"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
'We are hosting the day with pride, hoping the days of revival'

<gallery mode="packed-hover" widths="150" heights="150">
<gallery mode="packed-hover" heights="200">
പ്രമാണം:29312_duringcovid67.jpg||
പ്രമാണം:29312_duringcovid67.jpg||
പ്രമാണം:29312_duringcovid75.jpg||
പ്രമാണം:29312_duringcovid75.jpg||
വരി 59: വരി 59:
മഹാമാരിക്കിടയിലും, ഓർമ്മകളുടെ പൂവിളിയുമായി വീണ്ടുമൊരു പൊന്നോണക്കാലം കൂടി വന്നണയുകയായി.... ആഘോഷങ്ങളും, ആരവങ്ങളും വീടിന്റെ അകത്തളങ്ങളിലൊതുക്കി നിർത്തി ഓൺലൈൻ കൂട്ടായ്മയിലൂടെ 'ഡിജിറ്റൽ ഓണകാഴ്ച'കളുമായി വീണ്ടും വീടും, വിദ്യാലയവുമുണരുന്നു........പൂവിളിയിലൂടെ

മഹാമാരിക്കിടയിലും, ഓർമ്മകളുടെ പൂവിളിയുമായി വീണ്ടുമൊരു പൊന്നോണക്കാലം കൂടി വന്നണയുകയായി.... ആഘോഷങ്ങളും, ആരവങ്ങളും വീടിന്റെ അകത്തളങ്ങളിലൊതുക്കി നിർത്തി ഓൺലൈൻ കൂട്ടായ്മയിലൂടെ 'ഡിജിറ്റൽ ഓണകാഴ്ച'കളുമായി വീണ്ടും വീടും, വിദ്യാലയവുമുണരുന്നു........പൂവിളിയിലൂടെ

<gallery mode="packed-hover" widths="150" heights="150">
<gallery mode="packed-hover" heights="200">
പ്രമാണം:29312_duringcovid76.jpg||
പ്രമാണം:29312_duringcovid76.jpg||
</gallery>
</gallery>
വരി 92: വരി 92:
==JINGLE BELLS - ക്രിസ്തുമസ് ദിനാഘോഷം==
==JINGLE BELLS - ക്രിസ്തുമസ് ദിനാഘോഷം==

"സ്നേഹം മണ്ണിൽ മനുഷ്യനായി പെയ്തതിന്റെ. ഓർമ്മയ്ക്കായ് നാടെങ്ങും ആഘോഷത്തിരികൾ തെളിയുന്ന ഈ വേളയിൽ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷവും അവിസ്മരണീയമാക്കി അതിജീവനത്തിന്റെ പാതയിൽ വീണ്ടുമൊരു     മണിനാദം കൂടി........

സ്നേഹം മണ്ണിൽ മനുഷ്യനായി പെയ്തതിന്റെ. ഓർമ്മയ്ക്കായ് നാടെങ്ങും ആഘോഷത്തിരികൾ തെളിയുന്ന ഈ വേളയിൽ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷവും അവിസ്മരണീയമാക്കി അതിജീവനത്തിന്റെ പാതയിൽ വീണ്ടുമൊരു മണിനാദം കൂടി........

<gallery mode="packed-hover" widths="150" heights="150">
<gallery mode="packed-hover" heights="200">
പ്രമാണം:29312_duringcovid25.jpg||
പ്രമാണം:29312_duringcovid25.jpg||
പ്രമാണം:29312_duringcovid26.jpg||
പ്രമാണം:29312_duringcovid26.jpg||
വരി 119: വരി 119:

==ദേശാഭിമാനി - അക്ഷരമുറ്റം ക്വിസ്==
==ദേശാഭിമാനി - അക്ഷരമുറ്റം ക്വിസ്==
<gallery mode="packed-hover" heights="180">
പ്രമാണം:29312_aksharamuttam.jpg
</gallery>

==റിപ്പബ്ലിക് ദിനാഘോഷം==
==റിപ്പബ്ലിക് ദിനാഘോഷം==
രാജ്യത്തിന്റെ മഹത്വത്തിൽ സന്തോഷിക്കുക, മഹാമാരിക്കിടയിലും ജാഗ്രതയും ത്യാഗവും നൽകി നമ്മെ സുരക്ഷിതരാക്കുന്ന എല്ലാ മുന്നണി പോരാളികൾക്കും പ്രണാമമർപ്പിച്ചുകൊണ്ട് ഏവർക്കും 72-ാമത് റിപ്പബ്ലിക് ദിനാശംസകൾ...
<gallery mode="packed-hover" heights="200">
പ്രമാണം:29312_republicday1.jpg||
പ്രമാണം:29312_republicday2.jpg||
പ്രമാണം:29312_republicday3.jpg||
</gallery>

==ദേശീയ മാതൃഭാഷാദിന പ്രതിജ്ഞ==
==ദേശീയ മാതൃഭാഷാദിന പ്രതിജ്ഞ==
<gallery mode="packed-hover" heights="100">
പ്രമാണം:29312_pledge1.jpg||
പ്രമാണം:29312_pledge2.jpg||
പ്രമാണം:29312_pledge3.jpg||
</gallery>

==ദേശീയ സുരക്ഷാദിന പ്രതിജ്ഞ==
==ദേശീയ സുരക്ഷാദിന പ്രതിജ്ഞ==
<gallery mode="packed-hover" heights="100">
പ്രമാണം:29312_pledge4.jpg||
പ്രമാണം:29312_pledge5.jpg||
പ്രമാണം:29312_pledge6.jpg||
</gallery>
==മോഡൽ പ്രീ-പ്രൈമറി പ്രൊപ്പോസൽ, ശില്പശാല==

പുതുവർഷത്തിൽ പ്രതീക്ഷകളുടെ പുത്തനുണർവ്വുമായി പ്രൈമറി വിഭാഗത്തോടൊപ്പം, പ്രീപ്രൈമറി വിഭാഗവും 'അന്താരാഷ്ട്ര നിലവാരമുള്ള സർഗ്ഗവിദ്യാലയം' എന്ന ആശയത്തിലേക്ക് ചുവട് വയ്ക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുട്ടികളുടെ മാനസികവും, ശാരീരികവും, ബൌദ്ധികവുമായ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നൂതനപഠന സാധ്യതകൾ ഒരുക്കി അറിവിന്റെ 'വിഭവ കേന്ദ്രമായി' വിദ്യാലയത്തെ മാറ്റുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കെത്തുന്ന നാളുകൾ വിദൂരമല്ല. പ്രകൃതി പഠനത്തിനും, കായികശേഷി വികസനത്തിനും പ്രാധാന്യം നൽകികൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക അന്തരീക്ഷം മാറ്റപ്പെടുന്നു. പ്രീസ്കൂൾ 'തീമു'കളുമായി ബന്ധപ്പെടുത്തി ക്ലാസ്സ്‌ മുറികൾക്കകത്തും, പുറത്തുമായി വിവിധ  'പഠന മൂലകൾ', 'വെൽനെസ്സ് പാർക്ക്‌' ഉൾപ്പെടെ വിദ്യാലയത്തിന്റെ മുഖഛായ മാറുന്നു. പദ്ധതി നിർവ്വഹണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ അധ്യാപക ശിൽപ്പശാലകൾ പൂർത്തിയായി വരുന്നു. പദ്ധതി നിർവ്വഹണത്തിന്റെ സ്കൂൾതല  പ്രവർത്തനങ്ങൾക്ക് മുന്നോടിയായി "പഠനമൂലകൾ" എന്ന ആശയത്തെ മുൻനിർത്തി ശില്പശാല സംഘടിപ്പിച്ചു. മികവുറ്റ അക്കാദമിക പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ജനകീയ അംഗീകാരത്തിന് ഈ പദ്ധതി മുതൽക്കൂട്ടായി രിക്കുമെന്നതിൽ നമുക്ക് അഭിമാനിക്കാം.

==പ്രീ-പ്രൈമറി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം==

നമ്മുടെ സ്ക്കൂളിലെ പ്രീ പ്രൈമറി വിഭാഗം മോഡൽ പ്രീ പ്രൈമറിയാക്കുകയാണ്. സമഗ്ര ശിക്ഷ കേരളയാണ് സാമ്പത്തിക സഹായം നൽകുന്നത്. പ്രീ പ്രൈമറി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർച്ച് 26ന് നടന്നു. നമ്മുടെ സ്ക്കൂളിന്റെ "സ്കൂൾ വിക്കി പീഡിയ പേജ്" പരിചയപ്പെടുത്തലും 2020-2021 വർഷത്തെ LSS സ്ക്കോളർഷിപ്പ് ജേതാക്കളെ ആദരിക്കലും നാലാം ക്ലാസ്സ് കുട്ടികളുടെ യാത്രയപ്പും ഇതോടൊപ്പം നടന്നു.

<gallery mode="packed-hover" heights="200">
പ്രമാണം:29312_modelpreprimary1.jpg||
പ്രമാണം:29312_modelpreprimary2.jpg||
</gallery>
==അഡ്മിഷൻ ഡേ, 2022-2023==
<gallery mode="packed-hover" heights="250">
പ്രമാണം:29312_admissionday.jpg||
</gallery>
==LSS പരീക്ഷ തീവ്ര പരിശീലനം==
<gallery mode="packed-hover" heights="250">
പ്രമാണം:29312_lssclassmay.jpg||
</gallery>
==പ്രീ-പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്==

കരിങ്കുന്നം ഗവണ്മെന്റ് എൽ. പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗം 2022-'23 അധ്യായന വർഷം 'SSK കേരളയുടെ പ്രവർത്തന പദ്ധതി പ്രകാരം 'അന്താരാഷ്ട്ര നിലവാര'ത്തിലേക്ക് മാറ്റപ്പെടുന്നു. പൂർണ്ണമായും ശിശു സൗഹൃദ പഠനാന്തരീക്ഷം ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ കുട്ടികളുടെ സർവ്വതോന്മുഖ വികാസം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള പതിനൊന്നോളം "പഠന ഇടങ്ങൾ" ഒരുങ്ങുന്നു. പഠനത്തോടൊപ്പം മാനസികവും, കായികവുമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് പ്രകൃതിനടത്തം ഉൾപ്പെടെയുള്ള സാധ്യതകൾ കൂടി പരിഗണിച്ചുകൊണ്ടുള്ള ജൈവ വൈവിദ്ധ്യ ഉദ്യാനം, വെൽനെസ്സ് പാർക്ക്‌, ഗെയിം ഹബ്ബ്, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുവാൻ പോളി ഹൗസ്, ശലഭോദ്യാനം എന്നീ ആശയങ്ങൾ  നിർമ്മാണ പുരോഗതിയിൽ...
പാഠപുസ്തകത്തിലെ ആശയങ്ങൾ വരകളും, വർണ്ണങ്ങളുമായി  വിദ്യാലയത്തിന്റെ ചുവരുകളിലേക്ക് കൂടി ഇടം പിടിക്കുമ്പോൾ പ്രീപ്രൈമറി വിഭാഗത്തിന്റെ മുഖഛായ തന്നെ മാറ്റിക്കൊണ്ട്, വരും നാളുകളിൽ വിദ്യാലയം പുതിയ പാതയിലേക്ക് ചുവട് വയ്ക്കുന്നുവെന്നതും ഏറെ അഭിമാനകരമായ നേട്ടമാണ്.

{| class="wikitable"
{| class="wikitable"

21:10, 4 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ആരവം

നാടും വിദ്യാലയവും വീണ്ടുമുണരുന്നു

ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ പ്രവേശനോത്സവം

ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു വായനാനുഭവം-പാത്തുമ്മയുടെ ആട്

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ മനുഷ്യേതര കഥാപാത്രങ്ങളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ദൃക്സാക്ഷി വിവരണ രൂപത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അണിയിച്ചൊരുക്കിയ പാത്തുമ്മയുടെ ആടിന്റെ വായനാനുഭവം വ്യത്യസ്തമായ ആവിഷ്കാര ശൈലി കൊണ്ട് ശ്രെദ്ധേയമാക്കി കൊച്ചു മിടുക്കി.....

വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ബഷീർ അനുസ്മരണ ദിനം

പ്രിയ പ്രപഞ്ചമേ,
"ഞാനൊരു ചെറിയ ജീവിയാണ്. നിന്റെ അത്ഭുതങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ എനിക്ക് കഴിയുന്നില്ല. ബഷീർ എഴുതി നിർത്തി.. കഥകളുടെ, ലാളിത്യത്തിന്റെ, സ്നേഹത്തിന്റെ, തമാശകളുടെ അങ്ങനെ എന്തിന്റെയൊക്കെയോ സുൽത്താനായ വൈക്കം മുഹമ്മദ്‌ ബഷീർ. എഴുതിയതിനേക്കാൾ അത്ഭുതമായി നിലകൊള്ളുന്ന കഥകളുടെ സുൽത്താന് പ്രണാമം.

ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യദിനാഘോഷം

"Together we stand...
To feel connected.......
In this time of crisis.... To lighten the lamp of Unity".
FEELING PROUD TO BE AN INDIAN
'We are hosting the day with pride, hoping the days of revival'

ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

പൂവിളി - ഓണാഘോഷം

പൂവിളി"

മഹാമാരിക്കിടയിലും, ഓർമ്മകളുടെ പൂവിളിയുമായി വീണ്ടുമൊരു പൊന്നോണക്കാലം കൂടി വന്നണയുകയായി.... ആഘോഷങ്ങളും, ആരവങ്ങളും വീടിന്റെ അകത്തളങ്ങളിലൊതുക്കി നിർത്തി ഓൺലൈൻ കൂട്ടായ്മയിലൂടെ 'ഡിജിറ്റൽ ഓണകാഴ്ച'കളുമായി വീണ്ടും വീടും, വിദ്യാലയവുമുണരുന്നു........പൂവിളിയിലൂടെ

ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഗാന്ധിജയന്തി ആഘോഷം

"ലോകത്തിൽ യഥാർത്ഥ സമാധാനം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കുട്ടികളിൽ നിന്നും ആരംഭിക്കുക "....(ഗാന്ധിജി)
കോവിഡ് മഹാമാരിക്കിടയിൽ, ഭാരതത്തിന്റെ യുഗപുരുഷന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് 152-മത് ഗാന്ധിജയന്തി ആഘോഷം..

ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കരുതലിന്റെ തണലിൽ, തിരികെ സ്കൂളിലേക്ക്

നീണ്ട പതിനെട്ട് മാസത്തെ ഇടവേളയ്ക്കൊടുവിൽ, കരുതലിന്റെ തണലിൽ മഹാമാരിക്കെതിരെ സുരക്ഷയുടെ കവചമൊരുക്കി നാടും , വിദ്യാലയവും വീണ്ടുമുണരുന്നു...ആശങ്കകളേതുമില്ലാതെ കരുതലോടെ മുന്നോട്ട്....

ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

തൂവാനത്തുമ്പികൾ - ശിശുദിനാഘോഷം

ജീവിതത്തിലെ മനോഹരമായ കാലം അതെന്നും ബാല്യമാണ്.ഒന്നിനെ ക്കുറിച്ചുമുള്ള വേവലാതിയില്ലാതെ, തുള്ളിച്ചാടി നടക്കുന്ന ബാല്യം എന്നും ഓർമ്മയിലെ സ്വർഗ്ഗമാണ്.
"എല്ലാ കൂട്ടുകാർക്കും ശിശുദിനാശംസകൾ"

ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

JINGLE BELLS - ക്രിസ്തുമസ് ദിനാഘോഷം

സ്നേഹം മണ്ണിൽ മനുഷ്യനായി പെയ്തതിന്റെ. ഓർമ്മയ്ക്കായ് നാടെങ്ങും ആഘോഷത്തിരികൾ തെളിയുന്ന ഈ വേളയിൽ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷവും അവിസ്മരണീയമാക്കി അതിജീവനത്തിന്റെ പാതയിൽ വീണ്ടുമൊരു മണിനാദം കൂടി........

ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

RHYTHM 2022 - പുതുവത്സരാശംസകൾ

വീണ്ടുമൊരു പുതുവർഷം കൂടി....
"പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തിലേക്കൊരു ചുവടുവയ്പ്പ്.. അതിജീവനത്തിന്റെ പാതയിലും അഭിമാനിക്കാൻ നേട്ടങ്ങളേറെ സമ്മാനിച്ച് കടന്നുപോയ പോയ വർഷത്തിലേക്കൊരു തിരനോട്ടം... ഒപ്പം പുതിയ പ്രതീക്ഷകളോടെ ചുവടുവയ്ക്കാൻ വാഗ്ദാനങ്ങളുടെ സമ്മാനച്ചെപ്പും......."
ഏവർക്കും സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും പുതുവത്സരാശംസകൾ.

ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ദേശാഭിമാനി - അക്ഷരമുറ്റം ക്വിസ്

റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിന്റെ മഹത്വത്തിൽ സന്തോഷിക്കുക, മഹാമാരിക്കിടയിലും ജാഗ്രതയും ത്യാഗവും നൽകി നമ്മെ സുരക്ഷിതരാക്കുന്ന എല്ലാ മുന്നണി പോരാളികൾക്കും പ്രണാമമർപ്പിച്ചുകൊണ്ട് ഏവർക്കും 72-ാമത് റിപ്പബ്ലിക് ദിനാശംസകൾ...

ദേശീയ മാതൃഭാഷാദിന പ്രതിജ്ഞ

ദേശീയ സുരക്ഷാദിന പ്രതിജ്ഞ

മോഡൽ പ്രീ-പ്രൈമറി പ്രൊപ്പോസൽ, ശില്പശാല

പുതുവർഷത്തിൽ പ്രതീക്ഷകളുടെ പുത്തനുണർവ്വുമായി പ്രൈമറി വിഭാഗത്തോടൊപ്പം, പ്രീപ്രൈമറി വിഭാഗവും 'അന്താരാഷ്ട്ര നിലവാരമുള്ള സർഗ്ഗവിദ്യാലയം' എന്ന ആശയത്തിലേക്ക് ചുവട് വയ്ക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുട്ടികളുടെ മാനസികവും, ശാരീരികവും, ബൌദ്ധികവുമായ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നൂതനപഠന സാധ്യതകൾ ഒരുക്കി അറിവിന്റെ 'വിഭവ കേന്ദ്രമായി' വിദ്യാലയത്തെ മാറ്റുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കെത്തുന്ന നാളുകൾ വിദൂരമല്ല. പ്രകൃതി പഠനത്തിനും, കായികശേഷി വികസനത്തിനും പ്രാധാന്യം നൽകികൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക അന്തരീക്ഷം മാറ്റപ്പെടുന്നു. പ്രീസ്കൂൾ 'തീമു'കളുമായി ബന്ധപ്പെടുത്തി ക്ലാസ്സ്‌ മുറികൾക്കകത്തും, പുറത്തുമായി വിവിധ 'പഠന മൂലകൾ', 'വെൽനെസ്സ് പാർക്ക്‌' ഉൾപ്പെടെ വിദ്യാലയത്തിന്റെ മുഖഛായ മാറുന്നു. പദ്ധതി നിർവ്വഹണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ അധ്യാപക ശിൽപ്പശാലകൾ പൂർത്തിയായി വരുന്നു. പദ്ധതി നിർവ്വഹണത്തിന്റെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് മുന്നോടിയായി "പഠനമൂലകൾ" എന്ന ആശയത്തെ മുൻനിർത്തി ശില്പശാല സംഘടിപ്പിച്ചു. മികവുറ്റ അക്കാദമിക പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ജനകീയ അംഗീകാരത്തിന് ഈ പദ്ധതി മുതൽക്കൂട്ടായി രിക്കുമെന്നതിൽ നമുക്ക് അഭിമാനിക്കാം.

പ്രീ-പ്രൈമറി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

നമ്മുടെ സ്ക്കൂളിലെ പ്രീ പ്രൈമറി വിഭാഗം മോഡൽ പ്രീ പ്രൈമറിയാക്കുകയാണ്. സമഗ്ര ശിക്ഷ കേരളയാണ് സാമ്പത്തിക സഹായം നൽകുന്നത്. പ്രീ പ്രൈമറി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർച്ച് 26ന് നടന്നു. നമ്മുടെ സ്ക്കൂളിന്റെ "സ്കൂൾ വിക്കി പീഡിയ പേജ്" പരിചയപ്പെടുത്തലും 2020-2021 വർഷത്തെ LSS സ്ക്കോളർഷിപ്പ് ജേതാക്കളെ ആദരിക്കലും നാലാം ക്ലാസ്സ് കുട്ടികളുടെ യാത്രയപ്പും ഇതോടൊപ്പം നടന്നു.

അഡ്മിഷൻ ഡേ, 2022-2023

LSS പരീക്ഷ തീവ്ര പരിശീലനം

പ്രീ-പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കരിങ്കുന്നം ഗവണ്മെന്റ് എൽ. പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗം 2022-'23 അധ്യായന വർഷം 'SSK കേരളയുടെ പ്രവർത്തന പദ്ധതി പ്രകാരം 'അന്താരാഷ്ട്ര നിലവാര'ത്തിലേക്ക് മാറ്റപ്പെടുന്നു. പൂർണ്ണമായും ശിശു സൗഹൃദ പഠനാന്തരീക്ഷം ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ കുട്ടികളുടെ സർവ്വതോന്മുഖ വികാസം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള പതിനൊന്നോളം "പഠന ഇടങ്ങൾ" ഒരുങ്ങുന്നു. പഠനത്തോടൊപ്പം മാനസികവും, കായികവുമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് പ്രകൃതിനടത്തം ഉൾപ്പെടെയുള്ള സാധ്യതകൾ കൂടി പരിഗണിച്ചുകൊണ്ടുള്ള ജൈവ വൈവിദ്ധ്യ ഉദ്യാനം, വെൽനെസ്സ് പാർക്ക്‌, ഗെയിം ഹബ്ബ്, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുവാൻ പോളി ഹൗസ്, ശലഭോദ്യാനം എന്നീ ആശയങ്ങൾ നിർമ്മാണ പുരോഗതിയിൽ...
പാഠപുസ്തകത്തിലെ ആശയങ്ങൾ വരകളും, വർണ്ണങ്ങളുമായി വിദ്യാലയത്തിന്റെ ചുവരുകളിലേക്ക് കൂടി ഇടം പിടിക്കുമ്പോൾ പ്രീപ്രൈമറി വിഭാഗത്തിന്റെ മുഖഛായ തന്നെ മാറ്റിക്കൊണ്ട്, വരും നാളുകളിൽ വിദ്യാലയം പുതിയ പാതയിലേക്ക് ചുവട് വയ്ക്കുന്നുവെന്നതും ഏറെ അഭിമാനകരമായ നേട്ടമാണ്.

...തിരികെ പോകാം...