"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/തിരിച്ചറിവ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= കഥ}} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
"തിരഞ്ഞു തിരഞ്ഞു മടുത്തു. ഒരു ആകാംക്ഷയുടെ പുറത്തു മാത്രല്ല, അത്യാവശ്യമായത് കൊണ്ട കൂടിയാണ്..... കേൾക്കുന്നുണ്ടോ വല്ലതും?" "ഞാൻ എന്താ ഹരി ചെയ്യാ???" ലൈബ്രെറിൻ ആൽബർട്ട് വായനക്കിടയിലും എനിക്ക് മറുപടി തന്നു. ഇയാളുടെ ആൽബർട്ട് എന്ന പേരിന്റെ കഥ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. "ഞാൻ ഇറങ്ങുന്നു." "ഈ അലമാര കൂടെ ഒന്ന് നോക്കടോ..." ആൽബർട്ട് പ്രലോഭിപ്പിച്ചു. അത് വേണോ എന്നോർത്ത് ഞാൻ അലമാര തുറന്നു തെരച്ചിൽ ആരംഭിച്ചു. ഓരോ പുസ്തകവും എന്നെ കബളിപ്പിച്ചു. ഒടുവിൽ എന്റെ കയ്യിൽ അത് തടഞ്ഞു... യുറേക്ക ഞാൻ ഉള്ളിൽ ഒച്ചയിട്ടു. തടിച്ച കനത്ത പുറംചട്ടയോടുകൂടിയ......" കിട്ടിട്ടോ.." ഞാൻ അയാളെ നോക്കി ചിരിച്ചു. പ്രകൃതിയെ അടുത്തറിയാൻ... പ്രകൃതി ഇന്നലെ, ഇന്ന്, നാളെ..... ഒറ്റയിരിപ്പിനു വായിക്കാനുള്ള ത്വര എന്നിൽ നിറഞ്ഞുകിടന്നു. അല്പം പ്രയാസപ്പെട്ടെങ്കിലും അതിവേഗം വായനയുടെ ലഹരി എന്നെ കൈപിടിച്ചുയർത്തി. പ്രകൃതിയെ, അതിന്റെ മൂല്യത്തെ, അത് നിലനിർത്തേണ്ടതിന്റെ, പച്ചപ്പ് കാത്തു സൂക്ഷിക്കേണ്ടതിന്റെ, ജൈവാജൈവ മാലിന്യങ്ങൾ പ്രകൃതിയെ മുറിവേല്പിക്കുന്നതിന്റെ അവസാനം ആഗോള താപനം.... മരമാണ് മറുപടി എന്നു അവസാനിപ്പിച്ച ആ പുസ്തകം എന്റെ ഉറക്കം കളഞ്ഞു. പക്ഷെ മനുഷ്യൻ ചെയ്‌ത വിനകൾ, അത് നമ്മെ തന്നെ ഭയപ്പെടുത്തുകയും കാർന്നുതിന്നുകയും ചെയ്യുന്നു. ചിന്തകൾക്ക് കടിഞ്ഞാണിടാൻ കഴിഞ്ഞില്ല. മുറ്റത്തെ ശേഖരേട്ടൻ വിളിക്കുന്നത് കേട്ടു. "എന്താ മാഷെ?.,, " "ഒരു തപാലുണ്ട്." ശേഖരേട്ടൻ നീട്ടിയ തപാൽ, നിയമനഉത്തരവായിരുന്നു. ഞാൻ തരിച്ചു പോയി. ഉല്ലാസ തിരകൾ ആരവമിട്ടു. ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കടലാസുകൾ ശെരിയാക്കുന്നതിനിടയിൽ മൂന്ന് ദിവസം പോയതറിഞ്ഞില്ല. രാവിലെ ചായയുമായി മുറ്റത്തിറങ്ങി. മതിൽ വീണ്ടും പിളർന്നിരിക്കുന്നു. പുളി വളർന്നപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല. "അമ്മേ... അമ്മേ... ആ ഷർട്ട് ഇങ്ങു എടുത്തേ... ഞാൻ പോയി അങ്ങാടീന്ന് ആളെ കൂട്ടിയിട്ടുവരാം. ഇനി ഇതിനെ വെട്ടാതിരുന്നാൽ ശെരിയാകില്ല. "
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ