"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്=44355 | | സ്കൂൾ കോഡ്=44355 | ||
| ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sathish.ss|തരം=കഥ}} | {{Verified|name=Sathish.ss|തരം=കഥ}} |
21:34, 4 മേയ് 2020-നു നിലവിലുള്ള രൂപം
മരം ഒരു വരം
പ്രഭാത സൂര്യന്റെ പീതകിരണങ്ങൾ അരിച്ചരിച്ചിറങ്ങുന്ന പുതുപ്രഭാതം. ഇന്ന് കുട്ടന് സ്ക്കൂളിൽ പഠിത്തമില്ല. അതുകൊണ്ടുതന്നെ അവൻ രാവിലെ കളിക്കാനിറങ്ങി. ചക്കരമാവിന്റെ ചുവട്ടിലാണ് കുട്ടിപ്പട്ടാളത്തിന്റെ കളി. ഇപ്പോൾ ചക്കരമാവിൽ നിറയെ തേൻ ചൊരിയുന്ന മാമ്പഴങ്ങൾ കായ്ച്ചുലഞ്ഞുകിടക്കുകയാണ്. ആ മരത്തിന്റെ ചുവട്ടിലാണ് ഗ്രാമത്തിലെ ഏക കിണർ സ്ഥിതി ചെയ്യുന്നത്. ഈ മരത്തിന്റെ വരദാനം കാരണം കത്തുന്ന വേനലിൽ പോലും കിണറിൽ വെള്ളം വറ്റാറില്ല. എന്നാൽ കുട്ടന്റെ അച്ഛന് ആ മാവിൽ ഒരു കണ്ണുണ്ടായിരുന്നു. ആ മാവിന് ഒരുപാട് പേരെക്കൊണ്ട് വില വയ്പിച്ചു. എന്നാൽ ആ മരത്തിന്റെ ഇലയിൽ സ്പർശിക്കാൻ പോലും ആർക്കും കഴിഞ്ഞില്ല. കുട്ടന്റെ ജീവനാണാവൃക്ഷം. അപ്പൂപ്പൻ ബാല്യകാലത്തിൽ നട്ട വൃക്ഷം. ഒരു അർദ്ധരാത്രി കുട്ടന്റെ അച്ഛൻ ആ വൃക്ഷത്തെ നിർദാക്ഷിണ്യം വധിച്ചു. മരുഭൂമിയായിമാറിയ ആ സ്ഥലം കണ്ട കുട്ടൻ ദു:ഖത്താൽ നെഞ്ചുപൊട്ടിക്കരഞ്ഞു. അടുത്ത വേനൽക്കാലം താമസിയാതെ എത്തി. കിണറ്റിൽ ജലം വറ്റിത്തുടങ്ങി. ഒരിക്കലും വെള്ളം വറ്റാത്ത കിണർ ഒരു പൊട്ടക്കിണറായി മാറി. ജലത്തിനു വേണ്ടി അവർക്ക് ദിവസവും അകലെയുള്ള യാത്രചെയ്യേണ്ടതായി വന്നു. കുറച്ചു നാളുകൾക്കു ശേഷം അവർ സുന്ദരമായ ആ ഗ്രാമം ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറ്റേണ്ടതായി വന്നു. മരം ഒരു വരമാണ് എന്നസത്യം അവസാനം അവർ തിരിച്ചറിഞ്ഞു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ