"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മാലിന്യ സംസ്ക്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാലിന്യ സംസ്ക്കരണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മാലിന്യ സംസ്ക്കരണം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksha...) |
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മാലിന്യ സംസ്ക്കരണം
നാം ഇന്ന് നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് മാലിന്യ സംസ്കരണം. പൊതുനിരത്തുകളും തുറസ്സായ സ്ഥലങ്ങളും പൂന്തോട്ടവും പൊന്തക്കാടുകളുമെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. പകർച്ച വ്യാധികളും ദുർഗന്ധപൂരിതമായ പരിസര പ്രദേശങ്ങളും അറപ്പും വെറുപ്പും ഉളവാക്കുന്ന മാലിന്യ കൂനകളുമാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ജൈവവും അജൈവവുമായ മാലിന്യങ്ങളും ഈച്ച, കൊതുക്, എലി തുടങ്ങിയവയും നമ്മുടെ ജീവിതത്തിന് ഭീഷണിയാകുന്നു. ഈ ഒരു യഥാർത്ഥ്യത്തിനു ഒരു പരിഹാരം ഉണ്ടാകണ്ടതല്ലേ. മലിനമായ ജലാശയങ്ങളും മണ്ണും പ്രകൃതിയും ആണോ നമ്മൾ വരും തലമുറക്ക് കൈമാറേണ്ടത്? മാലിന്യ സംസ്കരണം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറ്റണം. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്നതാണ് ഉചിതമായ മാർഗ്ഗം. അവയെ ജൈവ മാലിന്യമെന്നും അജൈവ മാലിന്യമെന്നും തരംതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഭക്ഷണ അവിശിഷ്ടങ്ങൾ, പേപ്പർ, മൃഗങ്ങളുടെ വിസർജ്യ വസ്തുക്കൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും മാലിന്യങ്ങൾ, മൃതദേഹങ്ങൾ, ജീർണിച്ച മരങ്ങൾ, അവയുടെ ഇലകൾ എന്നിങ്ങനെയുള്ളവയാണ് ജൈവ മാലിന്യത്തിൽ ഉൾപ്പെടുന്നത്. പ്ലാസ്റ്റിക്ക്, തെർമോക്കോൾ, ഗ്ളാസ്, ലോഹാവിശിഷ്ടങ്ങൾ, ഇലക്ട്രാണിക് മാലിന്യങ്ങൾ, പ്ലേറ്റുകൾ തുടങ്ങി കാലങ്ങൾ കഴിഞ്ഞാലും നശിച്ചു പോകാത്തവയാണ് അജൈവ മാലിന്യങ്ങളിൽ ഉൾപ്പെടുന്നവ. അജൈവ മാലിന്യങ്ങളെ നമുക്ക് ഫലപ്രദമായി പുനരുപയോഗിക്കാൻ കഴിഞ്ഞാൽ ഒരളവ് വരെ മാലിന്യങ്ങളുടെ അളവ് കുറയ്ക്കാൻ സാധിക്കും. ചില്ലു കുപ്പികൾ, പ്ലേറ്റുകൾ, പ്ലാസ്റ്റിക്ക്കൊണ്ടു നിർമിച്ച വസ്തുക്കൾ, തെർമോക്കോൾ എന്നിവ ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ നമുക്ക് നിർമിക്കാം. കലാപരമായ കഴിവുകൾ കാട്ടാൻ ഇന്ന് പലരും അവയെ ആശ്രയിക്കുന്നുണ്ട്. ഉദാഹരണമായി ഈ അവധി കാലത്ത് പലരും, ഉപേക്ഷിച്ച ചില്ലു കുപ്പികളിൽ ചിത്രം വരച്ച് ഭംഗിയാക്കുകയും വീട്ടിൽ അലങ്കാര വസ്തുവായി വെയ്ക്കുകയും ചെയ്യുന്നു. ചിലർ അവ വിൽക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ധാരാളം വാർത്തകൾ നമുക്ക് പത്രങ്ങളിൽ കാണാൻ കഴിയും. അജൈവ മാലിന്യങ്ങൾ ഇന്ന് കെട്ടിട നിർമ്മാണം, റോഡ് ടാറിങ്ങ് എന്നിവയ്ക്കും ഉപയോഗിക്കുന്നുണ്ട്. ഇതുപോലെ പാഴ് വസ്തുക്കളെ നമുക്ക് വീണ്ടും ഉപയോഗ പ്രദമാക്കാവുന്നതാണ്. പാഴ് വസ്തുക്കളെ അനുയോജ്യകാര്യമായി ഉപയോഗിച്ചാൽ പല പുതിയ ഉൽപ്പന്നങ്ങളും ഉണ്ടാക്കുവാൻ സാധിക്കും. ഉദാഹരണത്തിന് നൂറ് കണക്കിന് വാഹനങ്ങൾ നമ്മുടെ വഴിയോരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്. ഇവയെ പുനരുപയോഗിക്കാൻ കഴിഞ്ഞാൽ വാഹന നിർമ്മാണ മേഖലകൾക്ക് താങ്ങാകും. അതുപോലെ തന്നെ വാഹനങ്ങളുടെ പഴകിയ ടയർ ചെടികൾ നടാനും കസേര നിർമിക്കുവാനും പടികെട്ടുകൾ നിർമ്മിക്കുവാനും ഒക്കെ ഉപയോഗിച്ച് വരുന്നു. ഇത് വളരെ അധികം ഫലപ്രദമാണ്. കേടായ സാധനങ്ങൾ ഉപേക്ഷിക്കാതെ അവയെ വീണ്ടും ഉപയോഗിക്കാം നമ്മൾ പരിശ്രമിക്കണം. ഫ്രിഡ്ജ്, വാഷിങ് മിഷൻ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രാണിക് ഉപകരണങ്ങൾ നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്നു. ഉപയോഗ ശൂന്യമായാൽ ഈ ഉപകരണങ്ങൾ തുറസ്സായ ഇടങ്ങളിൽ ഉപേക്ഷിക്കുകയും പുതിയവ വാങ്ങി വീടുകളിൽ സ്ഥാപിക്കുകയും ചെയ്യുന്നു. ഇവയെ പുനരുപയോഗിക്കാൻ നമുക്ക് കഴിഞ്ഞാൽ നന്നായിരിക്കും. ഓരോ ദിവസവും അൽപ്പ സമയം നാം മാലിന്യ സംസ്കരണത്തിനും മാലിന്യങ്ങളുടെ പുനരുപയോഗത്തിനും ശ്രമിച്ചാൽ മാലിന്യം വരുമാനദായകമാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. വരും കാലഘട്ടങ്ങളിൽ ഈ മേഖലയ്ക്ക് ആയിരിക്കും ഏറ്റവും കൂടുതൽ പ്രാധാന്യം ഉള്ളത്. കാരണം ഇപ്പോൾ തന്നെ വമ്പൻ കമ്പനികൾ മാലിന്യ സംസ്കരണത്തിന് പുതിയ വഴികൾ തേടുകയാണ്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം