"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഇനിയെങ്കിലും അറിയുക നീ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

10:45, 9 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനിയെങ്കിലും അറിയുക നീ!

അറിഞ്ഞിരുന്നില്ല ഞാൻ ഇങ്ങനയൊരു
ദിനം വരുമെന്ന്
മനുഷ്യനെ തന്നെ നശീകരിക്കുമെന്ന്
കർമ്മമാണിത് മനുഷ്യന്റെ
താൻ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം
കരുതിയില്ല കർമ്മം തന്നെ തിരിച്ചടിക്കുമെന്ന് !
പ്രതീക്ഷിക്കാതെ വന്ന തിരിച്ചടി...!
ഇനിയെങ്കിലും അറിയുക മനുഷ്യരെ
തുറക്കുക നിൻ കണ്ണുകളെ
നീ നശിപ്പിച്ചത് ഈ മനോഹരമായ പ്രകൃതിയെ
കൊന്നൊടുക്കിയത് നിഷ്ക്കളങ്കരായ ജീവികളെ
ശാപമാണിത്! ജീവനറ്റുപോയ ഓരോ
മരത്തിന്റെയും ജീവികളുടെയും
ഓരോ ഇലകൾക്കും പറയുവാൻ കാണും
നീ ചെയ്തൊടുക്കിയ പാപങ്ങളെക്കുറിച്ച്
ഇനി എന്നാണു നീ നന്നാവുക
ഇനിയെങ്കിലും അറിയുക നീ !!
 

നൈസ് വി.ബിനു
9 എ എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കവിത