"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/Aug15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==ഭരണഘടനയുടെ ആമുഖം വായിക്കൽ== കെ കെ ടി എം ജി ജി എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:15, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഭരണഘടനയുടെ ആമുഖം വായിക്കൽ

കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂരിൽ അമൃത മഹോത്സവം മൂന്നാം ദിനത്തിന്റെ ഭാഗമായി 'ഭരണഘടനയുടെ ആമുഖം വായിക്കൽ ' പരിപാടി സോഷ്യൽ സയൻസ്, ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡന്റ്‌അബ്ദുൾ റഷീദ് അധ്ക്ഷ്യവും വഹിച്ച ചടങ്ങിൽ പോലീസ് ഓഫീസർമാരായ എസ് ഐ ബിജു എൻ.പി, എ.എസ്. പി.താജുദീൻ, സീനിയർ സി.പി. ഒ ശ്രീമതി.ശ്രീകല എന്നിവർ കുട്ടികൾക്ക് ദേശീയ പതാക കൈമാറി. മലയാളം, ഹിന്ദി, അറബി, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളിൽ ആമുഖം വായിക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. സുധ സി.എസ്, സോണിയ ടി.എസ്, പ്രീതി. സി.വി, രാജി പി.എൻ ഗ്രേസി എ.ജെ ,സാബിറ എം എസ്, സീന എം, വിമൽ ,ഷൈൻ ഒ എസ്സ് എന്നിവർ ഈ ചടങ്ങിന് നേതൃത്വം നൽകി. എല്ലാ അധ്യാപകരും വിദ്യാർത്ഥിനികളും വളരെ സജീവമായി പരിപാടിയിൽ പങ്കെടുത്തു കൂടാതെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നോത്തരിയും സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപകരായ വി എ ശ്രീലത, സി എസ് സുധ, പി ൻ രാജി, ടി എസ് സോണിയ, സി വി പ്രീതി എന്നിവർ നേതൃത്വത്തിൽ നടന്ന പ്രശ്നോത്തരിയിൽ 9B യിലെ സാലിമ തസ്‌നീം ഒന്നാംസ്ഥാനവും വൈഗ ബിജോയ്‌ രണ്ടാംസ്ഥാനവും നേടി.

 
 
ഭരണഘടനയുടെ ആമുഖം വായിക്കൽ

സൈക്കിൾ റാലി, ഗാന്ധി മരം നടൽ എന്നീ പരിപാടികൾ നടത്തി

കെകെടിഎം ജി ജിഎച്ച്എസ് സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ രണ്ടാം ദിവസം വിവിധ പരിപാടികളോടെ ആചരിച്ചു. സോഷ്യൽ സയൻസ്, ഗാന്ധിദർശൻ എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി, ഗാന്ധി മരം നടൽ എന്നീ പരിപാടികളാണ് നടന്നത്. പ്രധാന അധ്യാപിക പി സ്മിത ഏവർക്കും സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ സി എസ് സുമേഷ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിലെ ജെആർസി , എസ്പിസി , ഗൈഡ്സ് , ഗാന്ധിദർശൻ , സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ അടക്കം 75 ഓളം കുട്ടികൾ റാലിയിൽ പങ്കെടുത്തു. സൈക്കിൾ റാലിക്ക് ശേഷം ഗാന്ധി മരം നടൽ എന്ന പരിപാടി നടന്നു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം നിർവഹിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, സീനിയർ അസിസ്റ്റന്റ് വി. എ. ശ്രീലത എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിന കലാപരിപാടികൾ അവതരിപ്പിച്ചു.

 
 
സൈക്കിൾ റാലി, ഗാന്ധി മരം നടൽ എന്നീ പരിപാടികൾ നടത്തി.

സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്

കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് 'സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് 'എന്ന പരിപാടി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. അധ്യാപകരും അനധ്യാപകരും കുട്ടികളും പ്രത്യേകമായി തയ്യാറാക്കിയ തുണിയിൽ സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്‌ ചാർത്തി. തുടർന്ന് സ്വാതന്ത്ര്യസമരസേനാനികൾ, സ്വാതന്ത്ര്യസമരസന്ദർഭങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചിത്രപ്രദർശനവും ഉണ്ടായിരുന്നു. പ്രിൻസിപ്പൽ ആശ സി ആനന്ദ് ഉദ്ഘാടനം നടത്തിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ്‌ പി എച്ച് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ വി എ ശ്രീലത, എം സീന, വി രാജേഷ്, എ ജെ ഗ്രേസി, എം എസ് സാബിറ, സുധ സി എസ്, ടി എസ് സോണിയ ,പി എൻ രാജി എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, ഗ്രൂപ്പ്‌ ഡാൻസ്, പ്രസംഗം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. പ്രധാന അദ്ധ്യാപിക പി സ്മിത സ്വാഗതവും സോഷ്യൽ സയൻസ് കൺവീനർ സി വി പ്രീതി നന്ദിയും പറഞ്ഞു.

 
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്