"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശുചിത്വം ഒരു ബോധവൽക്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശുചിത്വം ഒരു ബോധവൽക്കരണം" സംരക്ഷിച്ചിരിക്കുന്നു: schoolw...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം ഒരു ബോധവൽക്കരണം പകർച്ചവ്യധികൾ മനുഷ്യനെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിനു വർഷങ്ങളായി.വ്യാധികൾ ദൈവകോപമാണെന്ന
അന്ധവിശ്വാസം ആളുകൾക്കുണ്ടായിരുന്നു.പിന്നീട് ശാസ്ത്രം പുരോഗമിച്ചപ്പോൾ പരീക്ഷണ നിരീക്ഷണങ്ങൾ രോഗകാരികളായ അണുക്കളെ കണ്ടെത്തി.തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ആധുനിക സമൂഹം ശുചിത്വശീലങ്ങൾ മറന്നുപോകുന്നു.വീട്ടിൽ നിന്നാണ് ശുചിത്വത്തിന്റെ ആദ്യപാഠങ്ങൾ നാം പഠിക്കേണ്ടത്.അതു പിന്നെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും എന്തിനു ജീവിതാവസാനം വരെ നമ്മൾ പാലിക്കേണ്ടതാണ്.എന്നാൽ ഇപ്പോൾ ക്ലാസ് മുറികൾ സ്കൂൾപരിസരങ്ങൾ എന്നിവ മാലിന്യകൂമ്പാരങ്ങളായി മാറുന്നു.അധ്യാപകരുടെ നിർദ്ദേശങ്ങൾ കുറേ വിദ്യാർത്ഥികൾക്ക് ശിക്ഷയും മറ്റ് ചിലർക്കു പരിഹാസവും ആണ്.വളരെ ചുരുക്കം ചില കുട്ടികൾ മാത്രമാണ് അവ പാലിക്കുന്നത്.അതുകൊണ്ടു തന്നെ അവരുടെ പ്രയത്നം നിഷ്ഫലമാകുന്നു.റോഡുകളും മറ്റു പൊതുസ്ഥലങ്ങളും ശ്രദ്ധിച്ചാലും കാണാം ധാരാളം മാലിന്യങ്ങൾ.ഇവ യഥാസമയം വൃത്തിയാക്കാത്തതു കാരണം അവ ജീർണിച്ച് ദുർഗന്ധമുണ്ടാകുന്നു.കൂടാതെ എലി,കൊതുക് ഇവ പെരുകാനും ഇടയാക്കുന്നു.ഈ സാഹചര്യങ്ങൾ പല തരത്തിലുള്ള പനികൾക്കും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നു.ഈ അവസരത്തിലാണ് കൂനിൻമേൽ കുരു പോലെ കൊറോണയുടെ വരവ്.ഇതിനൊക്കെയുള്ള പരിഹാരത്തിന്റെ വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവ തന്നെയാണ്.വ്യക്തികളിലൂടെ കുടുംബങ്ങളും കുടുംബങ്ങളിലൂടെ സമൂഹവും സമൂഹത്തിലൂടെ രാജ്യവും നന്നാവും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം