"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== *ഊട്ടി യാത്ര - ആസ്വദിച്ചു ടീം അൽഫാറൂഖിയ്യ* ==
[[പ്രമാണം:26009-STUDY TOUR 23-24.jpg|വലത്ത്‌|ചട്ടരഹിതം]]
ഊട്ടി പ്രകൃതിയുടെ അതി മനോഹരമായ ക്യാൻവാസ്, ചിത്രങ്ങളിൽ ഊട്ടിയുടെ ഒരു ശതമാനം ഭംഗി പോലും ഇല്ല എന്നതാണ് സത്യം. നേരിട്ട് കാണുമ്പോളാണ് ആ മനോഹാരിത മുഴുവൻ ആസ്വദിക്കാൻ പറ്റുക. വല്ലാതെ ഭ്രമിച്ചു പോകുന്ന പ്രകൃതി ദൃശ്യങ്ങൾ ......
.തിരക്കില്ലാത്ത ദിനമായതിനാൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞ രണ്ടു ദിനങ്ങൾ ....
ഊട്ടി ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര  അൽഫാറൂഖിയ സ്കൂളിൽ നിന്ന് തുടക്കം കുറിച്ചു. ഞങ്ങളുടെ ബസ് മുന്നോട്ട് ഗമിച്ചു..
മുന്നോട്ട് പോകുന്തോറും ഊട്ടി റോഡിനും ചുറ്റുപാടിനും വ്യത്യാസം വന്നു തുടങ്ങി.
ങ്ങൾക്കൊപ്പമുണ്ടായിരുന്ന കോൺക്രീറ്റ് വനം പെട്ടെന്നപ്രത്യക്ഷമായി. അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകൾ, പിന്നങ്ങോട്ട് നീങ്ങുന്തോറും കുടിലുകളായി രൂപംമാറി <nowiki>''കൃഷി''</nowiki> മാത്രം ഉപജീവനമാക്കി സ്വപ്നലോകത്ത് ജീവിച്ച് താഴ്‌വരകളെ ഹരിതാഭമാക്കിയ മണ്ണിന്റെ മക്കളെ പ്രണമിച് യാത്ര തുടർന്നു.
ഹെയർ‌പിൻ  വളവുകൾ താണ്ടി ഞങ്ങൾ യാത്ര തുടർന്നു. തട്ടുതട്ടായി തേയില കൃഷിയിടം, കളിവീട് പോലെ തോന്നിക്കുമാർ തട്ടുതട്ടായി ഓടിട്ട ഒരു കൂട്ടം ചെറു കൂരകൾ അങ്ങിനെ മനോഹര ദൃശ്യങ്ങൾ ...
കയറ്റിറക്കങ്ങളും വളവുതിരിവുകളും നിറഞ്ഞ പാതയിലൂടെ യാത്ര തുടർന്നു....
ഊട്ടിയുടെ തണുപ്പ് ബസിന്റെ ജനൽ ചില്ലിലൂടെ എന്റെ  മുഖത്ത് വന്നു തലോടിയപ്പോൾ ഞാൻ അറിഞ്ഞു. അതേ ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നു.
എന്റെ കൂടെയുള്ള 44
വിദ്യാർത്ഥികൾ തണുത്ത് വിറക്കുന്നത് കണ്ട് ഞാൻ ചിരിച്ചു...
ഊട്ടി ട്രെയ്ൻ യാത്രയോടെ തുടക്കം കുറിച്ചു.
ഉച്ചയോടെ
ഞങ്ങൾ ഊട്ടി തടാക കരയിൽ എത്തി. .നമ്മുടെ വിദ്യാർത്ഥികളുടെ ബോട്ടിലെ ഉല്ലാസ യാത്രയും കണ്ട് ഞങ്ങൾ ആറ് അധ്യാപകർ ചുറ്റുഭാഗത്തും നിൽപ്പുണ്ടായിരുന്നു.
തുടർന്ന് മൂന്ന് കിലോമീറ്റർ യാത്ര ചെയ്ത് തേയില ഫാക്ടറിയിൽ എത്തി. വിവിധയിനം ചായപൊടികൾ, നിർമ്മാണരീതികൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭമമായി. അവിടുത്തെ ഒരു ചായ ... വാക്കുകൾകതീതം. അതിന്റെ രുചി ഒന്നു വേറെ തന്നെ ...
തുടർന്ന് ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര തുടർന്നു. ഡോബെട്ട കുന്നിൻ താഴ്വരയിലെ 55 ഹെക്ടർ വിസ്തൃതിിസ്തൃതിയിൽ പുഷ്പ, ഫല, വൃക്ഷ, ലതാദികളാൽ ലംകൃതമായ ഈ ഭൂപ്രദേശം.  സമൃദ്ധമായിട്ടാണ്
  .34 ഏക്കറയുള്ള അതി മനോഹരമായ കർണാടക ഗാർഡൻ അതിന്റെ സൗന്ദര്യം അതിമനോഹരമായിരുന്നു.
എന്റെ 44 വിദ്യാർത്ഥികൾ
എത്ര അനുസരണയുള്ളവർ
എത്ര മനോഹരം
ഒന്നാം ദിനം അത്ര മനോഹരം
മറക്കാനാവാത്ത നിമിഷങ്ങൾ
== '''''ഉല്ലാസയാത്ര''''' ==
[[പ്രമാണം:26009 ooty.jpg|ലഘുചിത്രം|385x385ബിന്ദു]]
ഊട്ടി പ്രകൃതിയുടെ അതി മനോഹരമായ ക്യാൻവാസ്, ചിത്രങ്ങളിൽ ഊട്ടിയുടെ ഒരു ശതമാനം ഭംഗി പോലും ഇല്ല എന്നതാണ് സത്യം. നേരിട്ട് കാണുമ്പോളാണ് ആ മനോഹാരിത മുഴുവൻ ആസ്വദിക്കാൻ പറ്റുക. വല്ലാതെ ഭ്രമിച്ചു പോകുന്ന പ്രകൃതി ദൃശ്യങ്ങൾ .......തിരക്കില്ലാത്ത ദിനമായതിനാൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞ രണ്ടു ദിനങ്ങൾ ....ഊട്ടി ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര രാവിലെ 5.00 AM നു അൽഫാറൂഖിയ സ്കൂളിൽ നിന്ന് തുടക്കം കുറിച്ചു. ഞങ്ങളുടെ ബസ് മുന്നോട്ട് ഗമിച്ചു..മുന്നോട്ട് പോകുന്തോറും ഊട്ടി റോഡിനും ചുറ്റുപാടിനും വ്യത്യാസം വന്നു തുടങ്ങി.
[[പ്രമാണം:26009 ooty3.jpg|ഇടത്ത്‌|ലഘുചിത്രം|352x352ബിന്ദു]]
ങ്ങൾക്കൊപ്പമുണ്ടായിരുന്ന കോൺക്രീറ്റ് വനം പെട്ടെന്നപ്രത്യക്ഷമായി. അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകൾ, പിന്നങ്ങോട്ട് നീങ്ങുന്തോറും കുടിലുകളായി രൂപംമാറി <nowiki>''കൃഷി''</nowiki> മാത്രം ഉപജീവനമാക്കി സ്വപ്നലോകത്ത് ജീവിച്ച് താഴ്‌വരകളെ ഹരിതാഭമാക്കിയ മണ്ണിന്റെ മക്കളെ പ്രണമിച് യാത്ര തുടർന്നു.ഹെയർ‌പിൻ  വളവുകൾ താണ്ടി ഞങ്ങൾ യാത്ര തുടർന്നു. തട്ടുതട്ടായി തേയില കൃഷിയിടം, കളിവീട് പോലെ തോന്നിക്കുമാർ തട്ടുതട്ടായി ഓടിട്ട ഒരു കൂട്ടം ചെറു കൂരകൾ അങ്ങിനെ മനോഹര ദൃശ്യങ്ങൾ ...കയറ്റിറക്കങ്ങളും വളവുതിരിവുകളും നിറഞ്ഞ പാതയിലൂടെ യാത്ര തുടർന്നു....
1:00 PM നു ഊട്ടിയുടെ തണുപ്പ് ബസിന്റെ ജനൽ ചില്ലിലൂടെ എന്റെ  മുഖത്ത് വന്നു തലോടിയപ്പോൾ ഞാൻ അറിഞ്ഞു. അതേ ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നു. എന്റെ കൂടെയുള്ള 28 വിദ്യാർത്ഥികൾ തണുത്ത് വിറക്കുന്നത് കണ്ട് ഞാൻ ചിരിച്ചു... ഏകദേശം രണ്ടരയോടെ ഞങ്ങൾ ഊട്ടി തടാക കരയിൽ എത്തി. .നമ്മുടെ വിദ്യാർത്ഥികളുടെ ബോട്ടിലെ ഉല്ലാസ യാത്രയും കണ്ട് ഞങ്ങൾ അഞ്ച് അധ്യാപകർ ചുറ്റുഭാഗത്തും നിൽപ്പുണ്ടായിരുന്നു.തുടർന്ന് മൂന്ന് കിലോമീറ്റർ യാത്ര ചെയ്ത് തേയില ഫാക്ടറിയിൽ എത്തി. വിവിധയിനം ചായപൊടികൾ, നിർമ്മാണരീതികൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭമമായി. അവിടുത്തെ ഒരു ചായ ... വാക്കുകൾകതീതം. അതിന്റെ രുചി ഒന്നു വേറെ തന്നെ ...തുടർന്ന് ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര തുടർന്നു. ഡോബെട്ട കുന്നിൻ താഴ്വരയിലെ 55 ഹെക്ടർ വിസ്തൃതിിസ്തൃതിയിൽ പുഷ്പ, ഫല, വൃക്ഷ, ലതാദികളാൽ ലംകൃതമായ ഈ ഭൂപ്രദേശം. വിശിഷ്ടമായ ഒട്ടേറെസ്യസമ്പത്താൽ സമൃദ്ധമായിട്ടാണ് ഈ ആരണ്യകത്തെ കണക്കാക്കുന്നത്.
== '''''സന്തോഷത്തേടെ അൽ ഫാറൂഖിയ്യൻ കുടുംബo''''' ==
== '''''സന്തോഷത്തേടെ അൽ ഫാറൂഖിയ്യൻ കുടുംബo''''' ==
'''11:30 AM'''  
'''11:30 AM'''  
വരി 36: വരി 88:
[[പ്രമാണം:26009 munnar03.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:26009 munnar03.jpg|നടുവിൽ|ചട്ടരഹിതം]]
<p align="justify"> </p>
<p align="justify"> </p>
=='''''തലസ്ഥാനനഗരിയിലേക്ക് ഒരു യാത്ര'''''==
[[പ്രമാണം:26009 Tvm trip 1.png|ലഘുചിത്രം|300x300ബിന്ദു]]
<p align="justify">
സംസ്ഥാനത്തിന്റെ അഭിമാനകരമായ അനന്തപുരി എന്നറിയപ്പെടുന്ന തിരുവനന്തപുരം..... നമ്മുടെ കേരളത്തിന്റെ തലസ്ഥാന നഗരം. കുട്ടികൾക്ക് കേരളത്തിന്റെ തലസ്ഥാനം ആയ തിരുവനന്തപുരം എന്ന ജില്ലയെക്കുറിച്ച് ആധികാരികമായ അറിവ് നേടുവാൻ സാധിക്കുന്ന ഒരു പഠന യാത്രയായിരുന്നു ഇത്. തീർത്തും ഉല്ലാസഭരിതവും ആസ്വാദ്യകരവുമായ യാത്രയിൽ വിജ്ഞാനം സ്വായത്തമാക്കാനും കുട്ടികൾക്ക് സാധിച്ചു.
തിരുവനന്തപുരം നഗരത്തിലെ മാജിക്കൽ പ്ലാനറ്റ് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. ജിജ്ഞാസയും അത്ഭുതവും നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോൾ  വിദ്യാർത്ഥികളിൽ അറിവിന്റെ ലോകം തുറക്കുകയായിരുന്നു. ചരിത്രമുറങ്ങുന്ന പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചത് കേരള ചരിത്രത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാൻ സാധിച്ചു. പിന്നീട് തിരുവനന്തപുരം മൃഗശാല സന്ദർശിച്ചു. യാത്രയുടെ വേറിട്ട അനുഭവമായിരുന്നു അത്. എന്നും സഹായത്തോടുകൂടി മാത്രം  മനസ്സിൽ ഓർക്കുന്ന വന്യജീവികളെ നേരിട്ട് കാണുമ്പോൾ ഉണ്ടാകുന്ന ഭയവും അത്ഭുതവും കലർന്ന വികാരം കുട്ടികളിൽ സ്പഷ്ടമായി. ഇതുവരെ കാണാൻ കഴിയാത്ത പല ജീവികളെയും അവിടെ കാണാൻ സാധിച്ചു. പിന്നീട് ഞങ്ങൾ യാത്രയായത് തിരുവനന്തപുരം നഗരത്തിലെ ആകർഷണകേന്ദ്രം ആയ കോവളം ബീച്ചിലേക്ക് ആണ്. പഠന യാത്രയിൽ കുട്ടികൾ എല്ലാം മറന്ന് ആർത്തുല്ലസിച്ച സായാഹ്നമായിരുന്നു അത്. തിരമാലകളുടെ മനോഹാരിതയും കരകാണാക്കടലിന്റെ അർത്ഥവ്യാപ്തിയും നിറഞ്ഞുനിൽക്കുന്ന ആ മനോഹര തീരത്തു നിന്നും മനസ്സില്ലാമനസ്സോടെ കുട്ടികൾ മടക്കയാത്ര യിലേക്ക് അധ്യാപകരോടൊപ്പം ചേർന്നു.</p>

09:28, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

*ഊട്ടി യാത്ര - ആസ്വദിച്ചു ടീം അൽഫാറൂഖിയ്യ*

ഊട്ടി പ്രകൃതിയുടെ അതി മനോഹരമായ ക്യാൻവാസ്, ചിത്രങ്ങളിൽ ഊട്ടിയുടെ ഒരു ശതമാനം ഭംഗി പോലും ഇല്ല എന്നതാണ് സത്യം. നേരിട്ട് കാണുമ്പോളാണ് ആ മനോഹാരിത മുഴുവൻ ആസ്വദിക്കാൻ പറ്റുക. വല്ലാതെ ഭ്രമിച്ചു പോകുന്ന പ്രകൃതി ദൃശ്യങ്ങൾ ......

.തിരക്കില്ലാത്ത ദിനമായതിനാൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞ രണ്ടു ദിനങ്ങൾ ....

ഊട്ടി ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര  അൽഫാറൂഖിയ സ്കൂളിൽ നിന്ന് തുടക്കം കുറിച്ചു. ഞങ്ങളുടെ ബസ് മുന്നോട്ട് ഗമിച്ചു..

മുന്നോട്ട് പോകുന്തോറും ഊട്ടി റോഡിനും ചുറ്റുപാടിനും വ്യത്യാസം വന്നു തുടങ്ങി.

ങ്ങൾക്കൊപ്പമുണ്ടായിരുന്ന കോൺക്രീറ്റ് വനം പെട്ടെന്നപ്രത്യക്ഷമായി. അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകൾ, പിന്നങ്ങോട്ട് നീങ്ങുന്തോറും കുടിലുകളായി രൂപംമാറി ''കൃഷി'' മാത്രം ഉപജീവനമാക്കി സ്വപ്നലോകത്ത് ജീവിച്ച് താഴ്‌വരകളെ ഹരിതാഭമാക്കിയ മണ്ണിന്റെ മക്കളെ പ്രണമിച് യാത്ര തുടർന്നു.

ഹെയർ‌പിൻ വളവുകൾ താണ്ടി ഞങ്ങൾ യാത്ര തുടർന്നു. തട്ടുതട്ടായി തേയില കൃഷിയിടം, കളിവീട് പോലെ തോന്നിക്കുമാർ തട്ടുതട്ടായി ഓടിട്ട ഒരു കൂട്ടം ചെറു കൂരകൾ അങ്ങിനെ മനോഹര ദൃശ്യങ്ങൾ ...

കയറ്റിറക്കങ്ങളും വളവുതിരിവുകളും നിറഞ്ഞ പാതയിലൂടെ യാത്ര തുടർന്നു....

ഊട്ടിയുടെ തണുപ്പ് ബസിന്റെ ജനൽ ചില്ലിലൂടെ എന്റെ  മുഖത്ത് വന്നു തലോടിയപ്പോൾ ഞാൻ അറിഞ്ഞു. അതേ ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നു.

എന്റെ കൂടെയുള്ള 44

വിദ്യാർത്ഥികൾ തണുത്ത് വിറക്കുന്നത് കണ്ട് ഞാൻ ചിരിച്ചു...

ഊട്ടി ട്രെയ്ൻ യാത്രയോടെ തുടക്കം കുറിച്ചു.

ഉച്ചയോടെ

ഞങ്ങൾ ഊട്ടി തടാക കരയിൽ എത്തി. .നമ്മുടെ വിദ്യാർത്ഥികളുടെ ബോട്ടിലെ ഉല്ലാസ യാത്രയും കണ്ട് ഞങ്ങൾ ആറ് അധ്യാപകർ ചുറ്റുഭാഗത്തും നിൽപ്പുണ്ടായിരുന്നു.

തുടർന്ന് മൂന്ന് കിലോമീറ്റർ യാത്ര ചെയ്ത് തേയില ഫാക്ടറിയിൽ എത്തി. വിവിധയിനം ചായപൊടികൾ, നിർമ്മാണരീതികൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭമമായി. അവിടുത്തെ ഒരു ചായ ... വാക്കുകൾകതീതം. അതിന്റെ രുചി ഒന്നു വേറെ തന്നെ ...

തുടർന്ന് ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര തുടർന്നു. ഡോബെട്ട കുന്നിൻ താഴ്വരയിലെ 55 ഹെക്ടർ വിസ്തൃതിിസ്തൃതിയിൽ പുഷ്പ, ഫല, വൃക്ഷ, ലതാദികളാൽ ലംകൃതമായ ഈ ഭൂപ്രദേശം.  സമൃദ്ധമായിട്ടാണ്

  .34 ഏക്കറയുള്ള അതി മനോഹരമായ കർണാടക ഗാർഡൻ അതിന്റെ സൗന്ദര്യം അതിമനോഹരമായിരുന്നു.

എന്റെ 44 വിദ്യാർത്ഥികൾ

എത്ര അനുസരണയുള്ളവർ

എത്ര മനോഹരം

ഒന്നാം ദിനം അത്ര മനോഹരം

മറക്കാനാവാത്ത നിമിഷങ്ങൾ

ഉല്ലാസയാത്ര

ഊട്ടി പ്രകൃതിയുടെ അതി മനോഹരമായ ക്യാൻവാസ്, ചിത്രങ്ങളിൽ ഊട്ടിയുടെ ഒരു ശതമാനം ഭംഗി പോലും ഇല്ല എന്നതാണ് സത്യം. നേരിട്ട് കാണുമ്പോളാണ് ആ മനോഹാരിത മുഴുവൻ ആസ്വദിക്കാൻ പറ്റുക. വല്ലാതെ ഭ്രമിച്ചു പോകുന്ന പ്രകൃതി ദൃശ്യങ്ങൾ .......തിരക്കില്ലാത്ത ദിനമായതിനാൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞ രണ്ടു ദിനങ്ങൾ ....ഊട്ടി ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര രാവിലെ 5.00 AM നു അൽഫാറൂഖിയ സ്കൂളിൽ നിന്ന് തുടക്കം കുറിച്ചു. ഞങ്ങളുടെ ബസ് മുന്നോട്ട് ഗമിച്ചു..മുന്നോട്ട് പോകുന്തോറും ഊട്ടി റോഡിനും ചുറ്റുപാടിനും വ്യത്യാസം വന്നു തുടങ്ങി.

ങ്ങൾക്കൊപ്പമുണ്ടായിരുന്ന കോൺക്രീറ്റ് വനം പെട്ടെന്നപ്രത്യക്ഷമായി. അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകൾ, പിന്നങ്ങോട്ട് നീങ്ങുന്തോറും കുടിലുകളായി രൂപംമാറി ''കൃഷി'' മാത്രം ഉപജീവനമാക്കി സ്വപ്നലോകത്ത് ജീവിച്ച് താഴ്‌വരകളെ ഹരിതാഭമാക്കിയ മണ്ണിന്റെ മക്കളെ പ്രണമിച് യാത്ര തുടർന്നു.ഹെയർ‌പിൻ  വളവുകൾ താണ്ടി ഞങ്ങൾ യാത്ര തുടർന്നു. തട്ടുതട്ടായി തേയില കൃഷിയിടം, കളിവീട് പോലെ തോന്നിക്കുമാർ തട്ടുതട്ടായി ഓടിട്ട ഒരു കൂട്ടം ചെറു കൂരകൾ അങ്ങിനെ മനോഹര ദൃശ്യങ്ങൾ ...കയറ്റിറക്കങ്ങളും വളവുതിരിവുകളും നിറഞ്ഞ പാതയിലൂടെ യാത്ര തുടർന്നു....

1:00 PM നു ഊട്ടിയുടെ തണുപ്പ് ബസിന്റെ ജനൽ ചില്ലിലൂടെ എന്റെ  മുഖത്ത് വന്നു തലോടിയപ്പോൾ ഞാൻ അറിഞ്ഞു. അതേ ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നു. എന്റെ കൂടെയുള്ള 28 വിദ്യാർത്ഥികൾ തണുത്ത് വിറക്കുന്നത് കണ്ട് ഞാൻ ചിരിച്ചു... ഏകദേശം രണ്ടരയോടെ ഞങ്ങൾ ഊട്ടി തടാക കരയിൽ എത്തി. .നമ്മുടെ വിദ്യാർത്ഥികളുടെ ബോട്ടിലെ ഉല്ലാസ യാത്രയും കണ്ട് ഞങ്ങൾ അഞ്ച് അധ്യാപകർ ചുറ്റുഭാഗത്തും നിൽപ്പുണ്ടായിരുന്നു.തുടർന്ന് മൂന്ന് കിലോമീറ്റർ യാത്ര ചെയ്ത് തേയില ഫാക്ടറിയിൽ എത്തി. വിവിധയിനം ചായപൊടികൾ, നിർമ്മാണരീതികൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭമമായി. അവിടുത്തെ ഒരു ചായ ... വാക്കുകൾകതീതം. അതിന്റെ രുചി ഒന്നു വേറെ തന്നെ ...തുടർന്ന് ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര തുടർന്നു. ഡോബെട്ട കുന്നിൻ താഴ്വരയിലെ 55 ഹെക്ടർ വിസ്തൃതിിസ്തൃതിയിൽ പുഷ്പ, ഫല, വൃക്ഷ, ലതാദികളാൽ ലംകൃതമായ ഈ ഭൂപ്രദേശം. വിശിഷ്ടമായ ഒട്ടേറെസ്യസമ്പത്താൽ സമൃദ്ധമായിട്ടാണ് ഈ ആരണ്യകത്തെ കണക്കാക്കുന്നത്.

സന്തോഷത്തേടെ അൽ ഫാറൂഖിയ്യൻ കുടുംബo

11:30 AM

ദേശീയപാതയിൽനിന്ന് അതിരപ്പിള്ളി റോഡിലേക്ക് കയറി കുറച്ച് ദൂരം പിന്നിട്ടപ്പോൾതന്നെ തണുത്ത കാറ്റ് വീശാൻ തുടങ്ങി. കാട്ടിലേക്ക് സ്വാഗതം പറഞ്ഞ് റോഡിനിരുവശവും വൻ മരങ്ങൾ പ്രത്യക്ഷപ്പെട്ടു. അൽഫാറൂഖിയ്യ കുടുംബം മുന്നോട്ട് , ആവേശത്തോടെ റോഡിൽനിന്ന് നോക്കുമ്പോൾ രൗദ്രഭാവത്തിൽ ആർത്തലച്ച് ഭൂമിയിലേക്ക് പതിക്കുകയാണ് അതിരപ്പിള്ളിയെന്ന വെളുത്ത സുന്ദരി. പതഞ്ഞുവീഴുന്ന ചില്ലുവെള്ളത്തിൽനിന്ന് ജലകണങ്ങൾ പാറിക്കളിക്കുന്നു. വണ്ടി ഒതുക്കിനിർത്തി വെള്ളച്ചാട്ടം പ്രദേശത്തേക്ക് നടന്നു.പ്രകൃതിയിലേക്ക് കടന്നുകയറിയതിൻെറ മാറ്റം അനുഭവിച്ചുതുടങ്ങി. അൽഫാറൂഖിയ്യ ഫാമിയിലെ ഓരോരുത്തരും സന്തോഷത്തോടെ മുന്നോട്ട്..തലക്കുമീതെ വൻമരങ്ങളിൽനിന്ന് പണ്ട് കേട്ടുമറന്ന പലജാതി പക്ഷികളുടെ ശബ്ദം. മഴയും പ്രകൃതിയും കൂടിച്ചേരുന്ന അനുഭൂതിയെ തൊട്ട് പതിയെ നടന്നു. പ്രകൃതിയുടെ എല്ലാ ചേരുവകളും ചേർന്ന ഭൂമികയാണിവിടം. ജനുവരി മാസമായത് കൊണ്ട് തണുപ്പ് മാത്രം അകന്നു നിന്നു.റോഡിൽനിന്ന് വെള്ളച്ചാട്ടത്തിനരികിലേക്ക് നടന്നു.

12:52 PM

വിട പറയട്ടെ..........................പിന്നെ വരാം.. റോഡിൽനിന്ന് നോക്കി രൗദ്രഭാവത്തിൽ ആർത്തലച്ച് ഭൂമിയിലേക്ക് പതിക്കുന്ന അതിരപ്പിള്ളിയെന്ന വെളുത്ത സുന്ദരിയെ നോക്കി ടീം അൽ ഫറൂഖിയ്യ ഉച്ചത്തിൽ പറഞ്ഞു. വരാം വരാം ഇനിയും വരാം

3:32 PM

ശേഷം തൃശൂരിലെ കഴ്ച്ചകളോട് വിടപറഞ്ഞ് കുന്നത്തൂർ മനയിൽ എത്തി. കുന്നത്തൂർ മനയുടേയും പെരിയമ്പലം ബീച്ചിന്റെയും സൗന്ദര്യo ഒന്നു വേറെ തന്നെയായിരുന്നു.യാത്രയെ മനോഹരമാക്കി കൊണ്ട് ടീം അൽഫാറൂഖിയ ജീവിതത്തിന്റെ ഏടുകളിൽ മറക്കാത്ത ദിനമാക്കി മാറ്റി.മൊന്നു ,കുഞ്ഞാറ്റ,ജിനു ,പൊന്നു,മിന്നു ,സിയാൻ കുട്ടി പട്ടാളങ്ങൾ ടൂറിനെ ഗംഭീരമാക്കി. ഒരു പകൽ മുഴുവൻ നടന്നും ഞങ്ങൾ കണ്ട തൃശൂർ..കാണും തോറും വിശാലത കൂടി വരുന്ന കേരളത്തിന്റെ സാംസ്കരിക നഗരി...പ്രിയപ്പെട്ട തൃശൂർ നഗരത്തിന് നന്ദി........... ഒരു യാത്രയുടെ അവസാനം മറ്റൊന്നിന്റെ തുടക്കമാണ്.. ആഘോഷങ്ങളും ആരവങ്ങളുമായി ടീം അൽഫാറൂഖിയ്യ കുടുംബം  പുതിയൊരു യാത്ര തുടരുകയാണ്.. ഈ ബന്ധം മരണം വരേ തുടരാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രാർഥനയോടെ .....

പ്രകൃതിയിലേക്ക് ഒരു യാത്ര

2018 -19 അദ്ധ്യയന വർഷത്തെ പഠനയാത്ര പ്രകൃതിയെ തൊട്ടറിഞ്ഞ് പരിസ്ഥിതിയെ മനസ്സിലാക്കുവാൻ വേണ്ടി ആസൂത്രണം ചെയ്തതായിരുന്നു. പ്രകൃതി സൗന്ദര്യത്തിന് വശ്യമനോഹാരിത ഒളിപ്പിച്ചുവെച്ച ഇടുക്കി ജില്ലയിലെ രണ്ട് സ്ഥലങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ആനചാടികുത്തു ഇല്ലിക്കൽ കല്ല് . തിരക്കുപിടിച്ച എറണാകുളം നഗരത്തിൽ നിന്നും വളരെ ശാന്തമായ ഗ്രാമാന്തരീക്ഷത്തിൽ ലേക്കുള്ള യാത്രയായിരുന്നു അത്. പുഴകളും മലകളും ഡാമും വെള്ളച്ചാട്ടവും കുട്ടികൾക്ക് പുത്തൻ അനുഭവം നൽകി. രാവിലെ 5. 45 ന് സ്കൂൾ അങ്കണത്തിൽ നിന്നും യാത്ര തിരിച്ചു. തികച്ചും സാധാരണക്കാരായ ആളുകളുടെ മക്കൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ പഠനയാത്ര സംഘടിപ്പിക്കുവാൻ ഞങ്ങൾ അതീവശ്രദ്ധ പുലർത്താറുണ്ട്. രാവിലത്തെ യും ഉച്ചക്കത്തെ യും ഭക്ഷണം തയ്യാറാക്കിയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. യാത്രയിൽ ആവശ്യമായ എല്ലാ വസ്തുക്കളും പഴവർഗങ്ങളും ഇവനിംഗ് സ്നാക്സും ഞങ്ങൾ കയ്യിൽ കരുതി. 9 മണിക്ക് തൊടുപുഴ മുട്ടം മലങ്കര ഡാം പരിസരത്ത് ഞങ്ങൾ എത്തി അവിടെ വച്ച് കയ്യിൽ കരുതിയ പ്രഭാതഭക്ഷണം കഴിച്ചു. രാവിലെയുള്ള ഡാമ് റിസർവോയറിന്റെ ഭംഗി ആവോളം ആസ്വദിച്ചു. അവിടെനിന്ന് ഇല്ലിക്കൽ കല്ലിലേക്ക് യാത്രതിരിച്ചു. ഇടുങ്ങിയ വഴി ആയതുകൊണ്ട് ഇല്ലിക്കൽ കല്ലിന് 5 കിലോമീറ്റർ മുൻപു മുതൽ 2 ജീപ്പുകളിൽ ആയി ട്രക്കിങ് നടത്തി. ഒരു കിലോമീറ്ററിലേറെ യുള്ള കുത്തനെയുള്ള മലനിരകൾ കുട്ടികൾ ആവേശത്തോടെ കയറി. യാത്രയിലെ ക്ഷീണം കുറയ്ക്കാൻ കയ്യിൽ കരുതിയിരുന്നു ഓറഞ്ചും വെള്ളവും ഉപകരിച്ചു. കൂടെയുണ്ടായിരുന്ന ഗൈഡ് അവിടത്തെ പ്രകൃതി ചൂഷണത്തെ കുറിച്ചും പണ്ട് കരനെൽകൃഷി നടത്തിയതിനെ കുറിച്ച് എല്ലാം വിശദീകരിച്ച് പറഞ്ഞു.

ഒരു മണിക്ക് അവിടെ നിന്ന് ഞങ്ങൾ തിരിച്ചു. മടക്കയാത്രയിൽ ഒരു പുഴയോരം കണ്ടെത്തി കയ്യിൽ ഞങ്ങൾ തയ്യാറാക്കി കൊണ്ടുപോയ ഭക്ഷണം ആ പുഴയോരത്ത് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് തന്നെ കുട്ടികൾ പരസ്പരം ഷെയർ ചെയ്ത് കഴിച്ചു. പ്രളയക്കെടുതി കൊണ്ടുവന്ന ഉരുളൻകല്ലുകളാൽ സമൃദ്ധമായ ആ പുഴയോരം അതിമനോഹരമായിരുന്നു. ഒട്ടും ആഴത്തിൽ അല്ലാതെ ഒഴുകുന്ന ആ പുഴ കുട്ടികൾക്ക് ഒരുപാട് സന്തോഷം നൽകി. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടമായ തൊമ്മൻ കുത്തിലേക്ക് ആയിരുന്നു അടുത്ത യാത്ര. തൊമ്മൻകുത്ത് അടുത്ത് ആനചാടിക്കുത്ത് എന്ന അതിമനോഹരമായ കാട്ടിനകത്ത് ഒളിച്ചിരിക്കുന്ന കൊച്ചു ജലാശയം കുട്ടികളെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു. പ്രകൃതി മനുഷ്യന് എത്രത്തോളം സന്തോഷം ആക്കുന്നു എന്നുള്ളത് അന്ന് ആ ജലാശയത്തിൽ ഒരുമിച്ച് കളിച്ച അധ്യാപകർക്കും കുട്ടികൾക്കും മനസ്സിലായി. അതുവരെയുണ്ടായിരുന്ന ദീർഘദൂര യാത്രയുടെ എല്ലാ ക്ഷീണവും ജലാശയം അകറ്റി. ആറരയോടെ യാത്ര അവസാനിപ്പിച്ച് ഞങ്ങൾ തിരികെ യാത്ര തുടങ്ങി. മടക്കയാത്രയിൽ തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു. പത്തുമണിയോടെ ഒരുപാട് പുതിയ അറിവുകളും ഒരുപാട് ഊർജ്ജവും സംഭരിച്ച്‌ തിരികെ സ്കൂൾ അങ്കണത്തിൽ ഞങ്ങളെത്തി

കേരളത്തിന്റെ സാംസ്കാരിക ചരിത്രം അന്വേഷിച്ചു ഒരു യാത്ര

വിദ്യാരംഗം കലാ സാഹിത്യ വേദി യും സോഷ്യൽ സയൻസ് ക്ലബ്ബും കേരള സാംസ്കാരിക ചരിത്ര പഠനം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി ഇടപ്പള്ളിയിലെ കേരളചരിത്ര മ്യൂസിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. മുംതാസ് ടീച്ചറുടേയും സാബിത ടീച്ചറുടേയും നേതൃത്വത്തിൽ 50 കുട്ടികൾ അടങ്ങുന്ന സംഘം സ്കൂൾ ബസ്സിലാണ് യാത്ര തിരിച്ചത്. 10 മണിക്ക് മ്യൂസിയത്തിൽ എത്തി. മ്യൂസിയത്തിലെ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ പരിചയപ്പെടുത്തി തരാനായി ഞങ്ങൾക്ക് ഒരു ഗൈഡിനെ ലഭിച്ചു. കേട്ടറിവു മാത്രം ഉണ്ടായിരുന്ന പലാ കലാരൂപങ്ങളുടെയും സംഭവങ്ങളുടെയും ചിത്രങ്ങളുടെയും കാഴ്ച കുട്ടികളെ ആശ്ചര്യ ത്തിലാക്കി. കേരളം മഴുവെറിഞ്ഞ് സൃഷ്ടിച്ച പരശുരാമന്റെ ചരിത്രം മുതൽ ഇന്നത്തെ കേരളം വരെയുള്ള ചരിത്ര പരിണാമം ആ മ്യൂസിയത്തിൽ ദർശിക്കാനായി. ഇന്ത്യയിലെ പ്രഗൽഭരായ പല ചിത്രകാരന്മാമാരുടെയും സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചിത്രരചനകൾ നേരിട്ട് കാണാൻ സാധിച്ചത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.ഉച്ചക്ക് ഒരു മണിയോടെമ്യൂസിയം സന്ദർശനം കഴിഞ്ഞു ഞങ്ങൾ തിരികെ സ്കൂൾ അങ്കണത്തിൽ എത്തി

പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിലേക്ക് ഒരു പഠന യാത്ര

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ആയിരുന്നു 2016-17 അദ്ധ്യയനവർഷത്തെ പഠനയാത്ര. അഞ്ച് അധ്യാപകരും 50 കുട്ടികളും അടങ്ങുന്ന സംഘം വെളുപ്പിന് 5 മണിക്ക് അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിന്നു യാത്രതിരിച്ചു. നവംബർ മാസത്തെ കോടമഞ്ഞിനെ കീറിമുറിച്ച് യാത്രചെയ്ത് ഒൻപതു മണിയോടെ ഞങ്ങൾ മൂന്നാറിലെത്തി. കയ്യിൽ കരുതിയിരുന്ന ഭക്ഷണം കഴിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ടു നീങ്ങി. അതിവിശാലമായ തേയിലത്തോട്ടങ്ങളിലൂടെ സഞ്ചരിച്ച് ഞങ്ങൾ രാജമലയിൽ എത്തി. വരയാടുകളുടെ കൂട്ടം കുട്ടികളിൽ കൗതുകമുണർത്തി. തുടർന്ന് മൂന്നാറിലെ റിപ്പിൾ തേയില ഫാക്ടറി& മ്യൂസിയം സന്ദർശിച്ചു. കുണ്ടറ ഡാം സന്ദർശനവേളയിൽ കുട്ടികൾ കുതിരസവാരി നടത്തുകയും വിവിധ കലാപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. മൂന്ന് മണിയോടുകൂടി ആയിട്ടാണ് ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ചത്. തുടർന്ന് മൂന്നാർ ടൗണിൽ ഉള്ള ഹൈഡൽ പാർക്ക് സന്ദർശിച്ചു. തണുപ്പ് വീണു തുടങ്ങിയ സമയത്തെ പൂക്കൾ നിറഞ്ഞ പാർക്ക് സന്ദർശിച്ചത് മറക്കാനാവാത്ത അനുഭവമായി മാറി. പാർക്കിൽ താൽക്കാലികമായി നിർമ്മിച്ചിരുന്ന അക്വേറിയം സന്ദർശിക്കുകയും വിവിധതരത്തിലുള്ള മത്സ്യങ്ങളെ കാണുകയും ചെയ്തു. ഇരുട്ട് വീണു തുടങ്ങിയ സമയത്ത് പാർക്കിൽ ഞങ്ങൾ ഒരു ചെറിയ മീറ്റിംഗ് സംഘടിപ്പിക്കുകയും കുട്ടികൾ യാത്ര അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഏഴുമണിയോടെ ചായയും ചെറു പലഹാരവും കഴിച്ച് ഞങ്ങൾ മൂന്നാറിനോട് വിട പറഞ്ഞു . രാത്രി ഒമ്പത് മണിയോടെ ഇടയ്ക്ക് ഒരു ഹോട്ടലിൽ ഇറങ്ങി അത്താഴം കഴിച്ച് വീണ്ടും മടക്കയാത്ര തുടർന്നു. രാത്രി 11 മണിയോടെ തിരികെ സ്കൂൾ അങ്കണത്തിൽ ഞങ്ങൾ തിരിച്ചെത്തി .

തലസ്ഥാനനഗരിയിലേക്ക് ഒരു യാത്ര

സംസ്ഥാനത്തിന്റെ അഭിമാനകരമായ അനന്തപുരി എന്നറിയപ്പെടുന്ന തിരുവനന്തപുരം..... നമ്മുടെ കേരളത്തിന്റെ തലസ്ഥാന നഗരം. കുട്ടികൾക്ക് കേരളത്തിന്റെ തലസ്ഥാനം ആയ തിരുവനന്തപുരം എന്ന ജില്ലയെക്കുറിച്ച് ആധികാരികമായ അറിവ് നേടുവാൻ സാധിക്കുന്ന ഒരു പഠന യാത്രയായിരുന്നു ഇത്. തീർത്തും ഉല്ലാസഭരിതവും ആസ്വാദ്യകരവുമായ യാത്രയിൽ വിജ്ഞാനം സ്വായത്തമാക്കാനും കുട്ടികൾക്ക് സാധിച്ചു. തിരുവനന്തപുരം നഗരത്തിലെ മാജിക്കൽ പ്ലാനറ്റ് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. ജിജ്ഞാസയും അത്ഭുതവും നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോൾ വിദ്യാർത്ഥികളിൽ അറിവിന്റെ ലോകം തുറക്കുകയായിരുന്നു. ചരിത്രമുറങ്ങുന്ന പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചത് കേരള ചരിത്രത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാൻ സാധിച്ചു. പിന്നീട് തിരുവനന്തപുരം മൃഗശാല സന്ദർശിച്ചു. യാത്രയുടെ വേറിട്ട അനുഭവമായിരുന്നു അത്. എന്നും സഹായത്തോടുകൂടി മാത്രം മനസ്സിൽ ഓർക്കുന്ന വന്യജീവികളെ നേരിട്ട് കാണുമ്പോൾ ഉണ്ടാകുന്ന ഭയവും അത്ഭുതവും കലർന്ന വികാരം കുട്ടികളിൽ സ്പഷ്ടമായി. ഇതുവരെ കാണാൻ കഴിയാത്ത പല ജീവികളെയും അവിടെ കാണാൻ സാധിച്ചു. പിന്നീട് ഞങ്ങൾ യാത്രയായത് തിരുവനന്തപുരം നഗരത്തിലെ ആകർഷണകേന്ദ്രം ആയ കോവളം ബീച്ചിലേക്ക് ആണ്. പഠന യാത്രയിൽ കുട്ടികൾ എല്ലാം മറന്ന് ആർത്തുല്ലസിച്ച സായാഹ്നമായിരുന്നു അത്. തിരമാലകളുടെ മനോഹാരിതയും കരകാണാക്കടലിന്റെ അർത്ഥവ്യാപ്തിയും നിറഞ്ഞുനിൽക്കുന്ന ആ മനോഹര തീരത്തു നിന്നും മനസ്സില്ലാമനസ്സോടെ കുട്ടികൾ മടക്കയാത്ര യിലേക്ക് അധ്യാപകരോടൊപ്പം ചേർന്നു.