"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷരവൃക്ഷം രചനകൾ)
 
No edit summary
 
വരി 58: വരി 58:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:26, 6 മേയ് 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം



ഇല്ലയോ ,പകർച്ചവ്യാധിയാൽ വലയുന്നതീ യുലകം,
പ്രകാശപൂരിതമായിടും .
പെരുകി-പെരുകി വൻകോടിയായി മാറിയവ
ഈ ലോക ജീവിതത്തിൽ നിന്ന് അധഃപതിക്കും
 
നഷ്ടങ്ങൾ തിരികെ ലഭിക്കും
മരണവും അകന്നുപോകും
ജീവനും കൊണ്ട് പൊരുതി
 നാം രക്ഷ പ്രാപിക്കും
 
മാരക രോഗങ്ങളും സുഖപ്പെടും
 ആരോഗ്യവും തിരികെ ലഭിക്കും
ഉന്മേഷമേറിയ ജീവനും കൊണ്ട്
നാം ഈ ജീവിതം കൈയ്യടക്കും
 
വരുന്നി നള നാളുകൾ
കണ്ണ് കുളിർമ ചൊരിയാൻ
കാത്തിരുന്നു-കാത്തിരുന്ന്
എത്തിയ സുദിനം
 
ഒഴുകുന്നീ സന്തോഷ ഗീതങ്ങൾ
അസ്തമിച്ചു ദുഃഖ സമുദ്രങ്ങൾ
ഇരുളെല്ലാം പ്രകാശമണിഞ്ഞു
ജീവിതവും ധന്യമാകുന്നു

പൊഴിയുന്ന ഓരോ ജീവനും
തിരികെ പിടിച്ചു നാം
പ്രിയരേ കോർത്തിണക്കി നാം
ശൂന്യമാക്കുന്നു പകച്ചവ്യാധിയെ നാം


ഇല്ലയോ നാം മണ്ണിലലിഞ്ഞു തീരുകയില്ല
പൊരുതി-പൊരുതി
ഇതും കഴിഞ്ഞിടും നാം ഉണർന്നിടും
നിത്യമാം ജീവിതത്തിലേക്ക്

 

ബിസ് മേരി വിനോയി
IX A ജി എച് എസ് എസ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത