"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/കാഴ്ചബംഗ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ, മീനാങ്കൽ/അക്ഷരവൃക്ഷം/കാഴ്ചബംഗ്ലാവ് എന്ന താൾ ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ. മീനാങ്കൽ/അക്ഷരവൃക്ഷം/കാഴ്ചബംഗ്ലാവ് എന്ന താളിനു മുകളിലേയ്ക്ക്, Remasreekumar മാറ്റിയിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ. മീനാങ്കൽ/അക്ഷരവൃക്ഷം/കാഴ്ചബംഗ്ലാവ് എന്ന താൾ ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/കാഴ്ചബംഗ്ലാവ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
13:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാഴ്ചബംഗ്ലാവ്
മനുഷ്യരുടെ സാമീപ്യം ഇല്ലാത്തതിനാൽ മൃഗങ്ങളെല്ലാം സ്വതന്ത്രരാണ്.ഒരു ദിവസം “എന്താ കഴുതചേട്ടാ ആരേയും കാണാനില്ലല്ലോ?”ഫോട്ടോ എടുക്കാനും നമ്മളെ കാണാനുമൊന്നും ഒരു മനുഷ്യരും വരുന്നില്ലല്ലോ?കുഞ്ഞുമുയൽ കഴുതചേട്ടനോട് ചോദിച്ചു.അറിയില്ല കുഞ്ഞേ............ എന്നാലും ഞാൻ ജനിച്ചതിൽ പിന്നെ ഇത്രയും ശാന്തമായ ഒരന്തരീക്ഷം കണ്ടിട്ടേയില്ല?വണ്ടികൾ ഇരമ്പി വരുന്ന ഒച്ചയും ,ഫോട്ടോ എടുക്കുന്നവരുടെ ബഹളവും,കഴിച്ചിട്ട് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും എല്ലാം കൊണ്ടും നിറഞ്ഞതായിരുന്നു ഇവിടം.നമ്മുടെ ആനചേട്ടൻ കഴിഞ്ഞ വർഷം മരിച്ചത് പ്ലാസ്റ്റിക്കു് തിന്നിട്ടാണത്രേ?അപ്പോൾ മുയൽ പറഞ്ഞു "ശരിയാ..............പാവം ആനചേട്ടൻ...........എന്നാലും ഈ മനുഷ്യർക്ക് എന്തു പറ്റിയോ ആവോ? ഡും ഡും ഡും..........ഒരു അറിയിപ്പ് .........നമ്മുടെ മനുഷ്യരെ പുറത്തു കാണാനില്ല.അതിനെ പറ്റി ചർച്ച ചെയ്യാൻ മൃഗരാജൻ ഒരു അടിയന്തിരയോഗം വിളിച്ചിരിക്കുന്നു.എല്ലാവരും പങ്കെടുക്കണമെന്നാണ് കല്പന..............മുയൽ പറഞ്ഞു വാ ചേട്ടാ നമുക്ക് പോകാം.എല്ലാ മൃഗങ്ങളും സിംഹരാജന്റെ അദ്യക്ഷതയിൽ മരചുവട്ടിൽ യോഗം ചേർന്നു.സിംഹരാജൻ പറഞ്ഞു നമ്മുടെ മനുഷ്യരെയൊന്നും കുറച്ചു നാളായി എങ്ങും കാണാണില്ല.അവരെപറ്റി നമുക്ക് അന്വേഷിക്കണ്ടേ? “വേണം വേണം അന്വേഷിക്കണം " എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.എങ്കിൽ നമുക്ക് എല്ലാവർക്കും കൂടി അവരുടെ നാട്ടിലേക്ക് പോയാലോ?അങ്ങനെയാകാം എന്ന് എല്ലാവരും സമ്മതിച്ചു.അപ്പോൾ ആന പറഞ്ഞു സൂക്ഷിക്കണം.................അവർ എന്റെ കൂട്ടുകാരെ കെണിയിൽപ്പെടുത്തി അടിമകളെ പോലെ പണിയെടുപ്പിക്കുന്ന നീചൻമാരാണ്.അവർ വന്നതിനുശേഷമാണ് ഭൂമിയാകെ നശിച്ചത്.മരങ്ങൾ മുറിച്ചും പക്ഷിമൃഗാദികളെ കൊന്നൊടുക്കിയും വനങ്ങൾ കയ്യേറിയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ആകെ തകിടം മറിച്ചു.കുരങ്ങൻ പറഞ്ഞു മനുഷ്യരുടെ പൂർവ്വികരാണ് എന്ന് കേൾക്കുന്നതു പോലും ഞങ്ങൾക്ക് നാണക്കേടാണ്.ഇതു കേട്ട കഴുത പറഞ്ഞു ഞങ്ങൾ ബുദ്ധിയില്ലാത്തവരെന്നാണ് മനുഷ്യർ പറയുന്നത്.പക്ഷേ മനുഷ്യരെപോലെ ബുദ്ധിയില്ലാത്ത വർഗം ഭൂമുഖത്തില്ല.പ്രകൃതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല എന്ന് ചിന്തിക്കാൻ കഴിയാത്ത പമ്പര വിഡ്ഢികൾ. മൃഗരാജൻ പറഞ്ഞു "എല്ലാവരും നിർത്തൂ...........നിങ്ങൾ പറയുന്നതൊക്കെ ശരിയാണ്...............” നമുക്ക് അവരെ പോയൊന്നു കാണാം.........ഉത്തരവുപോലെ പ്രഭോ............എല്ലാവരും നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തോളൂ.........മൃഗരാജൻ കല്പിച്ചു.മൃഗങ്ങളുടെ കൂട്ടമായിട്ടുളള വരവ് മനുഷ്യർ അത്ഭുതത്തോടെയും ഞെട്ടലോടെയും നോക്കി കണ്ടു.നാട്ടിലെത്തിയ മുയൽ അത്ഭുതത്തോടെ ചോദിച്ചു ഇതെന്താ!മനുഷ്യശാലയോ?ആരാ..........ഇവരെയൊക്കെ കുട്ടിലടച്ചത്?ദൂരെ നിന്ന് ഒരു നായ ഓടി വന്നിട്ടു പറഞ്ഞു...............ജീവൻ വേണമെങ്കിൽ ഓടി രക്ഷപ്പെട്ടോളൂ .........മനുഷ്യർക്കെല്ലാം കോവിഡ് 19 എന്ന ഒരു രോഗം പിടിപ്പെട്ടിരിക്കുകയാണ്.ഈ രോഗത്തിന് പ്രതിവിധി കണ്ടുപിടിക്കപ്പെട്ടിട്ടില്ല.ഈ രോഗത്തിനു കാരണമായ വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും പകരാൻ സാധ്യതയുണ്ട്.അതുകൊണ്ട് ഇവിടെ നിൽക്കുന്നത് സുരക്ഷിതമല്ല.മനുഷ്യർ പരസ്പരം കൊല്ലുന്നതിനു വേണ്ടി പരീക്ഷണശാലകളിൽ നിർമ്മിച്ചവയാണ് ഈ വൈറസുകൾ..............എല്ലാവരും വരൂ..........നമുക്ക് തിരികെ പോകാം....... മനുഷ്യർ കാടു കയറി വന്നപ്പോഴാണ് നമ്മുടെ സ്വൈരജീവിതം നശിച്ചത്.അവർ സ്വന്തം പ്രവർത്തികളാൽ ഇങ്ങനെയൊരു അവസ്ഥയിലും എത്തി.നൂറ്റാണ്ടുകൾക്കു ശേഷം ഭൂമിയിൽ മനുഷ്യൻ എന്നൊരു ജീവി ഉണ്ടായിരുന്നെന്നും അവന് വംശനാശം സംഭവിച്ചു എന്ന് പറയേണ്ട അവസ്ഥ വരുമെന്നും മൃഗങ്ങൾ വിലയിരുത്തി............
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ