"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/നാടിന്റെ ദു:ഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നാടിന്റെ ദുഃഖം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/നാടിന്റെ ദു:ഖം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നാടിന്റെ ദുഃഖം
ഈ അടുത്ത കാലഘട്ടത്തിൽ തുടങ്ങിയ ആളുകളെ ഭീതിയിലാകിയ പ്രതേക തരം വൈറസാണ് കൊറോണ. ഇത് ആദ്യമായി കാണപ്പെട്ടത് ചൈനയിലെ വുഹാൻ നഗരത്തിൽ ആണ്. ഈ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും പടർന്നു കൊണ്ടിരിക്കുകയാണ് ഇത് മൂലം നിരവധി ആളുകൾ മരണ പെടുകയും ലക്ഷകണക്കിന് ആളുകൾ ഇതിന് ഇരയായി കൊണ്ടിരിക്കുന്നു. പലർക്കും ആശങ്കയുണ്ടാകും എന്താണ് കൊറോണ വൈറസ് എന്ന് അതിനെ എങ്ങനെ നമുക്ക് നേരിടാൻ സാധിക്കും എങ്ങനെ പ്രതിരോധികാം എന്നൊക്കെ ഈ ഒരു സാഹചര്യത്തിൽ നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് ഈ വൈറസ് ബാധിതരുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോകാം പനി ചുമ ശ്യാസ തടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണമായി കണക്കാക്കുന്നത്. പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. പനി, കടുത്ത ചുമ, ആസാദാരണമായ ക്ഷീണം, ശ്യാസ തടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. ഇതിനെ പ്രതിരോധിക്കേണ്ടത് എങ്ങനെ എന്ന് നമുക്ക് നോകാം. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടത് ഉണ്ട്. യാത്രക്കായും ജോലി ആവിശ്യത്തിനായും മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നവർ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ പലരുമായി അടുത്തിടപയകാതിരിക്കുക നമ്മൾ ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകി കഴിഞ്ഞതിന് ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസിന് ഇത് വരെ വാക്സിൻ കണ്ടുപിടിക്കാത്തതിനാൽ തന്നെ ഇത്തരം വൈറസ് ബാധ ഏല്കുന്നതിൽ നിന്ന് മാറിനിൽകുകയാണ് വേണ്ടത്. 2002ലും 2003ലും ഇത് പോലെ ചൈനയിൽ സർസ് രോഗം പടർന്നിരുന്നു അന്ന് ആയിരത്തോളം പേരാണ് മരിച്ചിരുന്നത് അതുകൊണ്ട് ഈ ഒരു സാഹചര്യത്തിൽ നമ്മൾ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിക്കേണ്ടതുണ്ട് വീട്ടിലുള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായും ഒഴിവാക്കേണ്ടതുണ്ട്. പാത്രങ്ങൾ, കവർ, ബെഡ്ഷീറ്റ് മറ്റുള്ളവരുമായി പങ്ക് വെക്കരുത്. ചുമക്കാനോ, തുമ്മാനോ വന്നാൽ തൂവാലയോ മാസ്കോ കൊണ്ട് വായും മൂക്കും മറക്കണം. സന്ദർശകരെ ഒരു കാരണവശാലും വീട്ടിൽ വരാൻ അനുവദിക്കാതിരിക്കുക. ഈ ഒരു സാഹചര്യത്തിൽ നമ്മുടെ ഭാരത സർക്കാർ ഒരുപാട് നമ്മളെ സംരക്ഷിക്കുന്നുണ്ട്. നമുക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി തരുന്നുണ്ട്. നമുക്ക് വേണ്ടി ലോക്ക് ഡൌൺ അത്പോലെ തന്നെ ഭക്ഷണ സാധനങ്ങളും മറ്റും സൗജന്യമായി നൽകുകയും ചെയ്യുന്നു മാത്രമല്ല അതുകൊണ്ട് തന്നെ അവരുടെ നിർദ്ദേശങ്ങൾ നമ്മൾ പാലിക്കേണ്ടതുണ്ട്
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം