"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഭയമല്ല വേണ്ടത് ജാഗ്രതയാണ് | | തലക്കെട്ട്= ഭയമല്ല, വേണ്ടത് ജാഗ്രതയാണ് | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
03:21, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭയമല്ല, വേണ്ടത് ജാഗ്രതയാണ്
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട താണെന്ന് കരുതപ്പെടുന്ന covid 19 എന്ന വൈറസ് നമ്മുടെ പരിസരപ്രദേശങ്ങളിൽ വരെ എത്തിച്ചേർന്നപ്പോൾ നമുക്ക് ഭീതിയും ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. കോറോണയെ കുറിച്ചുള്ള ലോക വാർത്തകൾ കേൾക്കുമ്പോൾ ഇത് നമ്മെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമോ എന്നും അതല്ല ലോകം തന്നെ തീർന്നു പോകുമോ എന്നൊക്കെ ഭീതിപ്പെടുത്താറുണ്ട്. ലോകാവസാനം വരെ പറഞ്ഞു മനുഷ്യരെ ഭയപ്പെടുത്തതാനും ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ മഹാമാരികളും പകർച്ചവ്യാധികളും മനുഷ്യ വംശത്തെ ഭീഷണിപ്പെടുത്തുന്നത് ആദ്യമായിട്ടൊന്നുമല്ല. അന്നൊക്കെ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു പോയിട്ടുണ്ട്. കറുത്ത മരണം എന്നറിയപ്പെടുന്ന പ്ളേഗ്, വസൂരി, ഫ്രഞ്ച് ഫ്ലൂ(സ്പാനിഷ് ഫ്ലൂ), കോളറ, സാർസ്,പന്നിപ്പനി,പക്ഷിപ്പനി..എന്നിങ്ങനെ പല രോഗങ്ങളും ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. പിന്നീടുള്ള കാലഘട്ടത്തിൽ അതിനുള്ള ചികിത്സകളും, വാക്സിനേഷനുകളും കണ്ടെത്തി രോഗങ്ങളെ മനുഷ്യർ പ്രതിരോധിച്ചിട്ടുണ്ട്. "രോഗം വന്നിട്ട് ചികില്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്." എന്നകാര്യം എല്ലാവർക്കും അറിയാം. അതിനാൽ ഏറ്റവും പ്രധാന പ്രതിരോധം എന്നത് ശുചിത്വം തന്നെയാണ്. കൈകൾ സോപ്പിട്ട് ഇടക്കിടെ കഴുകിയാലുള്ള ഗുണം നാം ഇപ്പോൾ മനസിലാക്കി. അതു പോലെ ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കുകയോ മറ്റോ ചെയ്യുക. പരിസരത്തു തുപ്പാതിരിക്കുക, വ്യക്തി ശുചിത്വവും പാലിക്കുക, അനാവശ്യ ശാരീരിക സമ്പർക്കം ഒഴിവാക്കുക, ഹാൻഡ് സാനിറ്റൈസർ ഒരു ശീലമാക്കുക.,എന്നീ കാര്യങ്ങൾ ഒക്കെയും കൊറോണക്കാലത്തിനു ശേഷവും നാം തുടരേണ്ടതാണ്. കൂടതെ ആരോഗ്യ വകുപ്പ് പറയുന്ന പ്രതിരോധകുത്തിവെപ്പുകൾ കൃത്യമായിത്തന്നെ എടുക്കാൻ നാം ഇനിയെങ്കിലും പ്രതിജ്ഞാബദ്ധരാവുക. എത്രയും പെട്ടന്ന് നമുക്ക് കോവിഡ് രോഗ ഭീഷണിയിൽ നിന്നും മോചനമുണ്ടാകട്ടെ...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം