എന്നിവർ നേതൃത്വ നൽകി. സ്കൂൾ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ പതാക ഉയർത്തി.PTA പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ , എസ് പി സി കോ ഓർഡിനേറ്റർ മാരായ ആർ അനിൽ കുമാർ, പി വി പ്രീത,സ്കൗട്ട് ക്യാപ്റ്റൻ മാരായ കെ ജയകൃഷ്ണൻ, അഭിലാഷ് ഗൈഡ്സ് ക്യാപ്റ്റൻ മാരായ വിനീത, ജയലക്ഷ്മി,ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ് കുമാർ,എൻ എസ് എസ് കോ ഓർഡിനേറ്റർ കെ രഘു കുമാർ,ലിറ്റിൽ കൈറ്റ്സ് കോ ഓർഡിനേറ്റർ ബിനു സി ആർ,ജെ ആർ സി കോ ഓർഡിനേറ്റർ മാരായ ജെ ജയേഷ്, വി ജെ ഷിബി മോൾ, ഹയർ സെക്കന്ററി സീനിയർ അദ്ധ്യാപകൻ ആർ ഹരിലാൽ,പി ടി എ സെക്രട്ടറി സജി കെ വർഗീസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.
ഡോ.എ പിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം
ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിൽ ഡോ.എ പിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവ്വഹിച്ചു.സ്കൂളിലെ അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ ആർ സി ) യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രതിമാസ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിലെ സുമനസ്സുകളായ അധ്യാപകരും മറ്റും ചേർന്നാണ് തുക സമാഹരിക്കുന്നത്.കൃത്യമായ മാനദണ്ഡങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ നിരാലംബരായ 10ൽ പരം വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നിർധനാവസ്ഥയിലുള്ള കുട്ടികളുടെ പഠന പുരോഗതി ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പിടിഎ പ്രസിഡണ്ട് രതീഷ് കുമാർ കൈലാസത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഒ ആർ സി കോഡിനേറ്റർ എൻ സുഗതൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ പി രാജേശ്വരി മുഖ്യാതിഥിയായിരുന്നു.ഹെഡ്‌മിസ്ട്രെസ് എസ് സഫീന ബീവി, ഡെപ്യൂട്ടി എച്ച് എം ടി ഉണ്ണികൃഷ്ണൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ രാജീവ് നായർ, പി ടി എ വൈസ് പ്രസിഡന്റ് എച്ച് റിഷാദ് സീനിയർ അധ്യാപകരായ ബി കെ ബിജു, ഹരിലാൽ, സി ആർ ബിനു, സ്മിത, തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ നന്ദി പറഞ്ഞു
ഓണാഘോഷം2024
ഓണാഘോഷ പരിപാടികൾ ഹെഡ്‌മിസ്ട്രെസ് എസ് സഫീന ബീവി ഉദ്ഘാടനം ചെയ്തു.പരിപാടികളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിര പ്രത്യേക ശ്രദ്ധ ആകർഷിച്ചു.കുട്ടികൾ അത്തപ്പൂക്കളങ്ങൾ തയാറാക്കി. ആഘോഷപരിപാടികളിൽ കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു.ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവുംനുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.
സമഗ്ര കായികപരിശീലന പദ്ധതി(STEPS)ഉദ്ഘാടനം
താമരക്കുളം വി.വി.എച്ച്.എസ്.എസിൽ* *സമഗ്ര കായികപരിശീലന പദ്ധതി(STEPS)* കായിക രംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്ക്കൂൾ ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നു.കുട്ടികൾക്ക് കായിക പരിശീലനത്തിന് കൂടുതൽ അവസരം ഒരുക്കാൻ പാലയ്ക്കൽ ശ്രീമതി പത്മിനിയമ്മ ടീച്ചറിന്റെ 15-ാമത് സ്മൃതി ദിനത്തിൽ പുതിയ കായിക പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കായിക ഉപകരണങ്ങളുടെ വിതരണവും, വോളിബോൾ, ബാഡ്മിൻ്റൺ പരിശീലനത്തിനുള്ള പുതിയ കോർട്ടുകളുടെ ഉദ്ഘാടനവും നടന്നു. കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ പി. രാജേശ്വരി നിർവ്വഹിച്ചു.പിടിഎ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അധ്യക്ഷനായി. വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു.ബാഡ്മിന്റെൺ കോർട്ടിന്റെ ഉദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ അനിൽകുമാർ നിർവ്വഹിച്ചു. കായിക അദ്ധ്യാപകരുടേയും, പ്രഫഷണൽസിന്റെയും സഹായം ഉപയോഗപ്പെടുത്തി , കുട്ടികൾക്ക് കായികരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതിനോടകം സാധ്യമായിട്ടുണ്ട്. 2024-25 അക്കാദമിക വർഷത്തിൽ വിവിധ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ 25 ഓളം കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു.പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ,ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,പിടിഎ വൈസ് പ്രസിഡന്റ് എച്ച്. റിഷാദ് ,അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ, മാതൃസംഗമം കൺവീനർ അൽഫീനഷനാസ്, സ്റ്റാഫ് സെക്രട്ടറിമാരായ സി. എസ് ഹരികൃഷ്ണൻ, പി എസ് ഗിരീഷ് കുമാർ,, വിനോദ് കുമാർ , സോതിഷ്,ബാലു എന്നിവർ സംസാരിച്ചു.